ദാമൊ (തത്ത്വജ്ഞാനി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദാമൊ (ഗ്രീക്ക്: Δαμώ; c. 500 ബി. സി. ഇ) ഒരു പൈതഗോറിയൻ തത്ത്വജ്ഞാനിയായിരുന്നു. ചില ആളുകൾ പറയുന്നത് അവർ പൈതഗോറസ്സിന്റെയും തിയാനോയുടേയും മകളാണെന്നാണ്.

Diogenes Laërtius, Athenaeus, Iamblichus എന്നിവരുടെ കൃതികളിൽ നിന്നും അവരുടെ ജീവിതത്തെക്കുറിച്ച് ഏതാനും കാര്യങ്ങൾ മനസ്സിലാക്കാം. പാരമ്പര്യം ബന്ധപ്പെടുത്തുന്നത് അവൾ ക്രോട്ടനിലാണ് ജനിച്ചത് എന്നും പൈതഗോറസ്സിന്റെയും തിയാനോയുടേയും മകളാണെന്നുമാണ്. [1][2][3] ഏകമകളായാണ് ചിലർ കണക്കാക്കുന്നത്. അതേ സമയം മറ്റു ചിലർ കാണിക്കുന്നത് അവൾക്ക് അറിഗ്നോട്ട്, മ്‌യിഅ എന്നീ സഹോദരിമാർ ഉണ്ടായിരുന്നു എന്നാണ്. അവരുടെ സഹോദരൻ തെലവുഗസ്സിനോടൊപ്പം അവർ അവരുടെ അച്ഛൻ സ്ഥാപിച്ച് പൈതഗോറിയൻ വിഭാഗത്തിന്റെ അംഗങ്ങളായി. ഒരാളുടെ കഥ അനുസരിച്ച് പൈതഗോറസ്സ് അദ്ദേഹത്തിന്റെ എഴുത്തുകുത്തുകൾ ദാമൊയ്ക്ക് ദാനം ചെയ്തു. അവർ അത് വിൽക്കാൻ സമ്മതിക്കാതെ സുരക്ഷിതമായി സൂക്ഷിച്ചു. അവർ വിശ്വസിച്ചത് ദാരിദ്ര്യവും അച്ഛന്റെ പാവനമായ കൽപ്പന സ്വർണ്ണത്തേക്കാൾ വിലപിടിപ്പുള്ളതാണെന്നാണ്. [1] ദാമൊ, അവരുടെ മകൾ ബിടാലെയ്ക്ക് എഴുത്തുകുത്തുകൾ കൈമാറി. [3] ദാമൊയുടെയുൾപ്പെടെയുള്ള എഴുത്തുകുത്തുകൾ ലഭ്യമല്ല. ലാംബ്ലിക്കസ്സുമായി ബന്ധപ്പെട്ട് അവർ തെലാഗസ്സിന്റെ സഹോദരിയാണ്. [3]

അവലംബം[തിരുത്തുക]

  1. 1.0 1.1 Diogenes Laërtius, viii. 42-3
  2. Suda, Pythagoras π3120
  3. 3.0 3.1 3.2 Iamblichus, On the Pythagorean Life, 146

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Coppleston, Frederick, S.J. A History of Philosophy. London: Search Press, 1946.
  • Guthrie, W.K.C. "Pythagoras and Pythagoreanism," in Encyclopedia of Philosophy. Vol. 7. Edited by Paul Edwards. NY: Macmillan, 1967.
  • Jamblichus, C. Life of Pythagoras. London: John M. Watkins, 1926.
  • Kersey, Ethel M. Women Philosophers: a Bio-critical Source Book. CT: Greenwood Press, 1989.
  • Philip, J.A. Pythagoras and Early Pythagoreanism. Toronto: University of Toronto Press, 1966.
  • Schure, Edouard. The Ancient Mysteries of Delphi: Pythagoras. NY: Rudolf Steiner, 1971.
  • Waithe, Mary Ellen, ed. A History of Women Philosophers. Vol. 1. Boston: Martinus Nijhoff, 1987.

{{Greece-philo

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദാമൊ_(തത്ത്വജ്ഞാനി)&oldid=2335346" എന്ന താളിൽനിന്ന് ശേഖരിച്ചത്