ദക്ഷിണാഫ്രിക്കയുടെ ദേശീയപതാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of South Africa
ഉപയോഗംCivil and state flag, civil and state ensign
അനുപാതം2:3
സ്വീകരിച്ചത്27 April 1994
മാതൃകa horizontal bicolour of red and blue with a black isosceles triangle based on the hoist-side and a green pall, a central green band that splits into a horizontal Y, centred over the partition lines and was edged in both white against the red and the blue bands and gold against the triangle, in which the arms of the Y ends at the corners of the hoist and embraces the triangle on the hoist-side.
രൂപകൽപ്പന ചെയ്തത്Frederick Brownell

1994 ഏപ്രിൽ 27നാണ് ആറ് വർണ്ണങ്ങളുള്ള ദക്ഷിണാഫ്രിക്കയുടെ ദേശീയപതാക അംഗീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ 1994 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി, 1928 മുതൽ ഉപയോഗിച്ച് വന്നിരുന്ന പതാകയ്ക്ക് പകരമായാണ് ഈ പുതിയ ദേശീയ പതാക രൂപകല്പന പ്രാബല്യത്തിൽ വന്നത്.ദക്ഷിണാഫ്രിക്കയിലെ അന്നത്തെ സ്റ്റേറ്റ് ഹെറാൾഡായിരുന്ന ഫ്രെഡെറിക് ബ്രൗണ്വെലാണ് പതാക രൂപകല്പന ചെയ്തത്. വർണവിവേചനം അവസ്സാനിപ്പിച്ച് ദക്ഷിണാഫ്രിക്കയിൽ നിലവിൽ വന്ന പുതിയ ജനാധിപത്യ വ്യവസ്ഥയെ പ്രതിനിധീകരിക്കുന്നതിനായാണ് പുതിയ പതാകക്ക് രൂപം കൊടുത്തത്.

പതാകയുടെ മുകളിലും കീഴെയുമായി ഒരേവീതിയിൽ യഥാക്രമം ചുവപ്പ്, നീല നിറങ്ങളിലുള്ള നാടകളും ഇവയെ വേർത്തിരിച്ച് ഒരു ചെറു വെള്ള വരമ്പും, കൂടെ തിരശ്ചീനമായി ഇംഗ്ലീഷ് അക്ഷരമാലയില "Y" ആകൃതിയിൽ പച്ചനിറത്തിലുള്ള നാടയും സ്ഥിതിചെയ്യുന്നു, "Y-യുടെ" കൈകൾ സ്തംഭഭാഗവുമായി സന്ധിക്കുന്നിടത്ത് ഒരു ചെറിയ മഞ്ഞ വരമ്പോടുകൂടിയ കറുത്ത സമപാർശ്വ ത്രികോണവും ഉൾപ്പെടുത്തിയിരിക്കുന്നു. ചുവപ്പ്, നീല എന്നീ നിറങ്ങളെ വേർത്തിരിക്കുന്ന വെള്ള വരമ്പും അവയ്ക്കിടയിലുള്ള പച്ച നാടയുടെയും വീതികളുടെ അനുപാതം ഇപ്രകാരമാണ്- ചുവപ്പ്:വെളുപ്പ്:പച്ച:വെളുപ്പ്:നീല = 5:1:3:1:5.

അളവു ചിത്രം[തിരുത്തുക]

പതാകയുടെ നിർമ്മാണത്തിൽ സ്വീകരിക്കേണ്ട അളവുകൾ

അവലംബം[തിരുത്തുക]