ദശപ്രാണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താളത്തിനു കാലം, മാർഗ്ഗം, ക്രിയ, അംഗം, ജാതി, ഗ്രഹം, കല ലയം, യതി, പ്രസ്താരം ഇങ്ങനെ 10 പ്രാണങ്ങളുണ്ട്. ഇവയിൽ ആദ്യത്തെ 5 പ്രാണങ്ങൾ മഹാപ്രാണങ്ങളും ശേഷിച്ചത് ഉപപ്രാണങ്ങളുമാണ്.[1]

കാലം[തിരുത്തുക]

കാലമെന്നതു സമയത്തെക്കുറിക്കുന്നു. ഏറ്റവും ചുരുങ്ങിയ കാല അളവാണ് ക്ഷീണം. 100 താമരദളങ്ങളെ അടുക്കിവച്ച് ഒരു സൂചി കൊണ്ട് കുത്തി ഇറക്കുമ്പോൾ സൂചി ഒരു ദളത്തിൽ നിന്നും മറ്റൊരു ദളത്തിൽക്കൂടി സഞ്ചരിക്കുന്നതിന് എത്രസമയം വേണമോ അതിന് ഒരുക്ഷണമെന്ന് പേർ. ക്ഷണത്തിനു കണമെന്നും പറയാറുണ്ട്.

8 ക്ഷണങ്ങൾ ചേർന്നത് ഒരു ലവം
8 ലവം ചേർന്നത് ഒരു കാഷ്ഠം
8 കാഷ്ഠം ചേർന്നത് ഒരു നിമിഷം
8 നിമിഷം ചേർന്നത് ഒരു കല
2 കല ചേർന്നത് ഒരു ചതുർഭാഗം
2 അനുദ്രുതം ചേർന്നത് ഒരു ദ്രുതം
2 ദ്രുതം ചേർന്നത് ഒരു ലഘു
2 ലഘു ചേർന്നത് ഒരു ഗുരു
3 ലഘു ചേർന്നത് ഒരു പ്ലംതം
4 ലഘു ചേർന്നത് ഒരു കാകപാദം

ഇതിൽ ചതുർഭാഗം വരെയുള്ള ആദ്യത്തെ ആറു കാലങ്ങൾ പ്രയോഗത്തിൽ ഉപയോഗിക്കപ്പെടാൻ വയ്യാത്തവയായതുകൊണ്ട് അവയെ സൂക്ഷ്മകാലങ്ങളെന്നും അനുദ്രുതം മുതൽ ശേഷിച്ച ആറുകാലങ്ങൾ പ്രായോഗികമായി ഉപയോഗിക്കപ്പെടുന്നവയായതുകൊണ്ട് അവയെ സ്ഥൂലകാലങ്ങൾ എന്നും പറയുന്നു.

മാർഗ്ഗം[തിരുത്തുക]

ഒരു താളവട്ടത്തിനുള്ളിൽ കൃതിയെ സംബന്ധിച്ചിരിക്കുന്ന കാലയളവിന്റെ നിയമമാണ് മാർഗ്ഗം.

ക്രിയ[തിരുത്തുക]

ഇടത്തെ ഉള്ളങ്കൈയിൽ വലത്തെ കൈകൊണ്ടടിക്കുക, വലത്തുകൈവീശുക, കൈവിരലെണ്ണുക, എന്നീ വ്യാപാരങ്ങൾ വഴി താളം പ്രകടിപ്പിക്കുന്നതിനെയാണ് ക്രിയയെന്നു പറയുന്നത്.

അംഗം[തിരുത്തുക]

അംഗമെന്നത് താളത്തിന്റെ ഭാഗങ്ങളാണ്. അംഗങ്ങൾ ആറുവിധം.

ജാതി[തിരുത്തുക]

ജാതി 5 വിധം ആണ് ഉള്ളത്

1 ചതുരശ്രജാതി

2 തിശ്രജാതി

3 മിശ്രജാതി

4 ഖണ്ഡജാതി

5 സംഗീർണജാതി

എന്നിവയാണ് 5 ജാതികൾ

ഗ്രഹം[തിരുത്തുക]

കല[തിരുത്തുക]

ലയം[തിരുത്തുക]

യതി[തിരുത്തുക]

പ്രസ്താരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദശപ്രാണങ്ങൾ&oldid=3294103" എന്ന താളിൽനിന്ന് ശേഖരിച്ചത്