Jump to content

ദക്ഷിണ ഖൊറാസാൻ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണ ഖൊറാസാൻ പ്രവിശ്യ

استان خراسان جنوبی
Skyline of ദക്ഷിണ ഖൊറാസാൻ പ്രവിശ്യ
South Khorasan counties
South Khorasan counties
Location of South Khorasan Province in Iran
Location of South Khorasan Province in Iran
Coordinates: 32°51′55″N 59°12′59″E / 32.8653°N 59.2164°E / 32.8653; 59.2164
CountryIran
RegionRegion 5
CapitalBirjand
Counties11
ഭരണസമ്പ്രദായം
 • Governor-generalJavad Ghenaat
വിസ്തീർണ്ണം
 • ആകെ1,51,913 ച.കി.മീ.(58,654 ച മൈ)
ജനസംഖ്യ
 (2016)[1]
 • ആകെ7,68,898
 • ജനസാന്ദ്രത5.1/ച.കി.മീ.(13/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
ISO കോഡ്IR-29
Main language(s)Persian
HDI (2017)0.757[2]
high · 27th
വെബ്സൈറ്റ്sko.ir

ദക്ഷിണ ഖൊറാസാൻ പ്രവിശ്യ ( പേർഷ്യൻ: استان خراسان جنوبی Ostān-e Khorāsān-e Jonūbī) കിഴക്കൻ ഇറാനിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ്. ബിർജന്ദ് നഗരം ഈ പ്രവിശ്യയുടെ കേന്ദ്രമാണ്. ഫെർദോസ്, തബാസ്, ക്വെയ്ൻ എന്നിവയാണ് ഈ പ്രവിശ്യയിലെ മറ്റ് പ്രധാന നഗരങ്ങൾ. 2014-ൽ ഇത് റീജിയൻ 5ൽ ഉൾപ്പെടുത്തി.[3] ഈ പുതിയ പ്രവിശ്യ, ഇറാനിലെ ഭരണപരമായ ആസൂത്രണത്തിൽ ഗ്രേറ്റർ ഖൊറാസാനിൽ ഉൾപ്പെടുത്തിയ പഴയ ക്വിഹിസ്താൻ പ്രദേശം മാത്രമാണ്. എന്നിരുന്നാലും, ചരിത്രപരമായി, വ്യതിരിക്തമായ സംസ്കാരം, ചരിത്രം, ചുറ്റുപാടുകൾ, പാരിസ്ഥിതികത എന്നിവയുള്ള ഒരു പ്രത്യേക അസ്തിത്വമാണ് ക്വിഹിസ്താനെ രൂപപ്പെടുന്നത്. 2004-ൽ ഖൊറാസാൻ വിഭജിക്കപ്പെട്ടതിന് ശേഷം സൃഷ്ടിക്കപ്പെട്ട മൂന്ന് പ്രവിശ്യകളിൽ ഒന്നാണ് ദക്ഷിണ ഖൊറാസാൻ. തുടക്കത്തിൽ, പുതുതായി സൃഷ്ടിക്കപ്പെട്ട "ദക്ഷിണ ഖൊറാസാനിൽ" ബിർജാന്ദ് കൗണ്ടിയും ആ കൗണ്ടിയിൽ നിന്ന് വേർപെടുത്തി സൃഷ്ടിച്ച ചില പുതിയ കൗണ്ടികളും (അതായത് നെഹ്ബന്ദൻ, ഡാർമിയാൻ, സർബിഷെഹ്) മാത്രമേ ഉൾപ്പെട്ടിരുന്നുള്ളൂ, തുടർന്നുള്ള വർഷങ്ങളിൽ, പഴയ ക്വിഹിസ്താൻ എല്ലാ വടക്കൻ, പടിഞ്ഞാറൻ നഗരങ്ങളും പ്രദേശങ്ങളും (ക്വായെൻ, ഫെർദോസ്, തബസ് പോലുള്ളവ) ദക്ഷിണ ഖൊറാസാനിലേക്ക് ചേർത്തു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "National census 2016". amar.org.ir. Retrieved 2017-03-14.[]
  2. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  3. "همشهری آنلاین-استان‌های کشور به ۵ منطقه تقسیم شدند (Provinces were divided into 5 regions)". Hamshahri Online (in പേർഷ്യൻ). 22 June 2014 [1 Tir 1393, Jalaali]. Archived from the original on 23 June 2014.