Jump to content

ഥാപ്പാഥലി ദർബാർ

Coordinates: 27°41′28″N 85°18′57″E / 27.691111°N 85.315833°E / 27.691111; 85.315833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഥാപ്പാഥലി ദർബാർ
Thapathali Durbar
थापाथली दरवार
ഥാപ്പാഥലിയിലെ കെട്ടിടങ്ങൾ
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിനേപ്പാളി വാസ്തുവിദ്യ, മുഗൾ വാസ്തുവിദ്യ, യൂറോപ്യൻ വാസ്തുവിദ്യ
നഗരംകാഠ്മണ്ഡു
രാജ്യംനേപ്പാൾ
ചിലവ്അജ്ഞാതം
ഇടപാടുകാരൻനയൻ സിങ് ഥാപ്പ, ജങ് ബഹാദുർ റാണ
സാങ്കേതിക വിവരങ്ങൾ
Structural systemഇഷ്ടികയും കുമ്മായവും
Size80 റൊപാനി (ഏകദേശം 40697.6 ചതുരശ്ര മീറ്റർ)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിറാണാസുർ ബിസ്ത

27°41′28″N 85°18′57″E / 27.691111°N 85.315833°E / 27.691111; 85.315833

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന രാജകീയ മന്ദിരങ്ങളെ ചേർത്ത് ഥാപ്പാഥലി ദർബാർ (നേപ്പാളി : थापाथली दरवार) എന്നു വിളിക്കുന്നു. നേപ്പാൾ ഭരണാധികാരികളായിരുന്ന ഥാപ്പാ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയും കൊട്ടാരവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. നയൻ സിങ് ഥാപ്പയും സഹോദരൻ ഭീംസെൻ ഥാപ്പയുമാണ് ഇവിടെയുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. 1840-കൾ മുതൽ 1900 വരെയുള്ള കാലഘട്ടത്തിൽ ഇവിടെ ധാരാളം മന്ദിരങ്ങൾ നിർമ്മിക്കപ്പെട്ടു. ബഗാലേ ഥാപ്പാ കുടുംബം നിർമ്മിച്ച ഇവിടുത്തെ കൊട്ടാരം നേപ്പാൾ പ്രധാനമന്ത്രിയായിരുന്ന ജങ് ബഹാദുർ റാണ സ്വന്തമാക്കി. നയൻ സിംഗ് ഥാപ്പയുടെ ചെറുമകനായിരുന്ന ജങ് ബഹാദൂർ റാണയ്ക്കു ശേഷം ഥാപാഥലി ദർബാറിന്റെ ഉടമസ്ഥാവകാശം റാണാ ഭരണാധികാരികൾക്കു ലഭിച്ചു. അവരും ഇവിടെ ധാരാളം കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായി.

സ്ഥാനം

[തിരുത്തുക]

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു നഗരത്തിന്റെ ഹൃദയഭാഗത്ത് ബാഗ്മതി നദിയുടെ വടക്കായാണ് ഥാപാഥലി ദർബാർ സ്ഥിതിചെയ്യുന്നത്.[1] ഇവിടുത്തെ കെട്ടിടങ്ങൾക്കു ചുറ്റുമായി മനോഹരമായ ഉദ്യാനങ്ങളും വിശാലമായ അങ്കണങ്ങളുമുണ്ട്.

ചരിത്രം

[തിരുത്തുക]

ഥാപ്പാഥലി ദർബാറിന്റെ ചരിത്രം നേപ്പാളിന്റെയും അവിടുത്തെ ഭരണാധികാരികളുടെയും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നേപ്പാൾ പ്രധാനമന്ത്രിയായിരുന്ന മഥബർ സിങ് ഥാപ്പയുടെ പിതാവ് നയൻ സിങ് ഥാപ്പയാണ് ഥാപാഥലി ദർബാറിലെ കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. അദ്ദേഹം ഇവിടെ എൺപതു റുപാനി (ഏകദേശം 40697.6 ചതുരശ്ര മീറ്റർ) വിസ്തൃതിയുള്ള കൊട്ടാരം നിർമ്മിച്ചു. അദ്ദഹത്തിന്റെ സഹോദരൻ ഭീംസെൻ ഥാപ്പയും ഇവിടെ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

റാണാ ഭരണം

[തിരുത്തുക]
സിംഹ മഹലിന്റെ സ്ഥാനത്തു നിൽക്കുന്ന നേപ്പാൾ രാഷ്ട്ര ബാങ്ക്

ഥാപ്പാ ഭരണാധികാരികൾക്കു ശേഷം ജങ് ബഹാദുർ റാണ ഇവിടെ താമസം ആരംഭിച്ചു. അദ്ദേഹം ഇവിടെ ധാരാളം ആഡംബര കെട്ടിടങ്ങൾ നിർമ്മിച്ചു. അദ്ദഹത്തിന്റെ കൊട്ടാരത്തിലെ വാസ്തുശിൽപിയായിരുന്ന റൻസുർ ബിസ്തയാണ് കൊട്ടാരങ്ങളുടെ നിർമ്മാണത്തിനു മേൽനോട്ടം വഹിച്ചത്. 1885-ൽ ജങ് ബഹാദൂർ റാണ ഇവിടെ ഒരു കൊട്ടാരം നിർമ്മിച്ച് മകൻ ജഗത് ജങ്ങിനു നൽകി. 1886-ൽ ജഗത് ജങ് മനോഹർ ദർബാറിലേക്ക് താമസം മാറിയപ്പോൾ അദ്ദഹത്തിന്റെ പുത്രൻ ജുദ്ധ പ്രതാപ് ജംഗ് ഥാപ്പാഥലി കൊട്ടാരത്തിന്റെ അവകാശിയായി. 1887-ൽ ജുദ്ധ പ്രതാപിനെ വധിച്ച് ചന്ദ്ര ശംശെർ റാണ കൊട്ടാരം പിടിച്ചെടുക്കുകയും 1904 വരെ താമസിക്കുകയും ചെയ്തു. ചന്ദ്ര ശംശെർ റാണയുടെ മരണശേഷം അദ്ദഹത്തിന്റെ മകൻ സിംഹ ശംശെർ റാണ കൊട്ടാരത്തിന്റെ അവകാശിയായി. അദ്ദേഹം കൊട്ടാരത്തിനു 'സിംഹ മഹൽ' എന്ന പേരു നൽകി.[2] സിംഹ മഹൽ നിലനിൽക്കുന്ന ഭാഗത്ത് ഇപ്പോൾ നേപ്പാൾ രാഷ്ട്ര ബാങ്ക് സ്ഥിതിചെയ്യുന്നു.

ഥാപ്പാഥലി ആശുപത്രി

[തിരുത്തുക]

1850-ൽ ജങ് ബഹാദുർ റാണ ലണ്ടൻ സന്ദർശിച്ച ശേഷം ഥാപാഥലിയിൽ ഒരു ആയുർവേദ ആശുപത്രി സ്ഥാപിച്ചു. കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ആശുപത്രിയിൽ പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സ അനുവദിച്ചിരുന്നു. 1886-ൽ നേപ്പാളിലുണ്ടായ സൈനിക കലാപത്തെ തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് ഈ സ്ഥലം ദേവ് ശംശെർ റാണയും കുടുംബവും ഏറ്റെടുത്തു. അദ്ദഹത്തിന്റെ മക്കൾ ഇവിടുത്തെ പുതിയ അവകാശികളായി.[2]

കാൽ മോചൻ ക്ഷേത്രം

[തിരുത്തുക]
കാൽ മോചൻ ക്ഷേത്രം

ഥാപാഥലി ദർബാറിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കാൽ മോചൻ ക്ഷേത്രം. പത്തൊൻപതാം നൂറ്റാണ്ടിൽ നേപ്പാൾ ഭരിച്ചിരുന്ന ജങ് ബഹാദുർ റാണയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഹിന്ദു ദേവനായ മഹാവിഷ്ണുവാണ് ഇവിടുത്തെ ആരാധനാമൂർത്തി. 'ജങ് ഹിരണ്യ ഹേമ നാരായൺ മന്ദിർ' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. നേപ്പാളി ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ജങ് ബഹാദൂർ റാണയുടെ പത്നിമാരായ ഹിരണ്യ ഗർഭയുടെയും ഹേമയുടെയും പേരാണ് ക്ഷേത്രത്തിനു നൽകിയിരിക്കുന്നത്. 'നാരായൺ' എന്നത് മഹാവിഷ്ണുവിന്റെ മറ്റൊരു നാമമാണ്. ബഹാദുർ റാണ അനേകം കൊലപാതകങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വധിച്ച പല സൈനികരുടെയും മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിരുന്നതായി കരുതപ്പെടുന്നു. അവർക്ക് ഇവിടെ 'മോചനം' ലഭിക്കുന്നുവെന്നാണ് വിശ്വാസം.[3] 2011-ൽ സിക്കിമിലുണ്ടായ ഭൂകമ്പത്തിൽ ഈ ക്ഷേത്രത്തിന്റെ ഭിത്തികൾക്കും മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. 2015 ഏപ്രിലിലെ നേപ്പാൾ ഭൂകമ്പത്തിൽ ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും തകർന്നു.

അവലംബം

[തിരുത്തുക]
  1. "THE HISTORIC DURBARS OF KATHMANDU". 19 ഒക്ടോബർ 2014. Retrieved 5 ജൂൺ 2015.
  2. 2.0 2.1 JBR, PurushottamShamsher (2007). Ranakalin Pramukh Atihasik Darbarharu [Chief Historical Palaces of the Rana Era] (in Nepali). Vidarthi Pustak Bhandar. ISBN 978-9994611027. Retrieved 2015. {{cite book}}: Check date values in: |access-date= (help)CS1 maint: unrecognized language (link)
  3. "A temple of dubious reputation". 25 ജൂലൈ 2000. Retrieved 5 ജൂൺ 2015.
"https://ml.wikipedia.org/w/index.php?title=ഥാപ്പാഥലി_ദർബാർ&oldid=3084724" എന്ന താളിൽനിന്ന് ശേഖരിച്ചത്