Jump to content

ദാക്ഷായണി വേലായുധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദാക്ഷായണി വേലായുധൻ
ദാക്ഷായണി വേലായുധൻ
ജനനം
മുളവുകാട്, കൊച്ചി
മരണം
ഡൽഹി
ദേശീയതഇന്ത്യൻ
തൊഴിൽഅധ്യാപിക, രാഷ്ടീയ പ്രവർത്തക
അറിയപ്പെടുന്നത്ഭരണഘടനാനിർമ്മാണസഭാംഗം

ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിയും[1]ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഒരാളുമാണ് ദാക്ഷായണി വേലായുധൻ (4 ജൂലൈ 1913 -20 ജൂലൈ 1978).

ആദ്യകാലം[തിരുത്തുക]

1912-ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ചു. സാമൂഹ്യ പരിഷ്കർത്തവായ രാജ്യ സഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്ന കെ.കെ. മാധവന്റെ സഹോദരിയായിരുന്നു. കൊച്ചിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നു ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ അവർ എറണാകുളം മഹാരാജാസ് കോളേജിൽനിന്നും മദ്രാസിൽനിന്നും ബിരുദങ്ങൾ കരസ്ഥമാക്കി. 1945-ൽ ദാക്ഷായണി കൊച്ചി നിയമസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയിൽ കോൺഗ്രസ് ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി.അദ്ധ്യാപികയായി ജോലി ചെയ്യുമ്പോൾ ആർ. വേലായുധനെ വിവാഹംകഴിച്ചു. അഞ്ചു മക്കളുണ്ട്. മൂത്തമകൻ രഘുത്തമൻ ഇന്ദിരാ ഗാന്ധിയുടെ മെഡിക്കൽ ടീമിൽ അംഗമായിരുന്നു. പ്രഹ്ളാദൻ, ഭഗീരഥൻ, ധ്രുവൻ, ചരിത്രകാരിയായ മീര വേലായുധൻ എന്നിവരാണ് മറ്റു മക്കൾ.

പ്രവർത്തനം[തിരുത്തുക]

1946 ൽ ഇന്ത്യയുടെ ഭരണഘടനാ ഭരണഘടനരൂപീകരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദാക്ഷായണി 1946 മുതൽ 1952 വരെ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലും പ്രൊവിഷണൽ പാർലമെൻറിൻറെ അംഗമായും പ്രവർത്തിച്ചു. പാർലമെന്റിൽ വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും പട്ടികജാതിക്കാർക്കും അധകൃതർക്കുമുള്ള ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് പ്രവർത്തിച്ചു. ഭരണഘടനാസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദളിത് വനിതയാണ് ദാക്ഷായണി വേലായുധൻ.

1948 നവംബർ 29-ന്, ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനെ ലക്ഷ്യം വച്ച അനുഛേദം പതിനൊന്നിനെക്കുറിച്ചുള്ള ഭരണഘടനാ സമിതിയിലെ ചർച്ചയിൽ ദാക്ഷായണി തന്റെ വാദമുഖങ്ങൾ നിരത്തുകയുണ്ടായി.[2]പൊതുവിദ്യാഭ്യാസ പരിപാടികളിലൂടെ വിവേചനരഹിതമായ വ്യവസ്ഥകൾ നടപ്പാക്കാൻ ആഹ്വാനം ചെയ്ത ദാക്ഷായണി ജാതി വിവേചനത്തെ അപലപിക്കാനുള്ള പ്രമേയം ഭരണഘടനാ സമിതി അംഗീകരിക്കുകയാണെങ്കിൽ അത് പൊതുസമൂഹത്തിനുള്ള മഹത്തായ സൂചനയാകുമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.[3]

അടൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും 1971 ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അഞ്ചു സ്ഥാനാർത്ഥികളിൽ അവർ നാലാം സ്ഥാനത്ത് എത്തി. എൽ.ഐ.സിയിൽ ഇൻഫർമേഷൻ ഉദ്യോഗസ്ഥയായി ജോലിനോക്കി 'മഹിളാജാഗൃതീ പരിഷത്ത്' എന്ന പേരിൽ ഒരു അഖിലേന്ത്യ ദലിത്‌സംഘടനയുണ്ടാക്കി.

അവലംബം[തിരുത്തുക]

  1. http://utharakalam.com/?p=9777
  2. [Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016. Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016.] {{cite journal}}: Check |url= value (help); Cite journal requires |journal= (help); Missing or empty |title= (help)
  3. [Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016. Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016.] {{cite news}}: Check |url= value (help); Missing or empty |title= (help)

അധികവായനയ്ക്ക്[തിരുത്തുക]

  • ദാക്ഷായണി വേലായുധൻ - പ്രസാധകർ: വിജ്ഞാനകേദാരം പബ്ലിക്കേഷൻ, കോട്ടയം - വില: 20 രൂപ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കൂടുതൽ വിവരങ്ങൾ

"https://ml.wikipedia.org/w/index.php?title=ദാക്ഷായണി_വേലായുധൻ&oldid=4071599" എന്ന താളിൽനിന്ന് ശേഖരിച്ചത്