ദിദുഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Didukh

ഉക്രേനിയൻ ക്രിസ്മസ് അലങ്കാരമാണ് ദിദുഖ്. ഗോതമ്പ് കറ്റ കൊണ്ട് നിർമ്മിച്ച ഈ അലങ്കാരം ശരത്കാല വിളവെടുപ്പിൽ നിന്ന് എടുത്ത പ്രതീകാത്മക ബലിയാണ്. "ദീദുഖ്" എന്നാൽ "പൂർവ്വികരുടെ ആത്മാവ്" എന്നാണ് അർത്ഥമാക്കുന്നത്. വർഷത്തിൽ കൊയ്യുന്ന ഗോതമ്പിന്റെ ആദ്യത്തേതോ അവസാനത്തെയോ തണ്ടുകളിൽ നിന്നാണ് പരമ്പരാഗതമായി ദിദുഖ് നിർമ്മിക്കുന്നത്. പ്രകൃതിയുടെ സമൃദ്ധിയും വരാനിരിക്കുന്ന വർഷത്തേക്കുള്ള ധാരാളം വിളവെടുപ്പും എന്ന വീട്ടുകാരുടെ ആഗ്രഹത്തെ അവ പ്രതീകപ്പെടുത്തുന്നു.[1]അവധി ദിവസങ്ങൾക്ക് മുമ്പ്, ഗോതമ്പ് ധാന്യക്കതിരുകളൊ തണ്ടുകളോ വർണ്ണാഭമായ ത്രെഡുകൾ ഉപയോഗിച്ച് ശേഖരിക്കും. തുടർന്ന് കുലകൾ റിബൺ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു.[2]ക്രിസ്മസിന് മുമ്പ് മിക്ക ഉക്രേനിയൻ വീടുകളിലും ഒരു ദീദുഖ് സ്ഥാപിക്കുകയും മസ്‌ലെനിറ്റ്‌സ വരെ സൂക്ഷിക്കുകയും ചെയ്യുന്നു.

ആത്മീയ അർത്ഥം[തിരുത്തുക]

അവധിക്കാലത്ത് വീട്ടുകാരുടെ പൂർവ്വികരുടെ ആത്മാക്കൾ ദീദുഖിൽ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. [3] ഇത് വീടിനുള്ളിൽ ഒരു ബഹുമാനപ്പെട്ട സ്ഥലത്തായിരിക്കുമ്പോൾ എല്ലാ പൂർവ്വികരുടെയും ആത്മാക്കൾ കുടുംബത്തെ ഒന്നിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. സ്വിയാത്ത് വെചിറിൽ (ക്രിസ്മസ് രാവിൽ) ഹോസ്പോഡാർ (കുടുംബനാഥൻ) ദീദുഖിനെ വീട്ടിലേക്ക് കൊണ്ടുവരുന്നു. കുട്ടിയ,(ആചാരപരമായ ഭക്ഷണം) ഉസ്വർ (ആചാരപരമായ പാനീയം) എന്നിവയ്‌ക്കൊപ്പം ഇത് വീടിന്റെ പോക്കുട്ടിയയിൽ (ഐക്കണുകളുള്ള മൂല) സ്ഥാപിച്ചിരിക്കുന്നു. മസ്നിറ്റ്സിയയിൽ, ശീതകാലത്തിന്റെ അവസാനത്തെ പ്രതീകമായി ദീദുഖ് കത്തിക്കുന്നു.

അവലംബം[തിരുത്തുക]

  1. [1] Archived 2020-08-08 at the Wayback Machine. The Ukrainian Weekly Magazine PDF Version, November 2012 Issue Retrieved 27 April 2013
  2. Christmas Eve January 6 by the Julian Calendar[പ്രവർത്തിക്കാത്ത കണ്ണി] Retrieved 27 April 2013
  3. Ukrainian Christmas Retrieved 27 April 2013

പുറംകണ്ണികൾ[തിരുത്തുക]

  • [2] Ukrainian Women Share Christmas Eve Feast Scanned copy of Our Fabulous Cooks column of The Hour newspaper on Google News dated 17 December 1980. Retrieved 27 April 2013
  • Ukrainian Christmas Retrieved 27 April 2013
"https://ml.wikipedia.org/w/index.php?title=ദിദുഖ്&oldid=3975175" എന്ന താളിൽനിന്ന് ശേഖരിച്ചത്