ദിക്കുബലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അനുഷ്ഠാനമാണ് ദിക്കുബലി. തെക്കൻ കേരളത്തിൽ പള്ളിപ്പാന എന്ന ചടങ്ങിനോടനുബന്ധിച്ചു നടത്തുന്ന കർമമാണിത്. വേലന്മാരാണ് ഇതനുഷ്ഠിക്കുന്നത്. കവുങ്ങുകൊണ്ടു നിർമിച്ച എട്ട് മഞ്ചങ്ങളിൽ കർമികളെ കിടത്തി ബന്ധിച്ചശേഷം എട്ട് ദിക്കിലേക്കുമായി കൊണ്ടുപോകുന്നതാണ് ഈ ചടങ്ങിലെ ആദ്യ കർമം. ഓരോ ദിക്കിലും വച്ച് കർമങ്ങൾ നടക്കുമ്പോൾ ക്ഷേത്രാങ്കണത്തിൽ പറകൊട്ടലിന്റെ അകമ്പടിയോടെയുള്ള പാട്ട് നടക്കുന്നുണ്ടാകും. കർമങ്ങളെത്തുടർന്ന് കർമികൾ ബന്ധനത്തിൽനിന്ന് വിടുതൽ നേടുകയും ഉറഞ്ഞാർത്ത് തിരികെ വരികയും ചെയ്യും. കോഴിബലി കഴിച്ച് അവരുടെ കലിയിറക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കും.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദിക്കുബലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദിക്കുബലി&oldid=939096" എന്ന താളിൽനിന്ന് ശേഖരിച്ചത്