ദാവീദ് (മൈക്കലാഞ്ചലോ)
Coordinates 43°46′36.13″N 11°15′34.02″E / 43.7767028°N 11.2594500°E / 43.7767028; 11.2594500
David | |
---|---|
കലാകാരൻ | Michelangelo |
വർഷം | 1501–1504 |
Medium | Marble sculpture |
Subject | Biblical David |
അളവുകൾ | 517 cm × 199 cm (17 ft × 6.5 ft) |
സ്ഥാനം | Galleria dell'Accademia, Florence, Italy |
ഇറ്റാലിയൻ കലാകാരൻ മൈക്കലാഞ്ചലോ 1501 നും 1504 നും ഇടയിൽ മാർബിളിൽ സൃഷ്ടിച്ച നവോത്ഥാന ശില്പത്തിന്റെ സമുന്നത സൃഷ്ടിയാണ് ദാവീദ്. 17 അടി (5.17 മീറ്റർ )യാണ് ദാവീദിൻറെ ഉയരം [i] ബൈബിൾ കഥാപാത്രമായ ഡേവിഡിൻറെ പ്രതിമ ഫ്ലോറൻസ് കലയിലെ പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് . [1]
ദാവീദിൻറെ പ്രതിമ ഫ്ലോറൻസ് കത്തീഡ്രലിൻറെ കിഴക്കേ അറ്റത്ത് സ്ഥാപിക്കേണ്ട പ്രവാചക പ്രതിമകളുടെ ഒരു പരമ്പരയിൽ സ്ഥാപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ അതിനുപകരമായി ഫ്ലോറൻസിലെ സർക്കാർ കാര്യാലയങ്ങളുടെ ഇരിപ്പിടമായ പിയാസ ഡെല്ല സിഗ്നോറിയ ചത്വരത്തിൽ പാലാസോ വെച്ചിയോയ്ക്ക് (നഗര പൊതുമന്ദിരം) പുറത്ത് ഒരു പൊതു സ്ക്വയറിൽ 1504 സെപ്റ്റംബർ 8 ന് പ്രതിമ അനാച്ഛാദനം ചെയ്തു . ഈ പ്രതിമ 1873-ൽ ഫ്ലോറൻസിലെ ഗാലേരിയ ഡെൽ അക്കാദമിയയിലേക്ക് മാറ്റി, പിന്നീട് അത് സ്ഥിതിചെയ്തിരുന്നിടത്ത് ഒരു തനിപ്പകർപ്പ് സ്ഥാപിച്ചു.
അത് പ്രതിനിധീകരിക്കുന്ന രൂപത്തിന്റെ സ്വഭാവം കാരണം, പ്രതിമ താമസിയാതെ റിപ്പബ്ലിക് ഓഫ് ഫ്ലോറൻസിലെ പൗരസ്വാതന്ത്ര്യത്തിന്റെ പ്രതിരോധത്തിൻറെ പ്രതീകമായി വന്നു, ഒരു സ്വതന്ത്ര നഗര-സംസ്ഥാനമായി നിലനിന്നിരുന്ന ഫ്ലോറൻസിന് ഓരോ വർഷവും അയൽ രാജ്യങ്ങളിൽ നിന്നു കൂടുതൽ ശക്തമായ എതിരാളികളുടെ ഭീഷണികൾ നേരിടേണ്ടതായി വന്നു, കൂടാതെ മെഡിസി കുടുംബത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനവും ഫ്ലോറൻസിൻറെ സ്വാതന്ത്യത്തിന് ഭീഷണി ഉയർത്തി, സ്വതന്ത്ര റിപ്പബ്ലിക്കിൻറെ പ്രതീകമായ റോമിലേക്കാണ് ഡേവിഡിന്റെ നോട്ടം ഉറപ്പിച്ചിട്ടുള്ളത് . [2]
ചരിത്രം
[തിരുത്തുക]നിയോഗിക്കപ്പെട്ടവർ
[തിരുത്തുക]മൈക്കലാഞ്ചലോ പ്രതിമ നിർമ്മാണം ആരംഭിച്ച് അവസാനിപ്പിച്ച 1501 മുതൽ 1504 കാലഘട്ടത്തിനു മുമ്പുതന്നെ ഡേവിഡിൻറെ ചരിത്രം ആരംഭിക്കുന്നുണ്ട്. [3] മൈക്കലാഞ്ചലോ ഡേവിഡിൻറെ പ്രതിമ നിർമ്മാണത്തിനായി വരുന്ന സമയത്ത് ഫ്ലോറൻസ് ഭദ്രാസനപ്പള്ളിയുടെ പ്രധാന മേൽനോട്ടക്കാർ 'ആർട്ടേ ഡെല്ല ലാന' എന്ന പേരിലുള്ള കമ്പിളി കച്ചവടക്കാരുടെ സംഘടനക്കായിരുന്നു, അവർക്ക് ബൈബിളിലെ പഴയ നിയമത്തിലെ പന്ത്രണ്ട് വലിയ പ്രതിമകൾ ഭദ്രാസനപ്പളളിയുടെ മുട്ടുചുവരുകൾക്കിടയിൽ നിർമിച്ചു വെക്കുന്നതിന് പദ്ധതി ഉണ്ടായിരുന്നു. [4] 1410-ൽ ഡൊണാറ്റെല്ലോ പ്രതിമകളിൽ ആദ്യത്തേത് നിർമ്മിച്ചു, ടെറാക്കോട്ടയിൽ നിർമ്മിച്ച ജോഷ്വയുടെ രൂപം. ടെറാക്കോട്ടയിലെ ഹെർക്കുലസിന്റെ ഒരു രൂപം നിർമ്മിക്കാൻ 1463-ൽ ഫ്ലോറന്റൈൻ ശില്പിയായ അഗോസ്റ്റിനോ ഡി ദൂഷിയോ നിയോഗിക്കപ്പെട്ടു, ഇത് ഡൊണാറ്റെല്ലോയുടെ നിർദ്ദേശപ്രകാരം നിർമ്മിച്ചതാകാം എന്ന് പറയപ്പെടുന്നു. [5] 1464-ൽ തങ്ങളുടെ പ്രതിമാ നിർമ്മാണ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുള്ള വ്യഗ്രതയിൽ സംഘടന ഡേവിഡിൻറെ പ്രതിമ നിർമ്മിക്കാൻ അഗോസ്റ്റിനോയുമായി ഒരു കരാറുണ്ടാക്കി [6] .
വടക്കൻ തുസ്കാനിലെ അപ്പുവാൻ ആൽപ്സ് മലനിരകളിലെ കറാറ നഗരത്തിൽ നിന്നുമാണ് പ്രതിമ നിർമ്മാണത്തിനുള്ള ഒരു വലിയ മാർബിൾ ശിലാഖണ്ഡം ലഭ്യമാക്കിയത്. അഗസ്റ്റിനോ വളരെ കുറച്ചു ജോലികളാണ് ചെയ്തത്. കാലുകൾ രൂപപ്പെടുത്താൻ ആരംഭിച്ച്, പാദവും ഉടലും തുണി ഉപയോഗിച്ച് രുപരേഖ ഉണ്ടാക്കി.കല്ലുളി കൊണ്ട് കാലുകൾക്കിടയിൽ ഒരു ദ്വാരം സൃഷ്ടിച്ചു. പിന്നീട് അജ്‍ഞാത കാരണത്താൽ അഗസ്റ്റിനോയുടെ കരാർ അവസാനിക്കുകയാണ് ചെയ്തത്. 1466 ൽ ഡൊണാറ്റെല്ലോ മരിച്ചു, പത്തു വർഷത്തിനു ശേഷം അൻറോണിയോ റൊസീലിനിയോക്ക് ആഗസ്റ്റിനോ അവസാനിപ്പിച്ചതിൽ നിന്ന് ആരംഭിക്കാൻ ചുമതല ലഭിച്ചു. എന്നാൽ റൊസീലിനിയോയുടെ കരാർ പെട്ടെന്ന് അവസാനിപ്പിക്കുകയും മാർബിൾ ശിലാഖണ്ഡം നീണ്ട 26 വർഷം പള്ളിയുടെ പണിപ്പുരയുടെ മുറ്റത്ത് പൊടിപടലങ്ങളേറ്റ് അവഗണിക്കപ്പെട്ടു കിടന്നു. വിലയേറിയ ശിലാഖണ്ഡം അവഗണിക്കപ്പെട്ടു കിടക്കുന്നതും ഇത് ഫ്ലോറൻസിലേക്ക് എത്തിക്കാൻ എടുത്ത പ്രയാസങ്ങളും വ്യയം ചെയ്തിട്ടുള്ള ഉയർന്ന തുകയും അധികാരികളെ ഉത്കണ്ഠാകുലരാക്കി.
1500 ലെ ഭദ്രാസനപ്പള്ളിയിലെ വസ്തുവിവരപട്ടിക പുസ്തകത്തിൽ ഡേവിഡിനെ ഇങ്ങനെ പരാമർശിക്കുന്നു " ഡേവിഡ് എന്ന് വിളിക്കപ്പെടുന്ന ഒരു ശിലാഖണ്ഡം അവിടെ അലസമായി വഴിമുടക്കി കിടക്കുന്നു". [7] ഒരു വർഷത്തിനുശേഷം, ഈ വലിയ മാർബിൾ എടുത്ത് ഒരു കലാസൃഷ്ടിയായി മാറ്റാൻ കഴിയുന്ന ഒരു കലാകാരനെ കണ്ടെത്താൻ സംഘടന തീരുമാനിച്ചുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. അവർ അതിനായി ഒരു ശിലാഖണ്ഡം വരുത്തി അതിന് "ദ ജയിൻറ് [8] എന്ന് പേരിട്ടു. പ്രസ്തുത ഖണ്ഡത്തെ പ്രതിമാരൂപത്തിലാക്കുന്നതിന് പ്രാപ്തരായ അതിവിദഗ്ദൻമ്മാരെ ക്ഷണിക്കുകയും അതിൽ ഏറ്റവും മനോഹരമായ ആശയം മുന്നോട്ടുവെക്കുന്നവർക്ക് ഡേവിഡിൻറെ നിർമ്മാണചുമതല നൽകാൻ തീരുമാനിക്കുകയും ചെയ്തു. ലിയാനാർഡോ ഡാവിഞ്ചിയെപ്പോലുള്ള പ്രഗത്ഭർ ചില ആശയങ്ങൾ പങ്കുവെച്ചെങ്കിലും ഒടുവിൽ 26 വയസ്സുള്ള മൈക്കലാഞ്ചലോക്ക് തൻറെ ആശയത്തെ സംഘടനക്ക് ബോധ്യപ്പെടുത്താൻ സാധിച്ചു . [9] 1501 ഓഗസ്റ്റ് 16 ന് മൈക്കലാഞ്ചലോയ്ക്ക് ഈ വെല്ലുവിളി നിറഞ്ഞ പുതിയ ചുമതല ഏറ്റെടുക്കുന്നതിനുള്ള കരാർ നൽകി. [6] സെപ്റ്റംബർ 13 ന് അതിരാവിലെ അദ്ദേഹം പ്രതിമ കൊത്തിത്തുടങ്ങി. കരാർ ലഭിച്ച ഒരു മാസത്തിനുശേഷം ഡേവിഡിൻറെ നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചു. അടുത്ത രണ്ട് വർഷം അദ്ധേഹം ആ പ്രതിമാ നിർമ്മാണത്തിനായി സമയം ചെലവഴിച്ചു.
പ്രതിമ സ്ഥാപിക്കൽ
[തിരുത്തുക]1504 ജനുവരി 25 ന്, ശില്പം പൂർത്തിയാകുന്ന സമയത്ത്, ആറ് ടണ്ണിലധികം ഭാരമുള്ള പ്രതിമ കത്തീഡ്രലിന്റെ മേൽക്കൂരയിൽ സ്ഥാപിക്കാൻ സാധ്യത കുറവാണെന്ന് ഫ്ലോറന്റൈൻ അധികൃതർക്ക് അംഗീകരിക്കേണ്ടി വന്നു. [10] ഡേവിഡിന് അനുയോജ്യമായ ഒരു സൈറ്റ് തീരുമാനിക്കാൻ ലിയനാർഡോ ഡാവിഞ്ചി, സാന്ദ്രോ ബോട്ടിസെല്ലി എന്നിവരുൾപ്പെടെ നിരവധി കലാകാരന്മാരടങ്ങുന്ന 30 ഫ്ലോറന്റൈൻ പൗരന്മാരുടെ ഒരു കമ്മിറ്റി അവർ വിളിച്ചു. [11] പ്രതിമയ്‌ക്കായി ഒൻപത് വ്യത്യസ്‌ത സ്ഥലങ്ങൾ ചർച്ച ചെയ്‌തപ്പോൾ ഭൂരിപക്ഷം അംഗങ്ങളും രണ്ട് ചേരിയായി രണ്ട് സ്ഥലങ്ങൾക്കുവേണ്ടി നിലകൊണ്ടു.
ഗിയൂലിയാനോ ഡ സാൻഗല്ലോയുടെ നേതൃത്വത്തിൽ പിയറോ ഡി കോസിമോയുടെ പിന്തുണയോടെ ഒരു വിഭാഗം പ്രതിമാ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന വെണ്ണക്കല്ല് ഗുണനിലവാരം കുറഞ്ഞതായതിനാൽ അത് പിയാസ ഡെല്ല സിഗ്നോറിയയിലെ (നഗര ചത്വരം) പുറത്തേക്ക് അഭിമുഖമായി നിരവധി കമാനങ്ങളുള്ള 'ലോഗിയ ഡി ലാൻസി' എന്ന കെട്ടിടത്തിനുള്ളിൽ പുറത്തേക്ക് അഭിമുഖമായി സ്ഥാപിക്കണമെന്ന് ദൃഡമായി വിശ്വസിച്ചു. വേറൊരു വിഭാഗം നഗരപൊതുമന്ദിരത്തിൻറെ(പലാസോ ഡെല്ല സിഗ്നോറിയ - ഇപ്പോൾ പലാസോ വെച്ചിയോ എന്ന് വിളിക്കപ്പെടുന്നു) കവാടത്തിൽ സ്ഥാപിക്കണമെന്ന് വിശ്വസിച്ചു. വിഖ്യാത നവോത്ഥാന ചിത്രകാരനായ ബോട്ടിസെല്ലിയുടെ അഭിപ്രായത്തിൽ പ്രിതിമ ഭദ്രാസനപ്പള്ളിയിലോ അല്ലെങ്കിൽ പളളിയുടെ അടുത്തോ സ്ഥാപിക്കണമെന്നുള്ളതായിരുന്നു.
1504 ജൂണിൽ ദാവീദ് പ്രതിമയുടെ പ്രമേയമായ ധീരമായ ചെറുത്തുനിൽപ്പു പ്രിതിനിധാനം ചെയ്യുന്നതിന് സമാനമായ പ്രമേയമുള്ള ഡൊണാറ്റെല്ലോ ശില്പിയുടെ 'ജൂഡിത്ത് ഉം ഹോളോഫേർനീസ്' എന്ന വെങ്കലപ്രതിമ മാറ്റി ദാവീദ് പ്രതിമ പലാസോ വെച്ചിയോ നഗരസഭാമന്ദിരത്തിൻറെ കവാടത്തിനടുത്തായി സ്ഥാപിച്ചു. മൈക്കലാഞ്ചലോയുടെ പണിശാലയിൽ നിന്നും പിയാസ്സാ ഡെല്ലാ സിഗ്നോറിയ നഗര ചത്വരത്തിലേക്ക് പ്രതിമ എത്തിക്കാൻ നാലുദിവസമെടുത്തു. പിന്നീട് വേനൽക്കാലത്തിനു ശേഷം ദാവീദിൻറെ കയറുചവണയും പ്രതിമയുടെ വലതുകാലിന് താങ്ങ് പോലെ നിർവചിച്ചിട്ടുള്ള മരക്കുറ്റിയും ഒട്ടിച്ചു ചേർത്തു. പ്രതിമയുടെ ലിംഗഭാഗങ്ങൾ പ്രത്യേകലങ്കാരങ്ങൾ കൊണ്ട് മറച്ചു.[12]
പിന്നീടുള്ള ചരിത്രം
[തിരുത്തുക]1800 കളുടെ മധ്യത്തിൽ, ഡേവിഡിന്റെ ഇടതു കാലിൽ ചെറിയ വിള്ളലുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. [13]
1873-ൽ ഡേവിഡിന്റെ പ്രതിമ പിയാസയിൽ നിന്ന് നീക്കംചെയ്യുകയും അത് കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ഫ്ലോറൻസിലെ അക്കാദമിയ ഗാലറിയിൽ പ്രദർശിപ്പിക്കുകയും അവിടെ നിരവധി സന്ദർശകരെ ആകർഷിക്കുകയും ചെയ്തു. 1910 ൽ ഒരു പകർപ്പ് പിയാസ ഡെല്ലാ സിഗ്നോറിയയിൽ സ്ഥാപിച്ചു. [14]
1991 ൽ പിയറോ കന്നാറ്റ എന്ന കലാകാരൻ പ്രതിമയെ ജാക്കറ്റിനടിയിൽ ഒളിപ്പിച്ച ചുറ്റികകൊണ്ട് ആക്രമിച്ചു. പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ ചിത്രകാരന്റെ മാതൃക തന്നോട് അങ്ങനെ ചെയ്യാൻ ഉത്തരവിട്ടതായി അദ്ദേഹം പിന്നീട് പറഞ്ഞു. [15] പ്രതിമയുടെ ഇടതു കാലിന്റെ കാൽവിരലുകൾക്ക് കേടുപാടുകൾ വരുത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കന്നാറ്റയെ പിന്തിരിപ്പിക്കാൻ സാധിച്ചത്. [16]
2010 നവംബർ 12 ന് ഫ്ലോറൻസ് കത്തീഡ്രലിന്റെ മേൽക്കൂരയിൽ ഡേവിഡിന്റെ ഫൈബർഗ്ലാസ് പതിപ്പ് [17] ഒരു ദിവസത്തേക്ക് മാത്രമായി സ്ഥാപിച്ചു. ദാവീദ് പ്രതിമാ നിർമ്മാണ പദ്ധതി ആസൂത്രണം ചെയ്ത 'ആർട്ടേ ഡെല്ല ലാന' ഭാരവാഹികൾ പളളിക്കു മുകളിൽ ദാവീദ് പ്രതിമ സ്ഥാപിക്കാൻ വിഭാവനം ചെയ്ത രീതി ആ ദിവസത്തെ പ്രതിഷ്ഠാപനത്തിൻറെ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
ചരിത്രപരമായ രേഖകളുടെ നിയമപരമായ അവലോകനത്തിൻറെ അടിസ്ഥാനത്തിൽ 2010 ൽ ദാവീദിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം ഉടലെടുത്തു. ഇറ്റാലിയൻ സാംസ്കാരിക മന്ത്രാലയത്തിന് എതിരായി ഫ്ലോറൻസ് നഗരസഭ പ്രതിമയുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ടു.
വ്യാഖ്യാനം
[തിരുത്തുക]മൈക്കലാഞ്ചലോയുടെ ദാവീദ് പ്രതിമയുടെ ആവിഷ്കരണം ദാവീദിൻറെ തന്നെ മറ്റു നവോത്ഥാന ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഡൊണാറ്റെല്ലോയുടെയും വെറോച്ചിയോയുടെയും വെങ്കല പ്രതിമകൾ ഗൊല്യാത്തിൻറെ തലയിൽ ചവിട്ടി വിജയികളായി നിൽക്കുന്ന നായകനെയാണ് ചിത്രീകരിച്ചത്,മറ്റൊരു ചിത്രകാരനായ ആൻഡ്രിയ ഡെൽ കാസ്റ്റാഗ്നോ ദാവീദിൻറെ ചടുലമായ യൗവനകാലം ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അതിലും ഗോലിയാത്തിൻറെ തല ദാവീദിൻറെ കാൽചുവട്ടിൽ കാണിച്ചിട്ടുണ്ട്. [18] മൈക്കലാഞ്ചലോക്ക് മുമ്പുള്ള ഒരു നവോത്ഥാന കലാകാരനും ഗോലിയാത്തിനെ മുഴുവനായി ഒഴിവാക്കി ഒരു രചനയും സൃഷ്ടിച്ചിരുന്നില്ല. ഹെലൻ ഗാർഡ്നറും മറ്റ് പണ്ഡിതന്മാരും പറയുന്നതനുസരിച്ച്, ഗോലിയാത്തുമായുള്ള യുദ്ധത്തിന് മുമ്പുള്ള ദാവീദിനെയായിരിക്കാം മൈക്കലാഞ്ചലോ ചിത്രീകരിച്ചിരിക്കുന്നത്. [19] [20] തന്നേക്കാൾ വലിയവനായ ഒരു ശത്രുവിനെ തോൽപ്പിച്ച് വിജയിയായി നിൽക്കുന്ന ദാവീദിന് പകരം ഗോലിയിത്തിനെതിരായി യുദ്ധത്തിന് തീരുമാനിച്ച് അതിൻറെ പ്രക്ഷുബ്ധതയോടെ നിൽക്കുന്ന ദാവീദിനെയാണ് മൈക്കലാഞ്ചലോയിലൂടെ നാം കാണുന്നത്,പണ്ഡിതൻമ്മാരുടെ വിവരണത്തിൽ ഡേവിഡിൻറെ പുരികങ്ങൾ വലിഞ്ഞുമുറികിയിട്ടുണ്ട്, കഴുത്ത് നല്ല മുറുക്കത്തിലും വലതുകൈയിലെ രക്തക്കുഴലുകൾ വലുതായതായും വ്യക്തമായിക്കാണാം, ഇടതു കൈ തോളോട് ചേർത്ത് കയറ് ചവണ ചുമലിലൂടെ പിടിച്ചിരിക്കുന്നു. ചവണ പിൻഭാഗത്തുകൂടി ചുറ്റി ചവണയുടെ പിടി വലതുകൈയിലായി ഒതുക്കിപിടിച്ചിരിക്കുന്നതും കാണാം.[21]
എന്നിരുന്നാലും, ജോൺ വെഡ്ഡർ എഡ്വേർഡ്സ് തന്റെ "മൈക്കലാഞ്ചലോ / വെളിപ്പെടുത്തലുകൾ" എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നത്, മൈക്കലാഞ്ചലോ , ഗോലിയാത്തുമായുള്ള യുദ്ധത്തിനുശേഷമുള്ള ദാവീദിനെയാണ് ചിത്രീകരിച്ചുള്ളത് - യുദ്ധത്തിനുമുമ്പുണ്ടാക്കിയ ദ്വന്ദയുദ്ധകരാർ ദാവീദിൻറെ വിജയത്തിനുശേഷം ഫിലിസ്റ്റൈൻ സൈന്യം അംഗീകരിക്കുമോ ഇല്ലയോ എന്ന മാനസിക പിരിമുറക്കത്തിൽ നിൽക്കുന്ന ദാവീദിനെയാണ് സ്ഥാപിച്ചിട്ടുള്ളത് എന്ന് വിവരിക്കുന്നു. എഡ്വേർഡ് ദാവീദിനെ യുദ്ധത്തിലല്ലാതെ മറ്റൊരുതരത്തിലും നിർവചിക്കുന്നു. പ്രവർത്തിപുസ്തകം 2:29:30 പറയുന്നതുപോലെ ദാവീദിനെ ഒരു ബൈബിൾ പ്രവാചകനായി കാണുന്നു, മിശിഹായുടെ വരവ് മുന്നിൽകണ്ട് , ഇസ്രായേലിൻറെ ഭാവിയെ സംബന്ധിച്ചും തന്നിൽ അർപ്പിതമായ കർത്തവ്യം മുന്നിൽകണ്ടും ഭാവിയിലേക്ക് നിശ്ചയദാർഡ്യത്തോടെ നിൽക്കുന്ന ഒരു ദാവീദിനെയുമാവാം മൈക്കലാഞ്ചലോ വിവക്ഷിച്ചിരിക്കുന്നത്. സിസ്റ്റൈൻ ചാപ്പലിലെ മച്ചിൽ മൈക്കലാഞ്ചലോ തന്നെ വരച്ച 'ഡെൽഫിക് സിബിൾ' എന്ന സത്രീകഥാപാത്രത്തിൻറെ ഹർഷോത്തമമായ ഭാവത്തോട് ദാവീദിൻറെ മുഖഭാവത്തെ താരതമ്യം ചെയ്യുന്നു.. [22]
കോൺട്രോപ്പോസോ എന്ന പ്രതിഷ്ഠാപന രീതിയിൽ അതായത് ശരീരത്തിൻറെ മുഴുവൻ ഭാരവും ഒരുകാലിൽ കേന്ദ്രീകരിച്ച് മറ്റൊരുകാൽ മുന്നിലേക്ക് വച്ച് ചുമൽ, അരക്കെട്ട്, കാലുകൾ ഇവ ഒരു അച്ചുതണ്ടിലാക്കി വ്യത്യസ്ത കോണുകളിലായി നിൽക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള ദാവീദിൻറെ പ്രതിമ കാഴ്ചക്കാരിൽ പ്രസ്തുത രുപം ചലനാവസ്ഥയിലാണെന്ന തോന്നൽ ഉളവാക്കുന്നു.കൂടാതെ നവോത്ഥാന കാലഘട്ടത്തിലെ വീരയോദ്ധാക്കൾക്ക് നൽകുന്ന ദിഗംബര രൂപത്തിലുള്ള നിൽപ്പും കൂടി ദാവീദ് പ്രതിമക്ക് നൽകിയിട്ടുണ്ട്. നവോത്ഥാനം ഉച്ഛസ്ഥാവസ്തയിൽ നിൽക്കുന്ന കാലഘട്ടത്തിൽ കോൺട്രോപ്പോസോ ശൈലി പുരാതന ശിൽപ്പങ്ങളുടെ നിർമ്മിതിയിൽ സവിശേഷമായി കണക്കാക്കപ്പെട്ടിരുന്നു. ഒരു കാലിൽ മുഴുവൻ ഭാരവും കേന്ദ്രീകരിച്ച് മറ്റൊരു കാൽ മുന്നിലോട്ടായി നിൽക്കുന്ന ദാവീദിൻറെ രൂപം കോൺട്രോപോസോ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്. അരക്കെട്ടും ചുമലുകളും വ്യത്യസ്ത കോണുകളിലായി നിൽക്കുന്ന സവിശേഷ രൂപം പ്രതിമയുടെ രൂപത്തിന് ആംഗലേയ ഭാഷയിലെ 'എസ്' അക്ഷരത്തിൻറെ രുപത്തിലുള്ള ചെറിയ വളവ് നൽകുന്നു. കൂടാതെ പ്രതിമയുടെ തലയുടെ ഇടത്തോട്ടുള്ള തിരിച്ചലും കൈകളുടെ വ്യത്യസ്തമായ സ്ഥാനങ്ങളും ദാവീദ് പ്രതിമയെ കോൺട്രോപ്പോസോ ശൈലിയിലേക്ക് എത്തിക്കുന്നു.
മൈക്കലാഞ്ചലോയുടെ ഡേവിഡ് നവോത്ഥാന ശില്പങ്ങളുടെ ഗണത്തിൽ ശക്തിയുടേയും യൗവ്വന സൗന്ദ്യര്യത്തിൻറെയും ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി മാറി. ദാവീദ് പ്രതിമയുടെ ഭീമാകാരമായ വലുപ്പം തന്നെ മൈക്കലാഞ്ചലോയുടെ സമകാലീനരിൽ വലിയ മതിപ്പാണ് ഉളവാക്കിയത്. ജോർജിയോ വസാരി എന്ന ശിൽപ്പിയുടെ അഭിപ്രായത്തിൽ "മരണപ്പെട്ട ഒരാൾക്ക് ജീവൻ നൽകുന്നതു പോലുള്ള ദിവ്യത്ഭുതമാണ് മൈക്കലാഞ്ചലോ നിർവ്വഹിച്ചിട്ടുള്ളത്", കൂടാതെ അദ്ധേഹം കണ്ടിട്ടുള്ളതിലും നിലവിൽ അറിവിലുള്ളതും വലുതും ഏറ്റവും പ്രധാനപ്പെട്ടതുമായ എല്ലാ പ്രതിമകളേയും ദാവീദ് കവച്ചുവെക്കുന്നു. അദ്ധേഹത്തിൻറെ വാക്കുകളിൽ " ഗ്രീക്കോ ലാറ്റിനോ ആയിക്കോള്ളട്ടെ പുരതാനമോ ആധുനികമോ ആകട്ടെ ഇതുവരെ നിലനിൽക്കുന്ന എല്ലാറ്റിനേയും ഇത് മറികടക്കുന്നു."[23]
ദാവീദ് പ്രതിമയുടെ അവയവങ്ങളുടെ അനുപാതം മൈക്കലാഞ്ചലോയുടെ മറ്റൊരു പ്രത്യേകതയാണ്; പ്രതിമക്ക് അസാധാരണമായ വലിയ തലയും വലിയ കൈകളുമാണ് ഉള്ളത് (വലതുകൈയുടെ വലിപ്പം പ്രത്യേകം ശ്രദ്ധിക്കപ്പെടും). ജനനേന്ദ്രീയങ്ങളുടെ വലിപ്പക്കുറവ് മറ്റൊരു പ്രത്യേകതയാണ്, പുരാതന ഗ്രീക്ക് പൊതുഭാവനപ്രകാരം പ്രായപൂർത്തിയാവാത്ത കാലഘട്ടത്തിലെ ചിത്രീകരണസവിശേഷതയും മൈക്കലാഞ്ചലോയുടെ തന്നെ മറ്റു സൃഷ്ടികളും നവോത്ഥാന കാലഘട്ടത്തിലെ പൊതുരീതിയും ഇതിന് കാരണമായിരിക്കാം. പ്രതിമ മേൽക്കൂരയിൽ സ്ഥാപിക്കാൻ ഉദ്ധേശിച്ചതിനാലായിരിക്കാം അവയവങ്ങൾക്ക് അസാമാന്യ വലുപ്പം നൽകിയത് എന്ന് പറയപ്പെടുന്നു, തൻമ്മൂലം താഴെ നിന്നുള്ള കാഴ്ചയിൽ പ്രധാനപ്പെട്ട ഭാഗങ്ങൾ വ്യക്തതയോടെ വീക്ഷിക്കാൻ സാധിക്കുന്നു.മറ്റൊരു പ്രത്യേകത പ്രതിമയുടെ ഉയരത്തിനനുസരിച്ചുള്ള വണ്ണം (മുന്നിൽ നിന്ന് പിന്നിലേക്ക് ) പ്രതിമക്ക് കാണാനില്ല, ഇതിനു കാരണമായി പറയുന്നത് മൈക്കലാഞ്ചലോ ജോലി ആരംഭിക്കുന്നതിന് മുമ്പ് മറ്റു ശിൽപ്പികൾ നടത്തിയ കൊത്തുപണികളായിരിക്കാം.
മൈക്കലാഞ്ചലോ ജോലി ആരംഭിക്കുന്നതിന് മുമ്പുതന്നെ ദാവീദ് ഒരു രാഷ്ട്രീയ പ്രതിമയായി വിഭാവനം ചെയ്തിരിക്കാം. [24] ഒരു ഭീമാകാരനെ വധിക്കുന്ന ബൈബിൾ നായകനായ ദാവീദ് വളരെ നാളുകളായി ഫ്ലോറൻസിൽ ഒരു രാഷ്ട്രീയ ബിംബമാണ്. [25] മെഡീസി കുടുംബത്തിനുവേണ്ടി 1440 ൽ നിർമ്മിച്ച ഡൊണാറ്റൊല്ലോയുടെ വെങ്കലശിൽപ്പം മെഡീസികൾ ഫ്ളോറൻസിൽ നിന്ന് ഭ്രഷ്ടരാക്കപ്പെട്ടപ്പോൾ സ്വതന്ത്ര റിപ്പബ്ലിക്ക് 1494 ൽ ഏറ്റെടുക്കുകയും പലാസോ ഡെല്ലാ സിഗ്നോറിയയുടെ മുൻഭാഗത്ത് റിപ്പബ്ലിക്കൻ സർക്കാരിനു വേണ്ടി പ്രതിഷ്ഠിക്കുകയും ചെയ്തു. ഡൊണാറ്റൊല്ലോയുടെ പ്രതിമയേക്കാൾ അതിമഹത്തരമായ കലാസൃഷ്ടി തൽസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിലൂടെ മികച്ച ഒരു സമാന്തര ഭരണ രീതി വ്യവസ്ഥാപിതമായതായി ജനങ്ങൾ സ്വീകരിക്കുമെന്ന് ഫ്ലോറൻസ് അധികൃതർ കരുതി. ഈ രാഷ്ട്രീയ നിലപാടുകൾ പ്രതിമയുടെ ആദ്യ കാലഘട്ടങ്ങളിൽ തന്നെ രണ്ടുതവണ ആക്രമിക്കപ്പെടാൻ കാരണമായി. പ്രതിമ സ്ഥാപിച്ച വർഷം തന്നെ പ്രതിഷേധക്കാർ പ്രതിമയിൽ കല്ലേറ് നടത്തി, 1527 ൽ ഒരു മെഡിസി വിരുദ്ധ കലാപത്തിന്റെ ഫലമായി ഇടത് കൈ മൂന്ന് കഷണങ്ങളായി തകർന്നു.
നിരൂപകൻമ്മാർ ചൂണ്ടിക്കാണിക്കുന്നത് ജൂത ആചാരപ്രകാരം ചോലകർമ്മം നടത്താത്ത രീതിയിലാണ് ദാവീദിനെ ആവിഷ്കരിച്ചിരിക്കുന്നത്. ഇത് ഒരു പക്ഷേ നവോത്ഥാന കലാസമ്പ്രദായത്തോട് ഒത്തു പോകുന്നതിനായിരിക്കാം.[26] [27]
സംരക്ഷണം
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധസമയത്ത് ആകാശത്തു നിന്നുള്ള ബോംബിങ്ങിനെ തടയുന്നതിനായി ദാവീദിനെ ഇഷ്ടികകൊണ്ട് അടച്ചിരുന്നു.
1991 ൽ പ്രതിമയുടെ കാൽ ചുറ്റികകൊണ്ട് ഒരാൾ തകർത്തു. [15] അതിൽ നിന്നും ലഭിച്ച പാറകഷ്ണങ്ങൾ പരിശോധിച്ചപ്പോൾ ദാവീദിനുള്ള മാർബിൾ പാറ കറാറയിലെ മൂന്നു താഴ്വരകളിലെ മധ്യഭാഗത്തുള്ള മിസെഗില്ലിയെ ഗ്രാമത്തിലെ ഫാൻറിസ്ക്രിറ്റി മാർബിൾ ഖനിയിൽ നിന്നാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. കൂടാതെ പ്രസ്തുത മാർബിളിന് അനവധിയായ ചെറിയ സുഷിരങ്ങളുണ്ടെന്നും ആയതിനാൽ അവ മറ്റുള്ളവയേക്കാൾ വേഗത്തിൽ ദ്രവിക്കുന്നതാണെന്നും മനസ്സിലാക്കാൻ സാധിച്ചു. പ്രസ്തുത മാർബിളിൻറെ വേഗത്തിലുള്ള ദ്രവിക്കൽ മൂലം അധികൃതർ പ്രതിമ വ്യത്തിയാക്കാൻ നിർബന്ധിതരായി, 1843 നു ശേഷം ആദ്യമായി ഒരു പുനരുദ്ധാരണം 2003 - 2004 കാലഘട്ടത്തിൽ നടത്തി. ചില വിദഗ്ദർ പുനരുദ്ധാരണ പ്രക്രിയയിൽ ജലം ഉപയോഗിക്കുന്നതിനെ എതിർത്തു, അത് കൂടുതൽ ദ്രവീകരണത്തിന് കാരണമാകുമെന്ന് അവർ ഭയന്നു. ഫ്രാൻകാ ഫല്ലേറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന പുനരുദ്ധാരകരായ മോനിക്ക എൈക്കാമാനും സിൻസിയ പാരിൻഗോനിയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. [28]
2008 ൽ, ഫ്ലോറൻസിന്റെ ഗാലേരിയ ഡെല്ല അക്കാദമിയയിലെ വിനോദസഞ്ചാരികളുടെ കാൽപാദത്തിൻറെ പ്രകമ്പനം മുലമുണ്ടാകുന്ന തകരാറുകളിൽ നിന്നും പ്രതിമയെ ആവരണം ചെയ്ത് സംരക്ഷിക്കാൻ പദ്ധതിയുണ്ടായിരുന്നു.
പകർപ്പുകൾ
[തിരുത്തുക]1873 മുതൽ ഡേവിഡ് ഫ്ലോറൻസിന്റെ ഗാലേരിയ ഡെൽ അക്കാദമിയയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. പാലാസോ വെച്ചിയോയ്ക്ക് മുന്നിൽ യഥാർത്ഥ വലുപ്പമുള്ള മുഴുവൻ വലുപ്പത്തിലുള്ള തനിപ്പകർപ്പിന് പുറമേ, പിയാസലെ മൈക്കലാഞ്ചലോയിൽ ദാവീദിൻറെ ഒരു വെങ്കല പതിപ്പ് ഒരു ഉയർന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. വിക്ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിലെ ഡേവിഡിന്റെ കുമ്മായ പ്രതിമക്ക് മാറ്റിവെക്കാൻ സാധിക്കുന്ന തരത്തിലുള്ള അത്തി ഇലയുടെ, രൂപം കൂടി അതിനോടൊപ്പമുണ്ട്. പ്രതിമയുടെ നഗ്നത ആദ്യം കണ്ടപ്പോൾ വിക്ടോറിയ രാജ്ഞിയുടെ ഞെട്ടലിന് മറുപടിയായാണ് അത്തി ഇലയുടെ രൂപം സൃഷ്ടിച്ചതെന്നും പിന്നീട് റാണിമാരുടെ സന്ദർശനത്തിന് മുമ്പായി അത്തി ഇലയുടെ രൂപം തൂക്കിയിടുന്നത് പതിവാക്കിയതായും
തന്ത്രപരമായി സ്ഥാപിച്ച രണ്ട് കൊളുത്തുകൾ ഉപയോഗിച്ചാണ് മറച്ചിരുന്നതെന്നും പറയപ്പെടുന്നു. [29]
ദാവീദ് പലപ്പോഴായി പലരും പുനർനിർമ്മിച്ചിട്ടുണ്ട്,[30] കടൽത്തീര സുഖവാസകേന്ദ്രങ്ങളിലും ചൂതാട്ടകേന്ദ്രങ്ങളിലും തീവണ്ടിപ്പാത മാതൃകകളിലും ഒരു പ്രബുദ്ധമായ ഇടമെന്ന തോന്നലുണ്ടാക്കുന്നതിനു വേണ്ടി പലരും കുമ്മായത്തിലും ഫൈബർ ഗ്ലാസിലും ദാവീദിനെ പുന:സൃഷ്ടിക്കാൻ വൃഥാ ശ്രമം നടത്തിയിട്ടുണ്ട്. [31]
ഇതും കാണുക
[തിരുത്തുക]- മൈക്കലാഞ്ചലോയുടെ കൃതികളുടെ പട്ടിക
- ഉയരം അനുസരിച്ച് പ്രതിമകളുടെ പട്ടിക
പരാമർശങ്ങൾ
[തിരുത്തുക]- കുറിപ്പുകൾ
- ↑ The height of the David was recorded incorrectly and the mistake proliferated through many art history publications. The accurate height was only determined in 1998–99 when a team from Stanford University went to Florence to try out a project on digitally imaging large 3D objects by photographing sculptures by Michelangelo and found that the sculpture was taller than any of the sources had indicated. See [1] and [2].
- അവലംബങ്ങൾ
- ↑ See, for example, Donatello's 2 versions of David; Verrocchio's bronze David; Domenico Ghirlandaio's painting of David; and Bartolomeo Bellano's bronze David.
- ↑ This theory was first proposed by Saul Levine "The Location of Michelangelo's David: The Meeting of January 25, 1504, The Art Bulletin 56 (1974): 31–49.
- ↑ The genesis of David was discussed in Seymour 1967 and in Coonin 2014.
- ↑ Charles Seymour, Jr. "Homo Magnus et Albus: the Quattrocento Background for Michelangelo's David of 1501–04," Stil und Überlieferung in der Kunst des Abendlandes, Berlin, 1967, II, 96–105.
- ↑ Seymour, 100–101.
- ↑ 6.0 6.1 Gaetano Milanesi, Le lettere di Michelangelo Buonarroti pubblicati coi ricordi ed i contratti artistici, Florence, 1875, 620–623: "...the Consuls of the Arte della Lana and the Lords Overseers being met Overseers, have chosen as sculptor to the said Cathedral the worthy master, Michelangelo, the son of Lodovico Buonarrotti, a citizen of Florence, to the end that he may make, finish and bring to perfection the male figure known as the Giant, nine braccia in height, already blocked out in marble by Maestro Agostino grande, of Florence, and badly blocked; and now stored in the workshops of the Cathedral. The work shall be completed within the period and term of two years next ensuing, beginning from the first day of September next ensuing, with a salary and payment together in joint assembly within the hall of the said of six broad florins of gold in gold for every month. And for all other works that shall be required about the said building (edificium) the said Overseers bind themselves to supply and provide both men and scaffolding from their office and all else that may be necessary. When the said work and the said male figure of marble shall be finished, then the Consuls and Overseers who shall at that time be in authority shall judge whether it merits a higher reward, being guided therein by the dictates of their own consciences."
- ↑ Giovanni Gaye, Carteggio inedito d'artisti del sec. XIV, XV, XVI, Florence: 1839–40, 2: 454 and Charles Seymour, Michelangelo's David: A Search for Identity, Pittsburgh: Pittsburgh University Press, 1967, 134–137, doc. 34.
- ↑ De la Croix, Horst; Tansey, Richard G.; Kirkpatrick, Diane (1991). Gardner's Art Through the Ages (9th ed.). Thomson/Wadsworth. p. 651. ISBN 0-15-503769-2.
- ↑ Coughlan, Robert (1966). The World of Michelangelo: 1475–1564. et al. Time-Life Books. p. 85.
- ↑ The statue has not been weighed, but an estimate of its weight was circulated in 2004, when the statue was cleaned. See a CBS news report of 8 March 2004 Archived 2013-05-18 at the Wayback Machine..
- ↑ The minutes of the meeting were published in Giovanni Gaye, Carteggio inedito d'artisti del sec. XIV, XV, XVI, Florence, 1839–40, 2: 454–463. For an English translation of the document, see Seymour, Michelangelo's David, 140–155 and for an analysis, see Saul Levine, "The Location of Michelangelo's David: The Meeting of January 25, 1504, Art Bulletin 56 (1974): 31–49; N. Randolph Parks, "The Placement of Michelangelo's David: A Review of the Documents," Art Bulletin, 57 (1975) 560–570; and Rona Goffen, Renaissance Rivals: Michelangelo, Leonardo, Raphael, Titian, New Haven, 2002, 123–127.
- ↑ Goffen (2002).
- ↑ A., Borri (2006). "Diagnostic analysis of the lesions and stability of Michelangelo's David". Journal of Cultural Heritage. 7 (4): 273–285. doi:10.1016/j.culher.2006.06.004.
- ↑ Coonin, 2014.
- ↑ 15.0 15.1 "a man the police described as deranged, broke part of a toe with a hammer, saying a 16th century Venetian painter's model ordered him to do so." Cowell, Alan. "Michelangelo's David Is Damaged", New York Times, 1991-09-15. Retrieved on 2008-05-23.
- ↑ Rossella Lorenzi, Art lovers go nuts over dishy David, ABC Science, Monday, 21 November 2005
- ↑ "Michelangelo's David as It Was Meant to Be Seen : Discovery News". news.discovery.com. Archived from the original on 25 May 2016. Retrieved 24 July 2014.
- ↑ "File:Andrea del castagno, scudo di david con la testa di golia, 1450-55 circa, 02.JPG – Wikimedia Commons". commons.wikimedia.org. Retrieved 24 July 2014.
- ↑ Helen Gardner, Fred S. Kleiner, Christin J. MamiyaIt, Gardner's Art Through the Ages retrieved February 17, 2009
- ↑ Howard Hibbard, Michelangelo, New York: Harper & Row, 1974, 59–61; Anthony Hughes, Michelangelo, London: Phaidon, 1997, 74.
- ↑ "David Sculpture, Michelango's David, Michelangelo Gallery". Archived from the original on 2020-08-01. Retrieved 2020-08-24.
- ↑ Edwards, John, "Michelangelo / Revelations", Cambridge Springs Press, ISBN 1675597847.
- ↑ Giorgio Vasari, Le vite de' più eccellenti pittori, scultori e architettori nelle redazioni del 1550 e 1568, ed. Rosanna Bettarini and Paola Barocchi, Florence, 1966–87, 6: 21.
- ↑ Levine, 45–46.
- ↑ Butterfield, Andrew (1995). "New Evidence for the Iconography of David in Quattrocento Florence". I Tatti Studies. 8: 115–133.
- ↑ Strauss, RM; Marzo-Ortega, H (2002). "Michelangelo and medicine". J R Soc Med. 95 (10): 514–5. doi:10.1258/jrsm.95.10.514. PMC 1279184. PMID 12356979.
- ↑ Coonin, 2014, pp. 105-108.
- ↑ Eric Scigliano. "Inglorious Restorations. Destroying Old Masterpieces in Order to Save Them." Harper's Magazine. August 2005, 61–68.
- ↑ "David's Fig Leaf". Victoria and Albert Museum. Retrieved 29 May 2007.
- ↑ " You need not travel to Florence to see Michelangelo's David. You can see it well enough for educational purposes in reproduction," asserted E. B. Feldman in 1973 (Feldman, "The teacher as model critic", Journal of Aesthetic Education, 1973).
- ↑ That "typical examples of kitsch include fridge magnets showing Michelangelo’s David." is reported even in the British Medical Journal (J Launer, "Medical kitsch", BMJ, 2000)
ഗ്രന്ഥസൂചിക
[തിരുത്തുക]External videos | |
---|---|
Michelangelo's David, Smarthistory[1] |
External videos | |
---|---|
Michelangelo's David, Smarthistory[1] |
- കൂനിൻ, എ. വിക്ടർ, ഫ്രം മാർബിൾ ടു ഫ്ലെഷ്: ദി ബയോഗ്രഫി ഓഫ് മൈക്കലാഞ്ചലോയുടെ ഡേവിഡ്, ഫ്ലോറൻസ്: ദി ഫ്ലോറന്റൈൻ പ്രസ്സ്, 2014. ISBN 9788897696025 ISBN 9788897696025 .
- Goffen, Rona (2002). Renaissance Rivals: Michelangelo, Leonardo, Raphael, Titian. Yale University Press.
{{cite book}}
: Invalid|ref=harv
(help) - ഹാൾ, ജെയിംസ്, മൈക്കലാഞ്ചലോ ആൻഡ് ദി റീഇൻവെൻഷൻ ഓഫ് ഹ്യൂമൻ ബോഡി ന്യൂയോർക്ക്: ഫാരാർ, സ്ട്രോസ് ആൻഡ് ഗിറോക്സ്, 2005.
- ഹാർട്ട്, ഫ്രെഡറിക്, മൈക്കലാഞ്ചലോ: സമ്പൂർണ്ണ ശില്പം, ന്യൂയോർക്ക്: അബ്രാംസ് ബുക്സ്, 1982.
- ഹിബ്ബാർഡ്, ഹോവാർഡ്. മൈക്കലാഞ്ചലോ, ന്യൂയോർക്ക്: ഹാർപ്പർ & റോ, 1974.
- ഹിർസ്റ്റ് മൈക്കൽ, “മൈക്കലാഞ്ചലോ ഇൻ ഫ്ലോറൻസ്: ഡേവിഡ് 1503, ഹെർക്കുലീസ് 1506,” ദി ബർലിംഗ്ടൺ മാഗസിൻ, 142 (2000): 487-492.
- ഹ്യൂസ്, ആന്റണി, മൈക്കലാഞ്ചലോ, ലണ്ടൻ: ഫൈഡൺ പ്രസ്സ്, 1997.
- ലെവിൻ, ശ Saul ൽ, "ദി ലൊക്കേഷൻ ഓഫ് മൈക്കലാഞ്ചലോസ് ഡേവിഡ് : ദി മീറ്റിംഗ് ഓഫ് ജനുവരി 25, 1504", ദി ആർട്ട് ബുള്ളറ്റിൻ, 56 (1974): 31-49.
- Natali, Antonio; Michelangelo (2014). Michelangelo Inside and Outside the Uffizi. Florence: Maschietto. ISBN 978-88-6394-085-5. Natali, Antonio; Michelangelo (2014). Michelangelo Inside and Outside the Uffizi. Florence: Maschietto. ISBN 978-88-6394-085-5. Natali, Antonio; Michelangelo (2014). Michelangelo Inside and Outside the Uffizi. Florence: Maschietto. ISBN 978-88-6394-085-5.
- പോപ്പ്-ഹെന്നിസി, ജോൺ, ഇറ്റാലിയൻ ഉയർന്ന നവോത്ഥാനം, ബറോക്ക് ശിൽപം . ലണ്ടൻ: ഫൈഡൺ, 1996.
- സീമോർ, ചാൾസ്, ജൂനിയർ മൈക്കലാഞ്ചലോസ് ഡേവിഡ്: ഐഡന്റിറ്റി ഫോർ ഐഡന്റിറ്റി (മെലോൺ സ്റ്റഡീസ് ഇൻ ഹ്യൂമാനിറ്റീസ്), പിറ്റ്സ്ബർഗ്: യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗ് പ്രസ്സ്, 1967.
- വസാരി, ജോർജിയോ, ദി ലൈവ്സ് ഓഫ് ആർട്ടിസ്റ്റുകൾ (പെൻഗ്വിൻ ബുക്സ്), “ലൈഫ് ഓഫ് മൈക്കലാഞ്ചലോ”, പേജ്. 325–442.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മൈക്കലാഞ്ചലോയുടെ ഡേവിഡിനെക്കുറിച്ച് നിങ്ങൾക്കറിയാത്ത 10 വസ്തുതകൾ ,
- മൈക്കലാഞ്ചലോ ബ്യൂണറോട്ടി: ഡേവിഡ്, കല, ബൈബിൾ
- ഡിജിറ്റൽ മൈക്കലാഞ്ചലോ പ്രോജക്റ്റ്, സ്റ്റാൻഫോർഡ് സർവകലാശാല
- മൈക്കലാഞ്ചലോ തന്റെ ശില്പവും ചിത്രങ്ങളും നിർമ്മിക്കാൻ ഉപയോഗിച്ച മെഴുക്, കളിമണ്ണ് എന്നിവയുടെ മാതൃകകൾ
- ഫ്ലോറൻസിലെ മ്യൂസിയങ്ങൾ - മൈക്കലാഞ്ചലോയിലെ ഡേവിഡ്
- ↑ 1.0 1.1 "Michelangelo's David". Smarthistory at Khan Academy. Archived from the original on 2014-08-28. Retrieved 18 March 2013. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "smarth" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു