ദളവാകുളം കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൈക്കം മാഹാദേവക്ഷേത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജാതി തീണ്ടൽ വ്യവസ്ഥിതികൾക്കെതിരെ ഒരു പറ്റം ഈഴവ യുവാക്കൾ ക്ഷേത്രത്തിലേക്കു നടത്തിയ സമാധാനപരമായ ജാഥ സംഘർഷത്തിൽ കലാശിക്കുകയും, വേലുത്തമ്പി ദളവയുടെ ആളുകളാൽ ഏതാണ്ട് 200 ഓളം യുവാക്കൾ കൊല്ലപ്പെടുകയും[അവലംബം ആവശ്യമാണ്] മൃതശരീരം ദളവയുടെ ആളുകൾ ക്ഷേത്രത്തിന്റെ കിഴക്കെനടയിലുള്ള ചെളി കുളത്തിൽ ചവിട്ടി താഴ്ത്തുകയും ചെയ്തതായ സംഭവമാണ് ദളവാക്കുളം കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. ഈ സംഭവത്തിന്‌ ഉത്തരവിട്ടത് അന്നത്തെ ദിവാനായിരുന്ന വേലുത്തമ്പി ആയതിനാൽ ഈ ക്രൂരത ദളവാക്കുളം കൂട്ടക്കൊല എന്നറിയപ്പെട്ടു.

കോട്ടയം ജില്ലയിലെ വൈക്കം താലുക്കിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു ദളവാക്കുളം സ്ഥിതി ചെയ്തിരുന്നത്. ഇന്ന് അവിടെ വൈക്കം ബസ് സ്റ്റാന്റ് പ്രവർത്തിക്കുന്നു

പശ്ചാത്തലം[തിരുത്തുക]

അയിത്തം, തീണ്ടൽ , എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ; നമ്പൂതിരി, ക്ഷത്രിയർ , നായന്മാർ , നസ്രാണികൾ, ഈഴവർ, പുലയർ , പാണർ തുടങ്ങിയവർ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വച്ചു പുലർത്തിയിരുന്നു. [ക] തീണ്ടൽ എന്ന ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാൽ കീഴ്ജാതിക്കാരെ മർദ്ദിക്കാനും ശിക്ഷിക്കാനും മേൽജാതിക്കാർക്ക്‌ അവകാശമുണ്ടായിരുന്നു. ചില വഴികളിൽ ഈഴവർക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതിൽ താഴെയുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളിൽ ഈഴവർക്കും സവർണ്ണരായവർ പോകുമ്പോൾ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സവർണ്ണക്ഷേത്രങ്ങൾക്കു മുന്നിലൂടെയുള്ള വീഥികളിലാകട്ടെ ഈഴവരേയും വിലക്കിയിരുന്നു. ഇതിനെതിരായി ഈഴവസമൂഹത്തിലും മറ്റ് അധഃകൃത സമൂഹങ്ങളെന്ന് തരംതാഴ്തിയിരുന്നവർക്കിടയിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവക്ക് സംഘടിതസമരത്തിന്റെ ആക്കം ലഭിച്ചിരുന്നില്ല.

വൈക്കം ക്ഷേത്രം[തിരുത്തുക]

സംഘ കാലഘട്ടം മുതൽ വൈക്കവും വൈക്കത്ത് അമ്പലത്തിനുള്ളിലെ പനച്ചിക്കൽ കാവും ബുദ്ധവിഹാരവും സംഘാരാമവും ആയിരുന്നു. വട്ടങ്ങളും മുക്കാൽ വട്ടങ്ങൾ എന്നാ ഗജ പ്രിഷ്ട വാസ്തുശൈലിയും ബുദ്ധ സംഘ കാലഘട്ടങ്ങളുടെ പ്രതീകങ്ങൾ ആണ്.ക്ഷേത്രത്തിലെ വട്ട ശ്രീകോവിൽ മഹാസ്തൂപ വസ്തു ശില്പത്തിന്റെ പരിണാമമാണ് എന്ന് പറയാം. കാലക്രമേണ ക്ഷേത്രം ബ്രഹ്മണ മേൽകൊയ്മയിൽ വരികയും ബൌദ്ധരുടെ സ്തൂപ പ്രതിഷ്ഠ നശിപ്പിച്ചു ലിംഗ പ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു.ബുദ്ധ മത വിശ്വാസികളെ അവർണർ എന്ന് വിളിച്ചു ക്ഷേത്രത്തിൽ നിന്ന് ആട്ടിയകറ്റി.ക്ഷേത്ര വഴികൾ പോലും അവർക്ക് നിഷിദ്ധം ആക്കപ്പെട്ടു.

1806 ലെ ക്ഷേത്ര പ്രവേശന പ്രഖ്യാപനം [1][തിരുത്തുക]

1806 ൽ വൈക്കം വടക്ക് കിഴക്ക് ഭാഗത്തുള്ള 200 ൽ അധികം വരുന്ന ഈഴവ യുവാക്കൾ സംഘടിച്ചുകൊണ്ട് തങ്ങളുടെ ആരാധന സ്ഥാനമായ പനച്ചിക്കൽ കാവിലേക്കു ആരാധനക്കായി ഒരുമിച്ചു പോകുന്നു എന്ന ഒരു പരസ്യ പ്രസ്താവന നടത്തി. സമാധാനപരമായ ഒരു ജാഥയാണ് യുവാക്കളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിരുന്നത്. ഈ വിവരം ദളവ അറിഞ്ഞു .വൈക്കം പപ്പനാവ പിള്ളയാണ് തന്റെ സ്വാലനും തിരുവതാംകൂർ ദിവാനുമായിരുന്ന വേലു തമ്പി ദളവയുടെ (1765-~1809) കാതുകളിൽ ഈ വാർത്ത എത്തിച്ചത്. ഏതുവിധേനേയും ഇതു നേരിടാൻ ദളവ തീരുമാനിക്കുകയും, പപ്പനാവ പിള്ള, കുഞ്ഞിക്കുട്ടി പിള്ള എന്നിവരുടെ നേത്രത്വത്തിൽ ഒരു കുതിരപ്പട അവരെ നേരിടാൻ അയക്കുകയും ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അമ്പലത്തിന്റെ കിഴക്ക് വശത്ത് ഒത്തു ചേർന്ന അവർ കിഴക്കേ നട ലക്ഷ്യമാക്കി നടന്നു.പൂർണമായും നിരായുധർ ആയിരുന്ന അവരെ കുഞ്ഞികുട്ടി പിള്ളയുടെ നേത്രത്വത്തിൽ ഉള്ള കുതിര പട നേരിട്ടു. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വെച്ച് യുവാക്കളെ നിഷ്കരുണം അരിഞ്ഞു തള്ളി.രക്ഷപെടാൻ ശ്രമിച്ചവരെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തി. 200 ൽ അധികം ആളുകൾ അന്ന് കൊലചെയ്യപ്പെട്ടു. കബന്ധങ്ങൾ കിഴക്കേ നടയിൽ ഉള്ള ചെളിക്കുളത്തിൽ ചവിട്ടി താഴ്ത്തി.

ഇതോടെ ഈ പ്രദേശത്തു നിന്നും ബാക്കി വരുന്ന ഈഴവർ കൂടി പാലായനം ചെയ്യപ്പെട്ടു എന്നും കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. ദളിത്‌ബന്ദു: ദളവാകുളവും വൈക്കത്തെ ക്രൈസ്തവരും : ഹോബി ബുക്സ് 2006
"https://ml.wikipedia.org/w/index.php?title=ദളവാകുളം_കൂട്ടക്കൊല&oldid=3657553" എന്ന താളിൽനിന്ന് ശേഖരിച്ചത്