ദലേർ മെഹന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദലേർ മെഹന്തി
Daler Mehndi on Stage.jpg
ദലേർ മെഹന്തി സ്പെയിനിൽ
ജീവിതരേഖ
ജനനനാമംദലേർ സിംഗ്
ജനനം (1967-08-18) 18 ഓഗസ്റ്റ് 1967  (53 വയസ്സ്)
പാറ്റ്ന, ബീഹാർ, ഇന്ത്യ
സ്വദേശംന്യൂ ഡൽഹി, ഇന്ത്യ
സംഗീതശൈലി
തൊഴിലു(കൾ)ഗായകൻ, ഗാന രചയിതാവ്, റെക്കാർഡ് നിർമ്മാതാവ്
സജീവമായ കാലയളവ്1995–present
ലേബൽ
  • D Records
Associated actsമിൽഖ സിംഗ്, ഹൻസ് രാജ് ഹൻസ്
വെബ്സൈറ്റ്www.dalermehndi.com

പ്രമുഖനായ പഞ്ചാബി പോപ്പ് ഗായകനാണ് ദലേർ മെഹന്തി(ജനനം : 18 ഓഗസ്റ്റ് 1967). 90 കളിലാണ് മെഹന്തിയുടെ ആദ്യ ആൽബം പുറത്തിറങ്ങുന്നത്. സ്റ്റൈജ് പ്രകടനങ്ങളിലൂടെ താരമായ മെഹന്തിയുടെ ബോലോ താ രാ രാ എന്ന ആദ്യ ആൽബം ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ആദ്യ ആൽബത്തിന്റെ 20 ലക്ഷം കോപ്പികളാണ് ലോകത്താകമാനം വിറ്റിട്ടുള്ളത്. പിന്നീടിങ്ങോട് ബോളീവുഡ് സിനിമാ ലോകത്തിനും നിരവധി ഹിറ്റ് ഗാനങ്ങൾ മെഹന്തി സമ്മാനിച്ചിട്ടുണ്ട്.

ഏഴുതലമുറകളായി സംഗീതം നിലനിൽക്കുന്ന ഒരു കുടുംബത്തിലാണ് ദലേർ മെഹന്തി ജനിച്ചത്. 1967ആഗസ്ത് 18 ന് ബീഹാറിലെ പട്‌നയിലാണ് ജനനം. ആദ്യകാലങ്ങളിൽ സ്വാധീനിച്ചത് രക്ഷിതാക്കൾ തന്നെയായിരുന്നു. അവർ അദ്ദേഹത്തെ ഗുരു ഗ്രന്ഥ് സാഹിബ്ബിലെ രാഗങ്ങളും ശബ്ദങ്ങളും പഠിപ്പിച്ചു. ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിലെ പട്യാല ഖരാനാ രീതിയിൽ ആകൃഷ്ടനായിട്ട് അദ്ദേഹം പതിനൊന്നാം വയസ്സിൽ വീടുവിട്ടിറങ്ങി. ഘോരൿപൂറിലെ രാഹത് അലി ഖാൻ സാഹിബ്ബിൽ നിന്ന് സംഗീതപാഠങ്ങൾ അഭ്യസിക്കാൻ വേണ്ടി. പതിമൂന്നാം വയസ്സിൽ ഇരുപതിനായിരത്തോളം ശ്രോതാക്കളുടെ മുമ്പിൽ ജൌൻപൂർ എന്ന സ്ഥലത്ത് അദ്ദേഹം തന്റെ ആദ്യത്തെ സ്റ്റേജ് പ്രകടനം കാഴ്ച വച്ചു. 1991 ൽ സഹോദരങ്ങളും കസിൻസും സംഗീതവിദ്വാന്മാരായ സുഹൃത്തുക്കളേയും ചേർത്ത് സ്വന്തം സംഗീത ട്രൂപ്പുണ്ടാക്കി. ഐ പി സി എയിലെ എ ജെ ജസ്പാൽ ദലേറിന് ഒരു പ്രൊഫഷണനലാകാനുള്ള സഹായം ചെയ്തു. 1994 ൽ കസാക്കിസ്ഥാനിൽ നടന്ന വോയ്സ് ഓഫ് ഏഷ്യ ഇന്റർനാഷനൽ ആൻഡ് പോപ് മ്യൂസിക് മത്സരത്തിലേക്ക് ജസ്‌പാൽ, ദലേർ മെഹന്തിയെ അയച്ചു. മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ദലേർ, മത്സരിച്ച് ഇരുനൂറു പേരിൽ രണ്ടാം സ്ഥാനത്തെത്തി.

മാഗ്നാസൌണ്ട്, മൂന്നു വർഷത്തേക്ക് മൂന്ന് ആൽബത്തിന്റെ കരാർ കൊടുത്തു. ദലേറിന്റെ ബോലോ താ രാ രാ എന്ന ആദ്യ ആൽബം 20 മില്ല്യൻ കോപ്പികൾ വിറ്റു.

2000ൽ ടിപ്സ് മ്യൂസിക്കുമായിച്ചേർന്ന് ഏക് ദാനാ എന്ന ആൽബം ചെയ്തു. ആ ആൽബം ഫോക്കും, പോപ്പും റോക്കും കൂടിക്കലർന്നതായിരുന്നു. അതിലെ മികച്ച ഒരു ഗാനമായ സജൻ മേരേ സത്‌രംഗിയാ എന്നതിന്റെ വീഡിയോയിൽ പ്രിയങ്ക ചോപ്രയാണ് പ്രത്യക്ഷപ്പെടുന്നത്. പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് ആയ വർഷമാണ് ആ വീഡിയോ റിലീസായത്. 2001 ൽ യൂനിവേഴ്സൽ മ്യൂസിക്കുമായി ചേർന്ന് പുതിയ ആൽബമായ കാലാ കൌവാ കാത് ഖായേഗാ ഇറക്കി. 2003ൽ സിനിമകളിൽ പാടാൻ തുടങ്ങി. മക്ബൂൽ എന്ന ചിത്രത്തിലെ രൂ ബ രൂ ആയിരുന്നു ആദ്യപാട്ട്. അതേ വർഷം തന്നെ എ ആർ റഹ്മാനുമായിച്ചേർന്ന് ലക്കീർ എന്ന ചിത്രത്തിലെ നാച് ലേ പാടി. റോക്കും ഭാംഗ്‌രയും യോജിപ്പിച്ച് അടുത്ത ആൽബമായ മോജാൻ ലേൻ ദോ ഇറക്കി. 2004ൽ ഷാ രാ രാ നിർമ്മിച്ചു.

2014ലെ സെപ്തംബറിൽ ദലേർ തന്റെ പുതിയ പാട്ടായ ആജാ മേരേ ട്വിറ്റർ തേ ഇറക്കി. ആ നവരാത്രിക്കാലത്ത് ഹനുമാൻ ചാലീസ സംഗീതം നൽകി റെക്കോഡ് ചെയ്തു. നവംബറിൽ ഗുരുനാനാക്ക് ജയന്തി ആഘോഷത്തിനിടയ്ക്ക് ദലേർ തന്റെ ബെസ്റ്റ് ഓഫ് ഗുർബാനി എന്ന ആൽബവും ഇറക്കി.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദലേർ_മെഹന്തി&oldid=2379731" എന്ന താളിൽനിന്ന് ശേഖരിച്ചത്