ദാർദിക് ഭാഷകൾ
ദാർദിക് ഭാഷകൾ | |
---|---|
ഭൗമശാസ്ത്രപരമായ സാന്നിധ്യം | കിഴക്കൻ അഫ്ഗാനിസ്താൻ, വടക്കൻ പാക്കിസ്താൻ, കശ്മീർ |
ഭാഷാ കുടുംബങ്ങൾ | ഇന്തോ യൂറോപ്യൻ
|
വകഭേദങ്ങൾ |
ഇന്തോ-ആര്യൻ ഭാഷാഗോത്രത്തിലെ ഒരു ഭാഷാസമൂഹമാണ് ദാർദിക് ഭാഷകൾ. ഉത്തരപൂർവ അഫ്ഗാനിസ്ഥാൻ, ഉത്തര പാകിസ്താൻ, കാശ്മീർ എന്നീ പ്രദേശങ്ങളിലെ ഉൾനാടൻ മലമ്പ്രദേശങ്ങളിൽ പ്രധാനമായും പ്രചാരത്തിലിരിക്കുന്ന ഈ ഭാഷ സംസാരിക്കുന്നവർ ദാർദ് എന്ന് അറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ഇന്തോ-ആര്യൻ ഗോത്രത്തിൽ ഈ ഭാഷകളെ വർഗീകരിക്കുന്നതിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഭാഷാപരമായ സാമ്യം ഈ വർഗീകരണത്തെ സാധൂകരിക്കുന്നു. അതിപുരാതന സവിശേഷതകളും നൂതന പ്രയോഗങ്ങളും ഉൾ ക്കൊള്ളുന്ന ഈ ഭാഷകൾ ചരിത്രപരമായി പ്രാധാന്യമുള്ളവയാണ്. ഗ്രിയേഴ്സൺ, സുനീതികുമാർ ചാറ്റർജി എന്നീ ഭാഷാപണ്ഡിതന്മാർ ദാർദിക് ഭാഷയ്ക്ക് കശ്മീരിയുമായുള്ള സമ്മിശ്രബന്ധം കാരണം ദാർദിക് വിഭാഗത്തിലെ ഒരു ഭാഷയായി കശ്മീരിഭാഷയെ വിവക്ഷിക്കുന്നു. ദാർദിക് ഭാഷകളിലും കശ്മീരിഭാഷയിലും ഒട്ടേറെ പദങ്ങൾ പൊതുവായി പ്രയോഗത്തിലുണ്ട്. ഈ വിഭാഗത്തിലുള്ള ഭാഷകൾ സംസാരിക്കുന്നവർ കുറവാണ്. പാഷെയ് ഭാഷയും ഇതിന്റെ വിവിധരൂപങ്ങളും അഫ്ഗാനിസ്ഥാനിലും ഖോവർഭാഷ പശ്ചിമ പാകിസ്താനിലെ ചില പ്രദേശങ്ങളിലും ഷിനഭാഷ കാശ്മീരിന്റെ ചില ഭാഗങ്ങളിലും പ്രചാരത്തിലുണ്ട്. ഫലൂര, റുമാകി എന്നീ ഭാഷകളും ദാർദിക് ഭാഷാവിഭാഗത്തിൽപ്പെടുന്നു.
പുറംകണ്ണികൾ
[തിരുത്തുക]- http://indoeuro.bizland.com/tree/indo/dardic.html Archived 2008-07-23 at the Wayback Machine.
- http://www.danshort.com/ie/mapmaker.php?Map=kashm Archived 2012-01-18 at the Wayback Machine.
- http://www.britannica.com/EBchecked/topic/151511/Dardic-languages
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദാർദിക് ഭാഷകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |