ദക്ഷിണ വൃന്ദാവൻ ഗോശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dakshin Vrindavan (DV)
പ്രമാണം:Dakshin Vrindavan Logo.jpg
Protection of Cows is not charity but social responsibility
സ്ഥാപിതം2013
സ്ഥാപകർAshwin S, Shankar Rama Varma, C.K. Parasuram .
തരംNonProfit Organisation. For the welfare of cows
FocusProtection of cows saved from slaughterhouses and abandoned cows
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
MethodStopping illegal slaughter, Stopping illegal transport, Providing food and shelter, awareness programss
Chief Founder
അശ്വിൻ എസ് [1]
Jaya Parasuram, Ramesh K Varma, Prakash Srinivasan, and Thondanur Nambi Narayanan
വെബ്സൈറ്റ്www.dakshinvrindavan.org

പാലക്കാട് ജില്ലയിലെ നൂറണിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗോശാല ആണ്‌ ദക്ഷിണ വൃന്ദാവൻ ഗോശാല. ഇവിടെ പശുക്കളെയും കാളകളെയും ആജീവനാന്തം പരിരക്ഷിക്കുന്നു. അറവുശാലകളിൽ നിന്നും അനധികൃതകന്നുകാലികടത്തുകാരിൽ നിന്നും ഗോക്കളെ രക്ഷിച്ചശേഷം ഇവിടെ പാർപ്പിക്കുന്നു. ഉടമസ്ഥരാൽ ഉപേക്ഷിയ്ക്കപ്പെട്ട ഗോക്കളെയും ഈ ഗോശാലയിൽ സംരക്ഷിയ്ക്കുന്നുണ്ട്.

ചരിത്രം[തിരുത്തുക]

വൃന്ദാവനം ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന കെയർ ഫോർ കൗസ് ( Care For Cows ) എന്ന മാതൃസംഘടനയുടെ ശാഖ ആയിട്ടാണ്‌ ഈ ഗോശാല ആരംഭിച്ചത്. 2013 -ൽ തുടങ്ങിയ ഈ ഗോശാലയിൽ ഇപ്പോൾ 50 ഗോക്കളുണ്ട്. താല്ക്കാലിക ഉടമസ്ഥതയിലുള്ള സ്ഥലത്താണ്‌ ഗോശാല ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഗോശാലയുടെ വിപുലീകരണത്തിനായി ചിറ്റൂർ പുഴയുടെ തീരത്ത് 10 ഏക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്.

പ്രവർത്തനങ്ങൾ[തിരുത്തുക]

അറവുശാലകളിൽ നിന്ന് ഗോക്കളെ രക്ഷിക്കൽ[തിരുത്തുക]

അനധികൃതമായി കന്നുകാലികളെ അറുക്കാൻ കൊണ്ടുപോകുന്ന സംഘങ്ങളിൽ നിന്ന്, ഗോക്കളെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഗോശാലാ പ്രവർത്തകർ രക്ഷിക്കുന്നു. ക്രൂരമായ പീഡനങ്ങൾ കൊണ്ട് അവശരായ ഗോക്കൾക്ക് ഉടനടി വൈദ്യസഹായം നല്കിയ ശേഷം ഗോശാലയിൽ പാർപ്പിയ്ക്കുന്നു.

പോഷകസമൃദ്ധമായ ഭക്ഷണം, വൈദ്യസഹായം ഇവ നല്കൽ[തിരുത്തുക]

ഏറ്റവും പോഷകമൂല്യങ്ങളടങ്ങിയ ഭക്ഷണമാണ്‌ ഗോക്കൾക്ക് നല്കുന്നത്. പുല്ല്, വൈക്കോൽ, കപ്പ പുഴുക്ക്, നാളികേരപ്പൂള്‌, അരിയുടെ തവിട്, കടലയുടെ ഉമി ഇവയാണ്‌ നിത്യേനയുള്ള ഭക്ഷണം.വിശേഷദിവസങ്ങളിൽ പഴങ്ങളും ശർക്കരയും നല്കി വരുന്നു. ഗോക്കൾക്ക് അവയുടെ സ്വാഭാവികമരണം വരെ വൈദ്യസഹായവും സ്നേഹപൂർവ്വമായ പരിചരണവും നല്കാൻ ഗോശാല പ്രവർത്തകർ ശ്രദ്ധ വയ്ക്കുന്നു.

ഗോക്കളിൽ നിന്നുള്ള ഉൽപന്നങ്ങളെക്കുറിച്ചുള്ള ഗവേഷണവും പ്രചാരണവും[തിരുത്തുക]

ഗോആധാരിത ഉൽപന്നങ്ങളായ പാൽ, തൈര്‌, മോര്‌, വെണ്ണ, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവയുടെ പ്രയോജനങ്ങളെക്കുറിച്ചുള്ള ഗവേഷണവും പ്രചാരണവും ഗോശാലയുടെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്‌. ഇവയുടെ പ്രചാരണം ആജീവനാന്ത ഗോസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കാൻ ഉപകരിയ്ക്കുമെന്ന് ഗോശാല പ്രവർത്തകർ വിശ്വസിക്കുന്നു.

പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകൾ[തിരുത്തുക]

ഉദാരമതികളായ സജ്ജനങ്ങളിൽ നിന്നുള്ള സംഭാവനകളാണ്‌ ഗോശാലയുടെ പ്രധാന വരുമാന സ്രോതസ്സ്. താല്പ്പര്യമുള്ളവർക്ക് ഗോക്കളെ ദത്തെടുക്കാൻ ഗോശാല അവസരമൊരുക്കുന്നു. ദത്തെടുക്കുന്ന ഗോക്കളെ ഗോശാലയിൽ തന്നെയാണ്‌ സംരക്ഷിയ്ക്കുന്നത്. ഗോക്കൾക്ക് അന്നദാനം, വൈദ്യസഹായം, തൊഴുത്ത് മുതലായ സൌകര്യങ്ങൾ ഒരുക്കൽ എന്നിവയ്ക്കു വേണ്ടി സംഭാവനകൾ സ്വീകരിയ്ക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദക്ഷിണ_വൃന്ദാവൻ_ഗോശാല&oldid=2323004" എന്ന താളിൽനിന്ന് ശേഖരിച്ചത്