ഥൗരി മദ്‌ഹബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എട്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പണ്ഡിതനും കർമ്മശാസ്ത്ര വിദഗ്ദനുമായിരുന്ന സുഫ്‌യാൻ അൽ ഥൗരി സ്ഥാപിച്ച[1] ഒരു കർമ്മശാസ്ത്രസരണിയായിരുന്നു ഥൗരി മദ്‌ഹബ് (അറബി: الثوري). ഈ മദ്‌ഹബ് പക്ഷെ അധികകാലം നിലനിന്നില്ല എങ്കിലും പിന്നീട് നിലവിൽ വന്ന ളാഹിരി മദ്‌ഹബ് ഇതിൽ നിന്ന് പ്രചോദിതമാണെന്ന് കരുതപ്പെടുന്നു.

അബ്ബാസി ഖലീഫ മുഹമ്മദ് ഇബ്ൻ മൻസൂറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഒളിവിലായിരുന്ന കാലത്താണ് ഥൗരിയുടെ അന്ത്യം. ഇതോടെ യഹ്‌യ അൽ ഖത്താൻ അടക്കമുള്ള ശിഷ്യന്മാർ ഥൗരി മദ്‌ഹബിനെ നിലനിർത്താനായി പരിശ്രമിച്ചു[1]. മദ്‌ഹബ് അധികകാലം നിലനിന്നില്ല, എന്നാലും ഥൗരി മദ്‌ഹബിന്റെ തത്വങ്ങളും ആശയങ്ങളും മറ്റു മദ്‌ഹബുകളെയും സ്വാധീനിക്കുകയുണ്ടായി. ഥൗരിയുടെ ഹദീഥ് സമാഹാരം സുന്നി മുസ്‌ലിംകൾക്ക് പ്രാമാണികമായി കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Steven C. Judd, “Competitive hagiography in biographies of al-Awzaʿi and Sufyan al-Thawri”, Journal of the American Oriental Society 122:1 (Jan–March, 2002).
"https://ml.wikipedia.org/w/index.php?title=ഥൗരി_മദ്‌ഹബ്&oldid=3646084" എന്ന താളിൽനിന്ന് ശേഖരിച്ചത്