ഉള്ളടക്കത്തിലേക്ക് പോവുക

ദഗ്ഗുബതി പുരന്ദേശ്വരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദഗ്ഗുബതി പുരന്ദേശ്വരി
ആന്ധ്രാപ്രദേശിലെ ഭാരതീയ ജനതാ പാർട്ടിയുടെ 13-ാം പ്രസിഡന്റ്
പദവിയിൽ
4 ജൂലൈ 2023 – 30 ജൂൺ 2025
ദേശീയ പ്രസിഡന്റ്ജെ. പി. നദ്ദ
മുൻഗാമിസോമു വീർരാജു
പിൻഗാമിപി. വി. എൻ. മാധവ്
Union Minister of State for Commerce and Industry
പദവിയിൽ
28 ഒക്ടോബർ 2012 – 11 മാർച്ച് 2014
served along with S. Jagathrakshakan (2012-2013)
E. M. Sudarsana Natchiappan (2013-2014)
പ്രധാനമന്ത്രിമൻമോഹൻ സിംഗ്
മന്ത്രിആനന്ദ് ശർമ്മ
മുൻഗാമിജ്യോതിരാദിത്യ സിന്ധ്യ
പിൻഗാമിനിർമല സീതാരാമൻ (Mos, I/C) (2014-2017)
സി. ആർ. ചൗധരി (2017-2019)
37 -ാം കേന്ദ്ര മാനവ വിഭവശേഷി വികസന സഹമന്ത്രി
പദവിയിൽ
29 ജനുവരി 2006 – 28 ഒക്ടോബർ 2012
served along with E. Ahmed (2011-2012)
പ്രധാനമന്ത്രിമൻമോഹൻ സിംഗ്
മന്ത്രിഅർജുൻ സിംഗ്
കപിൽ സിബൽ
മുൻഗാമികാന്തി സിംഗ്
പിൻഗാമിജിതിൻ പ്രസാദ
പാർലമെന്റ് അംഗം, ലോക്‌സഭ
പദവിയിൽ
പദവിയിൽ
4 ജൂൺ 2024
മുൻഗാമിമാർഗനി ഭാരത്
മണ്ഡലം രാജമുണ്ട്രി
പദവിയിൽ
1 ജൂൺ 2009 – 28 മെയ് 2014
മുൻഗാമിനെദുരുമല്ലി ജനാർദന റെഡ്ഡി
പിൻഗാമികമ്പംപതി ഹരി ബാബു
മണ്ഡലം വിശാഖപട്ടണം
പദവിയിൽ
29 മെയ് 2004 – 31 മെയ് 2009
മുൻഗാമിഡി. രാമനായിഡു
പിൻഗാമിപനബക ലക്ഷ്മി
മണ്ഡലംബാപത്‌ല
വ്യക്തിഗത വിവരങ്ങൾ
ജനനം
നന്ദമുരി പുരന്ദേശ്വരി

(1959-04-22) 22 ഏപ്രിൽ 1959 (age 66) വയസ്സ്)
മദ്രാസ്, മദ്രാസ് സംസ്ഥാനം, (ഇന്നത്തെ ചെന്നൈ, തമിഴ്‌നാട്) ഇന്ത്യ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി (2014-തുടരുന്നു)
മറ്റ് രാഷ്ട്രീയ
അംഗത്വം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (2004-2014)
പങ്കാളി
Relationsനന്ദമുരി–നാര കുടുംബം
കുട്ടികൾ2
മാതാപിതാക്കൾഎൻ. ടി. രാമറാവു (അച്ഛൻ)
വിദ്യാഭ്യാസംബി.എ. (സാഹിത്യം) കൂടാതെ ജെമോളജിയിൽ ബിരുദവും.
അൽമ മേറ്റർസൗത്ത് ഇന്ത്യൻ എജ്യുക്കേഷണൽ ട്രസ്റ്റ് വനിതാ കോളേജ് (ചെന്നൈ)
ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തൊഴിൽ: രാഷ്ട്രീയ, സാമൂഹിക പ്രവർത്തക
As of 17 മെയ്, 2009
ഉറവിടം: [1]

ദഗ്ഗുബതി പുരന്ദേശ്വരി (ജനനം, 1959 ഏപ്രിൽ 22) ആന്ധ്രാപ്രദേശ് സ്വദേശിയായ ഒരു രാഷ്ട്രീയപ്രവർത്തകയാണ്. അവർ ഭാരതീയ ജനതാ പാർട്ടിയുടെആന്ധ്രാപ്രദേശ് ഘടകത്തിന്റെ പ്രസിഡന്റാണ്. നിലവിൽ രാജമുണ്ട്രി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായി സേവനമനുഷ്ഠിക്കുന്നു.[1]

ആദ്യകാലം

[തിരുത്തുക]

1959 ഏപ്രിൽ 22 ന് മുൻ ആന്ധ്രാ മുഖ്യമന്ത്രിയും നടനുമായിരുന്ന എൻ. ടി. രാമറാവുവിൻ്റെയും അദ്ദേഹത്തിന്റെ ഭാര്യ ബസവരമ്മ താരകറാവുവിന്റെയും മകളായി അവർ ജനിച്ചു. ചെന്നൈയിലെ ചർച്ച് പാർക്കിലെ സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് അവർ സ്കൂൾ വിദ്യാഭ്യാസം നേടിയത്.[2] മാതാപിതാക്കളുടെ രണ്ടാമത്തെ മകളായ അവർക്ക് 7 സഹോദരന്മാരും 3 സഹോദരിമാരുമുണ്ട്. ചെന്നൈയിലെ സൌത്ത് ഇന്ത്യൻ എജ്യുക്കേഷനൽ ട്രസ്റ്റ് ആന്റ് വിമൻസ് കോളേജിൽ നിന്നും (പിന്നീട് ബഷീർ അഹമ്മദ് സയീദ് കോളേജ് ഫോർ വിമൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നേടിയതിനേത്തുടർന്ന് 1996 ൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ജെമ്മോളജി ഡിപ്ലോമ നേടി.[2] പിന്നീട് 1997ൽ ഹൈദരാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെം ആൻഡ് ജ്വല്ലറി എന്ന കമ്പനി സ്ഥാപിച്ചു. ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, ഹിന്ദി, ഫ്രഞ്ച് എന്നീ അഞ്ച് ഭാഷകൾ വായിക്കാനും എഴുതാനും സംസാരിക്കാനും അവൾക്ക് കഴിയും. ഇന്ത്യൻ നൃത്തരൂപമായ കുച്ചിപ്പുടിയിൽ അവർ ഒരു ബഹുമുഖ പ്രതിഭയാണ്.[3] 1979 മെയ് 9 ന് ദഗ്ഗുബതി വെങ്കിടേശ്വര റാവുവിനെ വിവാഹം കഴിച്ച അവർക്ക് നിവേദിത എന്ന മകളും ഹിതേഷ് ചെഞ്ചുറാം എന്ന മകനും ഉണ്ട്.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

2023 മുതൽ ആന്ധ്രാപ്രദേശിലെ ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് പുരന്ദേശ്വരി. 2009 ൽ സംസ്ഥാനത്തെ മാനവ വിഭവശേഷി മന്ത്രാലയത്തിൽ സഹമന്ത്രിയായും 2012 ൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിലും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.[4]

പതിനഞ്ചാം ലോക്സഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാർലമെന്റംഗമായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം നിയോജകമണ്ഡലത്തെ അവർ പ്രതിനിധീകരിച്ചിരുന്നു.[5] മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 14-ാം ലോക്സഭയിൽ ബാപട്ല നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിരുന്നു.[6] അന്നത്തെ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് സർക്കാർ ആന്ധ്രാപ്രദേശിന്റെ വിഭജനം അനുകൂലിച്ചതോടെ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് രാജിവച്ച ശേഷം 2014 മാർച്ച് 7 ന് ഭാരതീയ ജനതാ പാർട്ടി ചേർന്നു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജംപേട്ടിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച പുരന്ദരേശ്വരി പരാജയപ്പെട്ടു.[7] പിന്നീട് അവർ ബി.ജെ.പി. മഹിളാ മോർച്ച പ്രഭാരി ആയി നിയമിക്കപ്പെട്ടു.[8][9] 2023 ജൂലൈ 4 ന് അവർ ആന്ധ്രാപ്രദേശിലെ ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റായി നിയമിതയായി.

2024 ലെ ഇന്ത്യൻ പാർലമെന്റ് പൊതുതെരഞ്ഞെടുപ്പിൽ രാജമുണ്ട്രി ലോക്സഭാ മണ്ഡലത്തിൽ നിന്ന് അവർ ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.[10]

അവരുടെ വാഗ്മിത്വവും വൈകാരികമായ പ്രസംഗങ്ങളും അവർക്ക് "ദക്ഷിണേന്ത്യയുടെ സുഷമ സ്വരാജ്" എന്ന പദവി നേടിക്കൊടുത്തു.[11]

അവലംബം

[തിരുത്തുക]
  1. "Andhra Pradesh Lok Sabha Election Results 2024 Highlights: Check the results of all 25 seats of Andhra Pradesh here". India Today (in ഇംഗ്ലീഷ്). 2024-06-04. Retrieved 2024-06-07.
  2. 2.0 2.1 "Daggubati Purandeswari Educational Qualifications". India.com (in ഇംഗ്ലീഷ്). 2024-04-22. Retrieved 2024-06-07.
  3. "Dr. Daggubati Purandeswari". Archived from the original on 17 June 2010. Retrieved 22 February 2023.
  4. "Purandeswari likely to join BJP". www.indiatvnews.com (in ഇംഗ്ലീഷ്). 2014-03-06. Retrieved 2024-06-07.
  5. "BJP shifts Daggubati Purandeswari from Visakhapatnam to Rajampeta". www.deccanchronicle.com (in ഇംഗ്ലീഷ്). 2014-04-16. Retrieved 2024-06-07.
  6. Service, Express News (2023-07-05). "BJP finetunes AP strategy by appointing Daggubati Purandeswari as state president". The New Indian Express (in ഇംഗ്ലീഷ്). Retrieved 2024-06-07.
  7. "Rajampet Lok Sabha Election 2024: Get Latest News Updates of Rajampet Lok Sabha Constituency for General Election 2024". The Indian Express (in ഇംഗ്ലീഷ്). Retrieved 2024-06-07.
  8. "BJP creates OBC morcha ahead of Bihar election".
  9. "With an eye on Bihar, UP polls, BJP forms OBC Morcha to boost electoral fortunes". 4 July 2015.
  10. "Rajahmundry, Andhra Pradesh Lok Sabha Election Results 2024 Highlights: Daggubati Purandheshwari of BJP Secures Comfortable Lead with 726515 Votes". India Today (in ഇംഗ്ലീഷ്). 2024-06-04. Retrieved 2024-06-07.
  11. "Southern Sushma Swaraj Sets the Pace". Archived from the original on 24 March 2015.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദഗ്ഗുബതി_പുരന്ദേശ്വരി&oldid=4551531" എന്ന താളിൽനിന്ന് ശേഖരിച്ചത്