ദക്ഷിണാമൂർത്തി സ്തോത്രം
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ശ്രീ ശങ്കരാചാര്യർ ശാർദ്ദൂലവിക്രീഡിതം എന്ന വൃത്തത്തിൽ രചിച്ച സംസ്കൃത സ്തോത്രമാണ് ദക്ഷിണാമൂർത്തി സ്തോത്രം. യുവഭാവത്തിൽ തെക്കോട്ടു നോക്കി ഇരിക്കുന്ന ശിവരൂപമാണ് ദക്ഷിണാമൂർത്തി. ഇതിന്റെ ധ്യാനശ്ളോകത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.
“ | ചിത്രം വടതരോർമൂലേ വൃദ്ധാ ശിഷ്യാ: ഗുരുർ യുവാ ഗുരോസ്തു മൌനം വ്യാഖ്യാനം ശിഷ്യാസ്തു ഛിന്ന സംശയാ: | ” |
എല്ലാ അറിവും നേടിയിട്ടും തങ്ങളുടെ അറിവു പരിപൂർണ്ണമായില്ല എന്ന സന്താപത്തിലിരിക്കുന്ന 'വൃദ്ധരായ' ഋഷിമാർക്കു മുന്നിൽ 'യുവഭാവത്തിൽ' ശിവൻ അവതരിച്ച് അരയാൽ വൃക്ഷത്തിനു ചുവട്ടിലിരുന്ന് മൌനത്തിലൂടെ ശിഷ്യരുടെ സംശയങ്ങൾ ദുരീകരിച്ചുകൊടുത്തു. ഈ യുവഗുരുവിനെ സ്തുതിച്ചുകൊണ്ട് എഴുതിയതാണ് ദക്ഷിണാമൂർത്തി സ്തോത്രം. പത്തു ശ്ളോകങ്ങളാണ് ഇതിലുള്ളത്.
ആചാര്യരുടെ ഭാഷ അതിഗഹനമായതിനാൽ ഈ സ്തോത്രത്തിന്റെ വ്യാഖ്യാനമായ 'മാനസോല്ലാസം' (Maanasollaasam) ആസ്പദമാക്കിയാണ് ദക്ഷിണമൂർത്തി സ്തോത്രം വ്യാഖ്യാനിക്കുന്നത്.
അദ്ധ്യയന മാധ്യമമായി മൌനത്തെ ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. വാക്കിനാൽ വിവരിക്കപ്പെടാനാവാത്തതിനെ പഠിപ്പിക്കുന്നതു കൊണ്ടാണ് മൌനത്തെ ആശ്രയിക്കുന്നത്. ഇത് വാക്കിന്റെ പരിമിതിയും സത്യത്തിന്റെ അപരിമിതിയും സൂചിപ്പിക്കുന്നു. ജാപ്പനീസ് സെൻ(ZEN) ബുദ്ധസന്യാസിമാർക്കിടയിലും മൌന വ്യാഖ്യാന രീതിയെ കുറിച്ചു പരാമർശമുണ്ട്