Jump to content

ദിവ്യകാരുണ്യ ജപമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ മേരി ഫൗസ്റ്റീന കൊവാല്സ്കയുടെ നിർദ്ദേശ പ്രകാരം യുജീനിയാസ് കസിമിരോവസ്കി എന്ന പോളിഷ് ചിത്രകാരൻ 1934-ഇൽ വരച്ച ദിവ്യ കാരുണ്യത്തിന്റെ യഥാർത്ഥ ചിത്രം

ദിവ്യകാരുണ്യ ജപമാല കാരുണ്യത്തിന്റെ അപ്പസ്തോല[1][2] എന്ന് അറിയപ്പെടുന്ന വിശുദ്ധ മേരി ഫൗസ്റ്റീന കൊവാല്സ്കക്ക് യേശു ക്രിസ്തു നല്കിയ ദർശനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു റോമൻ കത്തോലിക്ക പ്രാർത്ഥനയാണ്.സിസ്റ്റെർസ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി എന്ന സഭയിലെ അംഗമായിരുന്ന ഈ പോളണ്ടുകാരിയായ കന്യാസ്ത്രീയെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2000-ത്തിൽ ഒരു കത്തോലിക്ക വിശുദ്ധയായി പ്രഖ്യാപിച്ചു[3]. യേശുക്രിസ്തുവിന്റെ ദർശനത്തിലും സംഭാഷണത്തിലും നിന്നുമാണ് ഈ പ്രാർത്ഥന ലഭ്യമായതെന്ന് വിശുദ്ധ ഫൗസ്റ്റീന പ്രസ്താവിച്ചിട്ടുണ്ട് . ഈ പ്രാർത്ഥന ചൊല്ലുന്നവർക്കു പ്രത്യേക അനുഗ്രഹങ്ങൾ യേശു ക്രിസ്തു വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും വിശുദ്ധ ഫൗസ്റ്റീന പ്രസ്താവിച്ചിട്ടുണ്ട്.[4]


അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിവ്യകാരുണ്യ_ജപമാല&oldid=2283556" എന്ന താളിൽനിന്ന് ശേഖരിച്ചത്