ഉള്ളടക്കത്തിലേക്ക് പോവുക

ദിന വാഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിന വാഡിയ
1930-ൽ ദിന വാഡിയ തന്റെ പിതാവിനൊപ്പം
ജനനം
ദിന ജിന്ന

(1919-08-15)15 ഓഗസ്റ്റ് 1919
ലണ്ടൻ, ഇംഗ്ലണ്ട്
മരണം2 നവംബർ 2017(2017-11-02) (98 വയസ്സ്)
ജീവിതപങ്കാളി
(m. 1938; sep. 1943)
കുട്ടികൾനസ്ലി വാഡിയ ഉൾപ്പെടെ 2.
Parents
കുടുംബം

പാകിസ്താൻ സ്ഥാപകനായിരുന്ന മുഹമ്മദാലി ജിന്നയുടെയും അദ്ദേഹത്തിന്റെ പത്നി രത്തൻബായ് പെറ്റിറ്റിൻറെയും (മറിയം ജിന്ന) ഏകമകളായിരുന്നു ദിന വാഡിയ ഇംഗ്ലീഷ്: Dina Wadia (ജനനം : ദിന ജിന്ന, 1919 ആഗസ്റ്റ് 15). ലണ്ടനിൽ ജനിച്ച അവർ സ്വാധീനമുള്ളതും രാഷ്ട്രീയമായി സജീവവുമായ ഒരു കുടുംബത്തിലാണ് വളർന്നത്. പിതാവിന്റെ കുടുംബം ഖോജ പാരമ്പര്യമുള്ളതും മാതൃ കുടുംബം പാർസി പാരമ്പര്യമുള്ളതുമായിരുന്നു. ദിനയുടെ മാതാവ്, പെറ്റിറ്റ് ബറോനെറ്റ്സ് സ്ഥാനപ്പേരുണ്ടായിരുന്ന പാർസി കുടുംബത്തിൽ നിന്നുളള അംഗമായിരുന്നു. നെവില്ലെ വാഡിയയുമായുള്ള വിവാഹത്തിനു ശേഷം അവർ വാഡിയ കുടുംബത്തിൻറെ ഭാഗമായി മാറി.

ദിന വാഡിയയുടെ ആദ്യകാലങ്ങൾ അമ്മയുടെ മരണം ഉൾപ്പെടെ വ്യക്തിപരമായ നഷ്ടങ്ങളാൽ രൂപപ്പെട്ടതാണ്. അതിനുശേഷം അവർ വളർന്നത് അമ്മായി ഫാത്തിമ ജിന്നയോടൊപ്പമാണ്. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി അവർ വിദ്യാഭ്യാസം നേടി. പാകിസ്ഥാൻ രൂപീകരണത്തിൽ പിതാവിന്റെ പങ്ക് നിർണായകമായിരുന്നിട്ടുകൂടി ദിന വാഡിയ താരതമ്യേന സ്വകാര്യമായ ഒരു ജീവിതം നയിച്ചു. 1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം അവർ ഇന്ത്യൻ പൗരത്വത്തോടെ ബോംബെയിൽ താമസിക്കാൻ തീരുമാനിച്ചു.[1] പിന്നീടുള്ള ജീവിതത്തിൽ ന്യൂയോർക്ക് സിറ്റിയിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പായി അവർ ലണ്ടനിലും കാലം കഴിച്ചിരുന്നു.[2] 1938 ൽ ബോംബെ ആസ്ഥാനമായുള്ള ബിസിനസുകാരനായ നെവിൽ വാഡിയയെ അവർ വിവാഹം കഴിച്ചു. അവർക്ക് നുസ്ലി വാഡിയ, ഡയാന വാഡിയ എന്നീ രണ്ട് മക്കളുണ്ടായിരുന്നു.

2017 നവംബർ 2 ന്, 98 ആം വയസ്സിൽ ന്യൂയോർക്ക് നഗരത്തിലെ ഭവനത്തിൽ വച്ച് ന്യുമോണിയ ബാധിച്ച് അവർ അന്തരിച്ചു.

ആദ്യകാലം

[തിരുത്തുക]
പിതാവ്, മുഹമ്മദ് അലി ജിന്ന
അമ്മ, രത്തൻബായ് പെറ്റിറ്റ്

1919 ഓഗസ്റ്റ് 15 ന് അർദ്ധരാത്രിക്ക് തൊട്ടുപിന്നാലെ ലണ്ടനിലാണ് ദിന വാഡിയ ദിന ജിന്ന എന്ന പേരിൽ ജനിച്ചത്.[3] ചരിത്രകാരനായ സ്റ്റാൻലി വോൾപെർട്ട് അഭിപ്രായപ്പെടുന്നത് പ്രകാരം, "ജിന്നയുടെ മറ്റൊരു സന്തതിയായ പാകിസ്ഥാൻ ജനിച്ചതിന് കൃത്യമായി ഇരുപത്തിയെട്ട് വർഷവും ഒരു മണിക്കൂറും മുമ്പാണ് ഇത്."[4] അവളെ വളർത്തിയ മാതൃ മുത്തശ്ശി ലേഡി ദിനബായ് പെറ്റിറ്റിന്റെ പേരാണ് അവൾക്ക് പേര് നൽകിയത്.[5][6][7][8] മാതാപിതാക്കളായ മുഹമ്മദ് അലി ജിന്നയും രത്തൻബായ് "റൂട്ടി" പെറ്റിറ്റും വേർപിരിഞ്ഞിരുന്നെങ്കിലും പിന്നീട് അമ്മയുടെ അസുഖകാലത്ത് അവർ വീണ്ടും ഒന്നിച്ചു.[9]

ജിന്നയുടെ പിതാവിന്റെ കുടുംബം ഉയർന്ന സാമൂഹ്യ പദവിയുള്ള സമ്പന്ന വ്യാപാരികളായിരുന്നു. അവരുടെ പിതാവിന്റെ മുത്തച്ഛനായ ജിന്നാഭായ് പൂഞ്ച 1870-കളുടെ മധ്യത്തിൽ ഗൊണ്ടലിൽ നിന്ന് കറാച്ചിയിലേക്ക് താമസം മാറി.[10][11] ലോഹന ജാതിയിൽപ്പെട്ട ഗുജറാത്തി ഖോജകൾ ആയിരുന്നു അവർ. ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലെ ഇസ്മായിലി വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്ത അവർ ആഗാ ഖാന്റെ അനുയായികളായിരുന്നു.[12][13] ദിനയുടെ പിതാവ് മുഹമ്മദ് അലി ജിന്ന ഒരു അഭിഭാഷകനും, ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനെത്തുടർന്ന് പ്രത്യേക മുസ്ലീം മാതൃരാജ്യത്തിനായി വാദിച്ച അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ നേതാവുമായിരുന്നു.[14][15]

ജിന്നയുടെ മാതൃ കുടുംബം സമ്പന്നരും, വിദ്യാസമ്പന്നരും, പാശ്ചാത്യവൽക്കരിക്കപ്പെട്ടവരുമായിരുന്നു. പരമ്പരാഗതമായി സൊറോസ്ട്രിയനിസം പിന്തുടർന്നിരുന്ന പാഴ്‌സികളായിരുന്നു അവർ. ദിനയുടെ മുതുമുത്തച്ഛനായ ദിൻഷാ മനെക്ജി പെറ്റിറ്റ്, ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിച്ചു, വ്യവസായം, വ്യാപാരം, മനുഷ്യസ്‌നേഹം എന്നിവയിലെ സംഭാവനകൾക്ക് ബാരനെറ്റി പദവി നേടിയ വ്യക്തിയുമായിരുന്നു.[16] സർ ദിൻഷാ പെറ്റിറ്റിന്റെ ഏക മകളായിരുന്നു ദിനയുടെ അമ്മ രത്തൻബായ് പെറ്റിറ്റ്. 1918 ഏപ്രിൽ 19 ന് മുഹമ്മദ് അലി ജിന്നയെ വിവാഹം കഴിക്കാനായി രത്തൻബായ് ഇസ്ലാം മതം സ്വീകരിച്ചത് അവരുടെ കുടുംബത്തിൽ നിന്നും പാർസി സമൂഹത്തിൽ നിന്നും സ്ഥിരമായി അകന്നു നിൽക്കാൻ കാരണമായി.[17][18]

1929-ൽ, ദിന വാഡിയയ്ക്ക് 9 വയസ്സുള്ളപ്പോൾ മാതാവ് രത്തൻബായ് അന്തരിച്ചു. ആ വർഷം, ദിനയും അമ്മായി ഫാത്തിമ ജിന്നയും ജിന്നയോടൊപ്പം ലണ്ടനിലേക്ക് താമസം മാറി. അവർ അവളെ ഒരു മുസ്ലീമായി വളർത്തുകയും[19] ഖുറാനും സ്വലാത്തും പഠിപ്പിക്കുകയും ചെയ്തു.[20] പഞ്ചഗണിയിലെ ഒരു കോൺവെന്റ് ബോർഡിംഗ് സ്കൂളിലും സസെക്സിലെ ഒരു സ്വകാര്യ സ്കൂളിലുമാണ് അവർ വിദ്യാഭ്യാസം നേടിയത്.[21]

2017 നവംബർ 1 ന് ന്യൂയോർക്കിൽ വെച്ച് 98 വയസു പ്രായമുള്ളപ്പോൽ ദിന വാഡിയ മരണമടഞ്ഞു. ന്യൂമോണിയ ബാധിച്ചതിനാലുണ്ടായ അണുബാധയായിരുന്നു മരണകാരണം.[22][23][24]

അവലംബം

[തിരുത്തുക]
  1. "Girl who made Jinnah walk many miles". www.telegraphindia.com. Retrieved 9 January 2019.
  2. "Dina Wadia: Farewell, Jinnah's daughter, dead at 98" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-11-03. Retrieved 2025-03-23.
  3. "Dina Wadia & Muhammad Ali Jinnah: A daughter's journey". WION News. Zee Media Corporation Ltd., Essel Group. 1998. Retrieved 26 October 2018.
  4. Wolpert 1984, p. 63.
  5. Reddy, Sheela (2017). Mr and Mrs Jinnah: The Marriage that Shook India. Penguin Books. ISBN 978-0670086436.
  6. "Quaid-i-Azam Muhammad Ali Jinnah – Founder of Pakistan & Former 1st Governor-General of Pakistan". 25 October 2013.
  7. Guriro, Amar (30 June 2009). "Aslam Jinnah's claim of being Quaid's family disputed". Daily Times. Retrieved 11 September 2012.{{cite web}}: CS1 maint: deprecated archival service (link)
  8. InpaperMagazine, From (3 March 2012). "First lady: The Flower of Bombay". Dawn. Retrieved 27 March 2018.
  9. Ahmed, pp. 14–15.
  10. Walsh, Judith E. (10 July 2017). A Brief History of India. Infobase Publishing. ISBN 9781438108254 via Google Books.
  11. "Muslim law doesn't apply to Jinnah, says daughter". The Indian Express. 14 October 2008.
  12. "Mohammed Ali Jinnah". britannica.com. Encyclopedia Britannica. Retrieved 6 June 2020.
  13. "A closed fist worth millions". Archived from the original on 24 June 2016. Retrieved 28 October 2016.
  14. Walsh, Judith E. (10 July 2017). A Brief History of India. Infobase Publishing. ISBN 9781438108254 via Google Books.
  15. Guriro, Amar (30 June 2009). "Aslam Jinnah's claim of being Quaid's family disputed". Daily Times. Retrieved 11 September 2012.{{cite web}}: CS1 maint: deprecated archival service (link)
  16. Vijayraghavan, Kala (24 June 2015). "Business baron Nusli Wadia attends to his ailing mother". The Economic Times.
  17. "The truth about Aslam Jinnah". 10 July 2009.
  18. "Was Ruttie The Woman Behind Jinnah's Success?". 13 June 2022. Archived from the original on 2024-04-18. Retrieved 2025-07-23.
  19. Ahmed, p. 7,12.
  20. "Girl who made Jinnah walk many miles". www.telegraphindia.com. Retrieved 9 January 2019.
  21. "OBITUARY Dina Wadia". thetimes. 8 November 2017.
  22. "Dina Wadia, Mohammad Ali Jinnah's only child, passes away - Times of India". The Times of India. Retrieved 2017-11-02.
  23. "Jinnah's daughter Dina Wadia dies in New York". The Hindu (in Indian English). PTI. 2017-11-02. ISSN 0971-751X. Retrieved 2017-11-02.{{cite news}}: CS1 maint: others (link)
  24. "Quaid-e-Azam'S daughter Dina Wadia dies in New York". Such TV (in Indian English). PTI. 2017-11-02. ISSN 0971-751X. Retrieved 2017-11-02.{{cite news}}: CS1 maint: others (link)
"https://ml.wikipedia.org/w/index.php?title=ദിന_വാഡിയ&oldid=4614883" എന്ന താളിൽനിന്ന് ശേഖരിച്ചത്