ദംഷ്ട്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വളർത്തു പൂച്ചയുടെ ദംഷ്ട്രം

മനുഷ്യരിലെ കോമ്പല്ലിന് സമാനമായി മറ്റ് ജീവികളിൽ കാണുന്ന നീളമുള്ളതും കൂർത്തതുമായ പല്ലാണ് ദംഷ്ട്രം.[1] സസ്തനികളിൽ, മാംസം കടിക്കുന്നതിനും കീറുന്നതിനും ഉപയോഗിക്കുന്ന ഒരു പരിഷ്കരിച്ച മാക്സില്ലറി പല്ലാണ് ഇത്. പാമ്പുകളിൽ, ഇത് ഒരു വിഷ ഗ്രന്ഥിയുമായി ബന്ധപ്പെട്ട ഒരു പ്രത്യേക പല്ലാണ് (പാമ്പ് വിഷം കാണുക).[2] ചിലന്തികൾക്ക് ബാഹ്യ ദംഷ്ട്രങ്ങൾ ഉണ്ട്, അവ ചെളിസേറയുടെ ഭാഗമാണ്.

മാംസഭുക്കുകളിലും സർവഭോജികളിലും ദംഷ്ട്രം സാധാരണമാണ്, അതുപോലെ പഴം തീനികളായ വവ്വാലുകൾ പോലുള്ള ചില സസ്യഭുക്കുകൾക്കും അവയുണ്ട്. മാർജ്ജാര വംശം ഇരയെ പിടിക്കുന്നതിനോ വേഗത്തിൽ കൊല്ലുന്നതിനോ ഇവ സാധാരണയായി ഉപയോഗിക്കുന്നു. കരടികൾ പോലെയുള്ള സർവ്വഭോജി മൃഗങ്ങൾ മത്സ്യത്തെയോ മറ്റ് ഇരകളെയോ വേട്ടയാടുമ്പോൾ അവയുടെ ദംഷ്ട്രം ഉപയോഗിക്കുന്നു, പക്ഷേ പഴങ്ങൾ കഴിക്കാൻ അവ ഉപയോഗിക്കുന്നില്ല. ചില കുരങ്ങുകൾക്കും നിണ്ട ദംഷ്ട്രം ഉണ്ട്. മനുഷ്യരുടെ താരതമ്യേന നീളം കുറഞ്ഞ കോമ്പല്ല് ദംഷ്ട്രമായി സാധാരണ കണക്കാക്കില്ല.

ദംഷ്ട്രം മതം, പുരാണങ്ങൾ, ഐതിഹ്യങ്ങൾ എന്നിവയിൽ[തിരുത്തുക]

വ്യാളികൾ, ഗാർഗോയിലുകൾ, യക്ഷന്മാർ എന്നിവ പോലുള്ള, പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണുന്ന ചില സൃഷ്ടികളെ സാധാരണയായി ദംഷ്ട്രമുള്ളതായി ചിത്രീകരിക്കപ്പെടുന്നു. വാമ്പയർമാരുടെ ദംഷ്ട്രം അവയുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്.

വേട്ടയാടാനും കൊല്ലാനുമുള്ള കഴിവിൻ്റെ പ്രതീകമായി ചില ഹിന്ദു ദേവതകൾക്ക് ദംഷ്ട്രം ഉണ്ട്. യോദ്ധാവായ ചാമുണ്ഡിയും മരണത്തിന്റെ ദേവനായ യമനുമാണ് രണ്ട് ഉദാഹരണങ്ങൾ. ചൈനയിലെയും കിഴക്കൻ ഏഷ്യയിലെയും ബുദ്ധമത കലയിലെ വേരുപക്ഷ,[3] ബാലിനീസ് ഹിന്ദുമതത്തിലെ രംഗ്ദ തുടങ്ങിയ സംരക്ഷകരുടെ ഇടയിലും ദംഷ്ട്രം സാധാരണമാണ്.[4]

വാമ്പയർ പല്ലുകളുള്ള ഹാലോവീൻ കോസ്റ്റ്യൂമർ
ദംഷ്ട്രയുള്ള ഹിന്ദു ദേവനായ യമൻ
ഹിന്ദു ദേവി ചാമുണ്ഡ.
"ഹ്യൂഗിൻ" എന്ന പകർപ്പ് കപ്പലിലെ ഡ്രാഗൺ തല
പാമ്പിന്റെ പല്ലുകൾ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Fang - Definition of Fang by Merriam-Webster".
  2. Vonk, Freek J.; Admiraal, Jeroen F.; Jackson, Kate; Reshef, Ram; de Bakker, Merijn A. G.; Vanderschoot, Kim; van den Berge, Iris; van Atten, Marit; Burgerhout, Erik (July 2008). "Evolutionary origin and development of snake fangs". Nature. 454 (7204): 630–633. Bibcode:2008Natur.454..630V. doi:10.1038/nature07178. ISSN 0028-0836. PMID 18668106.
  3. Asa Simon Mittman; Peter J. Dendle (2013). The Ashgate Research Companion to Monsters and the Monstrous. Ashgate. p. 229 with Figure 9.7. ISBN 978-1-4724-1801-2.
  4. "Rangda - Asian Art Museum". Archived from the original on 24 October 2011. Retrieved 11 March 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദംഷ്ട്രം&oldid=3979748" എന്ന താളിൽനിന്ന് ശേഖരിച്ചത്