ദിമ തഹ്ബൂബ്
പ്രമുഖ ജോർദാൻ എഴുത്തുകാരിയും രാഷ്ട്രീയ നിരീക്ഷകയും ജോർദാൻ മുസ്ലിം ബ്രദർഹുഡ് പ്രവർത്തകയും[1] ജോർദാനിയൻ ഇസ്ലാമിക് ആക്ഷൻ ഫ്രണ്ടിന്റെ മാധ്യമ വക്താവുമാണ്[2] ദിമ തഹ്ബൂബ് (English: Dima Tahboub (Arabic:ديمة طهبوب) അൽ ജസീറ ചാനൽ റിപ്പോർട്ടറായിരുന്ന താരിഖ് അയ്യൂബായിരുന്നു ദിമ തഹ്ബൂബിന്റെ ഭർത്താവ്. 2003ൽ ഇറാഖിലെ അൽ ജസീറ ബിൽഡിങ് അമേരിക്കൻ മിസൈൽ ആക്രമണത്തിൽ തകർത്തപ്പോൾ കൊല്ലപ്പെടുകയായിരുന്നു താരീഖ് അയ്യൂബ്.
പശ്ചാതലം, വിദ്യഭ്യാസം
[തിരുത്തുക]1976ൽ വെസ്റ്റ്ബാങ്കിലെ ഹെബ്രോണിൽ ജനിച്ചു. ജോർദാൻ മെഡിക്കൽ അസോസിയേഷൻ മേധാവിയായിരുന്ന താരിഖ് തഹ്ബൂബ് ആണ് പിതാവ്[3] . 2000ൽ അൽജസീറ റിപ്പോർട്ടറായ താരിഖ് അയ്യൂബിനെ വിവാഹം ചെയ്തു.[4] 2002ൽ ഫാത്തിമ എന്ന മകൾ ജനിച്ചു.
വിദ്യാഭ്യാസം
[തിരുത്തുക]ഇംഗ്ലണ്ടിലെ മാഞ്ജസ്റ്റർ സർവ്വകലാശാലയിൽ നിന്ന്‌ന പിഎച്ച്ഡി കരസ്ഥമാക്കി.[4] ജോർദാൻ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദം നേടി
കൃതി
[തിരുത്തുക]ജോർദാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അസ്സബീൽ പത്രത്തിൽ സ്ഥിരമായി എഴുതുന്നു. 800ൽ അധികം ലേഖനങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. അൽ ഖുദ്‌സ് അൽ അറബി , അൽ ജസീറ ടോക്, ഇസ്ലാം ടുഡെ, വിവിധ ഫലസ്തീനിയൻ പത്രങ്ങളിലും വെബ്‌സൈറ്റുകളിലും ലേഖനങ്ങൾ എഴുതുന്നു. അവരുടെ ലേഖനങ്ങളിലെ പ്രധാന വിഷയം ഫലസ്തീനാണ്.
അവലംബം
[തിരുത്തുക]- ↑ "The king and the people!". Al Jazeera. 2012-07-30. Retrieved 2014-10-06.
- ↑ New Media spokesperson of the Jordanian Islamic Action Front in English Archived 2017-07-30 at the Wayback Machine.(ar)
- ↑ Jordan's Brotherhood appoints 1st spokeswoman, world bulletin, 03 October 2014
- ↑ 4.0 4.1 Tareq Ayoub: a 'martyr to the truth', 14 Dec 2011, Aljazeera