ദമാ ദം മസ്ത് ഖലന്ദർ
ദൃശ്യരൂപം
സിന്ധിലെ സൂഫി സന്ന്യാസിയായിരുന്ന ലാൽ ഷഹബാസ് ഖലന്ദറിന്റെ ഓർമ്മയ്ക്കായി എഴുതിയ കീർത്തനമാണ് "ദമാ ദം മസ്ത് ഖലന്ദർ". യഥാർത്ഥ പദ്യം അമീർ ഖുസ്രൊ ആണ് എഴുതിയത്. പിന്നീട് ബുല്ലേ ഷാ ഖവ്വാലി രൂപത്തിലേക്ക് ഇത് നവീകരിച്ചിട്ടുണ്ട്. ഒടുവിലായി ആഷിക് ഹുസൈൻ ചിട്ടപ്പെടുത്ത കീർത്തനമാണ് ഇപ്പോൾ പ്രചരിക്കുന്നത്. പാകിസ്താനി ഗായകരായ നൂർ ജഹാൻ, നുസ്രത് ഫസേ അലി ഘാൻ, ആബിദാ പർവീൻ, രേഷ്മ,ജുനൂൻ എന്നിവരും ഇന്ത്യൻ ഗായകരായ വദാലി സഹോദരന്മാർ, ഹർഷ്‌ദീപ് കൗർ, നൂറാൻ സഹോദരിമാർ, മൈകാ സിങ് എന്നിവരൊക്കെ ഇത് ആലപിച്ചിട്ടുണ്ട്.