ദത്തു ബബൻ ഭോകനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദത്തു ബബൻ ഭോകനൽ
വ്യക്തി വിവരങ്ങൾ
പൗരത്വംIndian
Sport
കായികമേഖലതുഴച്ചിൽ

ഇന്ത്യയിലെ ഒരു പ്രമുഖ കായിക താരമാണ് ദത്തു ബബൻ ഭോകനൽ. തുഴച്ചിൽ ഇനത്തിലാണ് ഇദ്ദേഹം പരിശീലനം നേടുന്നത്.

നേട്ടങ്ങൾ[തിരുത്തുക]

2016ലെ റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ഇദ്ദേഹം യോഗ്യത നേടി. സൗത്ത് കൊറിയയിൽ നടന്ന ഫിസ ഏഷ്യൻ ആൻഡ് ഓഷ്യാനിയ ഒളിമ്പിക് യോഗ്യതാ വള്ളംകളിയിൽ ഏഴ് മിനിട്ടും 07.63 സെക്കന്റ് സമയത്തിനുള്ളിൽ ഫിനിഷ് ചെയ്താണ് യോഗ്യത നേടിയ്ത്. [1][2][3] റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ഏക തുഴച്ചിൽ താരമാണ് ഇദ്ദേഹം. ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒമ്പതാമത്തെ താരമാണ് ബബൻ. റിയോ ഒളിമ്പിക്‌സിൽ തുഴച്ചിലിൽ പുരുഷ വിഭാഗം സിംഗിൾസിലാണ് ഇദ്ദേഹം മത്സരിച്ചത്. ഈ മത്സരത്തിൽ ദത്തു ബബൻ ഭോകനൽ ക്വാർട്ടറിൽ കടന്നു. പുരുഷന്മാരുടെ 2000 മീറ്റർ സിംഗിൾ സ്‌കൾ ഇനത്തിൽ യോഗ്യതാ റൗണ്ടിലെ മൂന്നാംസ്ഥാനത്തോടെയാണ് ദത്തു ക്വാർട്ടറിൽ കടന്നത്. ക്യൂബയുടെ എയ്ഞ്ചൽ ഫൗരിയർ റോഡ്രിഗസ് ഒന്നാം സ്ഥാനത്തും മെക്‌സിക്കോയുടെ ജുവാൻ കാർലോസ് കബ്‌റെറ രണ്ടാമനായും ഫിനിഷ് ചെയ്തു. മത്സരത്തിൽ 7:21:67 സെക്കന്റിനാണ് ദത്തു ഫിനിഷ് ചെയ്തത്. 7:06.89 എന്ന സമയത്തിലാണ് റോഡ്രിഗസ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. കാർലോസ് കബ്രേറ 7:08.27 സെക്കൻഡിൽ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയതു.

  • ചൈനയിൽ നടന്ന ഏഷ്യൻ തുഴച്ചിൽ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി.
  • 2014 ൽ നടന്ന ദേശീയ തുഴച്ചൽ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി.

ജീവിത രേഖ[തിരുത്തുക]

1991 ഏപ്രിൽ അഞ്ചിന് മഹാരാഷ്ട്രയിലെ തലിങ്കാവിൽ ജനിച്ചു. 2012മുതൽ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ്.


അവലംബം[തിരുത്തുക]

  1. "Indian Olympic Association Link" (PDF). Archived from the original (PDF) on 2016-08-12.
  2. "It was a hard row to hoe for him to reach Rio". The Hindu (in Indian English). 2016-05-04. ISSN 0971-751X. Retrieved 2016-06-24.
  3. "India's #RioOlympics Rower Dattu Baban Bhokanal Comes From A Village Without Water". Retrieved 2016-06-24.
"https://ml.wikipedia.org/w/index.php?title=ദത്തു_ബബൻ_ഭോകനൽ&oldid=3787206" എന്ന താളിൽനിന്ന് ശേഖരിച്ചത്