ദിലീപ് ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താലിബാൻ അഫ്ഗാനിസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മലയാളിയായ[1] ഡോക്ടറാണ് ദിലീപ് ജോസഫ്. 2012 ഡിസംബർ 5-ആം തീയതിയാണ് ഇദ്ദേഹത്തെയും രണ്ട് അഫ്ഗാനി സഹപ്രവർത്തകരെയും താലിബാൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ഒരു ലക്ഷം ഡോളറാണ് ഇദ്ദേഹത്തെ മോചിപ്പിക്കുന്നതിന് നിരതദ്രവ്യമായി താലിബാൻ ആവശ്യപ്പെട്ടത്. ഒസാമ ബിൻ ലാദനെ വധിച്ച നേവി സീൽ സംഘമാണ് ഡിസംബർ 8-ന് ഇദ്ദേഹത്തെ മോചിപ്പിച്ചത്. ഈ സംരംഭത്തിൽ ഒരു അമേരിക്കൻ സൈനികനുൾപ്പെടെ ആറുപേർ മരിച്ചു. പാകിസ്താൻ അതിർത്തിക്ക് 80 കിലോമീറ്ററോളം ദൂരെയായിരുന്നു ഇദ്ദേഹത്തെ തടവിൽ പാർപ്പിച്ചിരുന്നത്. ഡിസംബർ 11-ന് ഇദ്ദേഹം അമേരിക്കയിലേയ്ക്ക് തിരികെപ്പോയി. മോണിംഗ് സ്റ്റാർ എന്ന അമേരിക്കൻ സഹായ സംഘടനയിൽ ഇദ്ദേഹം അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ സിസിലിയ കമ്പാഷൻ ഇന്റർനാഷണൽ എന്ന ഒരു ക്രിസ്തീയ സംഘടനയിൽ അംഗമാണ്.[2].

കാബൂളിൽ നിന്ന് ജലാലാബാദിലേയ്ക്കുള്ള റോഡിൽ നിന്നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്[3]

അവലംബം[തിരുത്തുക]

  1. "യു.കെ. മലയാളി.കോം". Archived from the original on 2016-03-05. Retrieved 2012-12-24.
  2. "ഇൻഡ്യവെസ്റ്റ്.കോം". Archived from the original on 2012-12-14. Retrieved 2012-12-24.
  3. ന്യൂ യോർക്ക് ടൈംസ്.കോം
"https://ml.wikipedia.org/w/index.php?title=ദിലീപ്_ജോസഫ്&oldid=3805316" എന്ന താളിൽനിന്ന് ശേഖരിച്ചത്