ഥമൂദ്
തഥമൂദ് (/ˈθɑːmʊd/; അറബി: ثـمـود) അറേബ്യയിലെ ഹിജാസിൽ ഉണ്ടായിരുന്ന അതിപുരാതന സംസ്ക്കാരമാണ് ഥമൂദ്. ഥമൂദ് ഗോത്രം എന്നാണ് ഇസ്ലാമിക ലിഖിതങ്ങളിൽ പരാമർശിക്കാറുള്ളത്. ക്രിസ്തുവിനും ഒരു സഹസ്രാബ്ദം മുമ്പ് മുതൽക്ക് മുഹമ്മദിന്റെ ജീവിതകാലത്തിനടുത്ത് വരെ നിലനിന്നിരുന്ന സംസ്കാരമായിരുന്നത്രേ അവർ. അറേബ്യൻ ഉപദ്വീപിന്റെ തെക്ക് ഭാഗത്ത് നിന്നും വടക്ക് ഭാഗത്തേക്ക് കുടിയേറിയവരാണ് ഥമൂദ് എന്നാണ് പരമ്പരാഗത വിശ്വാസം. അഥലബ് മലഞ്ചെരുവുകളിൽ മദായിൻ സാലിഹിനടുത്തായിട്ടാണ് അവർ വാസമുറപ്പിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു.
അനവധി ശിലാമുദ്രണങ്ങളും , ശിലാലിഖിതങ്ങളും അവശേഷിപ്പിച്ച ഒരു സംസ്കാരമാണ് ഥമൂദ്. അഥലബ് മലനിരക്കുകളിലും അറേബ്യയിലുടനീളമായും ഇത്തരം പുരാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്[1]
ചരിത്രം
[തിരുത്തുക]അസ്സിറിയക്കാർ കീഴ്പ്പെടുത്തിയ ഒരു ജനവിഭാഗമായിരുന്നു ഥമൂദ് ജനത എന്നാണ് അസ്സിറിയൻ രാജാവായിരുന്ന സാർഗോൺ രണ്ടാമൻ (Sargon II) രേഖപ്പെടുത്തിയത് .അതിനു മുമ്പേ തന്നെ അവർ അറേബ്യയിൽ വാസമുറപ്പിച്ചിട്ടുണ്ടാവും. എബ്രഹാമിനും മുമ്പ് ഥമൂദ് നിലനിന്നിരുന്നു എന്നാണ് ഇവരുടെ വംശാവലിയിൽ നിന്നും മനസ്സിലാവുന്നത്.[2]
ടോളമി, പ്ലൈനി തുടങ്ങിയ ഗ്രീീക്ക് ചരിത്രക്കാരന്മാരും ഇവരെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്. 'Thamudaei' എന്നായിരുന്നു യവനന്മാർ ഇവരെ പരാമർശിച്ചിരുന്നത്.[3]
ഖുർആനിൽ
[തിരുത്തുക]ദൈവദൂതന്മാർ അയക്കപ്പെട്ടിട്ടുള്ളതായി ഖുർആൻ പറയുന്ന രണ്ട് അറേബ്യൻ ജനതകളാണ് ആദും (‘Ad) ഥമൂദും. ആദിനു ഭവിച്ച വിപത്തിൽ നിന്നും പാഠം ഉൾക്കൊള്ളാനാണ് ഥമൂദിനോട് പറയുന്നത്.
നോഹയുടെ ജനതയുടെ പിൻ ഗാമികളായിരുന്നു ആദ്. ആദിൻനു ശേഷം വന്ന ജനതയാണ് ഥമൂദ് എന്നും ഖുർ ആനിൽ നിന്നും മനസ്സിലാവുന്നു
ചരിത്ര പരാമർശങ്ങൾ
[തിരുത്തുക]സമ്പൂർണ്ണ ചരിത്രം (അറബി: الـكـامـل في الـتـاريـخ) (al-Kamil fi at-tarikh) എന്ന പതിമൂന്നാം നൂറ്റാണ്ട് ഗ്രന്ഥത്തിൽ അലി ഇബൻ അൽ ആത്തിർ എന്ന അറബ് ചരിത്രക്കാരൻ ഥമൂദിനെ പരാമർശിച്ചു കാണുന്നുണ്ട്[അവലംബം ആവശ്യമാണ്]
ഇബിനു ഖൽദൂൻ
[തിരുത്തുക]14ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കിത്താബുൽ ഇബർ എന്ന തന്റെ ഗ്രന്ഥത്തിൽ വിശ്വ ചരിത്രകാരനായ ഇബുനു ഖൽദൂൻ ഥമൂദിനെപറ്റി നിരവധി നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. എന്നാൽകൂടൂതൽ വിവരങ്ങളൊന്നും അദ്ദേഹം നൽകിയിട്ടുമുല്ല.
ലിപി വിന്യാസം
[തിരുത്തുക]സെമിറ്റിക്ക് ലിപിയോട് സാദൃശ്യമുള്ള ഒരു ലിപി സംവിധാനം ഥമൂദിനുണ്ടായിരുന്നു. പിൽക്കാലത്ത് ഇത് ഥമൂദിക്ക് ലിപി എന്ന് വിളിക്കപ്പെടുകയായിരുന്നു. ഹിജാസിലും അറേബ്യയിലെ മറ്റ് പല ഭാഗങ്ങളിലും ഇവ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.[4] ഇന്നത്തെ സൗദി അറേബ്യ, യെമൻ, എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളിലാണ് ഇവയിലേറെയും[5]
ഉന്മൂലനം
[തിരുത്തുക]നാമാവശേഷമാക്കപ്പെട്ട ജനത ആയിട്ടാണ് ഥമൂദിനെ ഖുർആൻ ചിത്രീകരിക്കുന്നത്. [6][7]
പുരാതന അറേബ്യയിൽ അടിയ്ക്കടി സംഭിവിച്ചിട്ടുള്ള അഗ്നിപർവ്വത വിസ്ഫോടനങ്ങളിൽ ഒന്നായിരിക്കാം ഥമൂദ് ജനതയുടെ ഉന്മൂലനം കുറിച്ചത് എന്ന് കരുതപ്പെടുന്നു.”[8]
References
[തിരുത്തുക]- ↑ Encyclopædia Britannica Online
- ↑ M. Th. Houtsma et al., eds., E.J. Brill's first encyclopaedia of Islam, 1913-1936
- ↑ Phillip Hitti, A History of the Arabs, London: Macmillan, 1970, p. 37.
- ↑ Brian Doe, Southern Arabia, Thames and Hudson, 1971, pp. 21-22.
- ↑ "Smithsonian National Museum of Natural History - Thamudic inscriptions exhibit". Archived from the original on 2015-12-21. Retrieved 2016-11-21.
- ↑ [ഖുറാൻ 11 :61]
- ↑ [ഖുറാൻ 26 :141]
- ↑ Encyclopedia Britannica, Under the Category of: Thamūd