തൻസീമാത്ത് (ഒട്ടോമൻ തുർക്കി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

 

ഒട്ടോമൻ തുർക്കിയുടെ ഒരു ഭരണപരിഷ്കാരകാലഘട്ടമാണ് തൻസീമാത്ത്[a] ( Turkish: [tanziˈmat] ; Ottoman Turkish: تنظيمات, നിസാം എന്ന താൾ കാണുക ) എന്നറിയപ്പെടുന്നത്. 1839 മുതൽ 1876 വരെ ഈ കാലഘട്ടം നീണ്ടുനിന്നു.[2]

സമൂലമായ ഒരു മാറ്റമല്ല, മറിച്ച് ആധുനീകരണമെന്ന ആശയത്തിലൂന്നിയാണ് തൻസീമാത്ത് പദ്ധതി നടന്നുവന്നത്.. ഓട്ടോമൻ സാമ്രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറകളെ ഏകീകരിക്കാനും ഇതുവഴി ലക്ഷ്യം വെച്ചു.

ഒട്ടോമൻ സാമ്രാജ്യതാല്പര്യങ്ങൾക്കെതിരെ ഉയർന്നുവന്നു തുടങ്ങിയ വംശീയ-ദേശീയ-പ്രാദേശിക വികാരങ്ങളെ നിയന്ത്രിക്കാൻ ഈ പരിഷ്കാരങ്ങൾ കൊണ്ട് സാധിക്കുമെന്ന് വിലയിരുത്തപ്പെട്ടു. വിദേശശക്തികൾ ഒട്ടോമൻ സാമ്രാജ്യത്തിലെ പ്രാദേശിക വികാരങ്ങളെ ഉപയോഗിച്ച് നേട്ടം കൊയ്യാൻ ശ്രമിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ വിശേഷിച്ചും. തൻസീമാത്ത് പരിഷ്കാരങ്ങൾ ഒട്ടോമനിസത്തെ മുന്നോട്ടുവെക്കുകയും പ്രാദേശിക ദേശീയ വികാരങ്ങൾക്കെതിരായി നിലകൊള്ളുകയും ചെയ്തു.


കുറിപ്പുകൾ[തിരുത്തുക]

  1. Currently, in French, the word "Tanzimat" is used as a plural, as in "Les Tanzimat". At the time, when French was a common language for the educated in the empire, the word was often treated in the singular, as "Le Tanzimat".[1] For why French is important, see Languages of the Ottoman Empire

അവലംബം[തിരുത്തുക]

  1. Strauss, Johann (2010). "A Constitution for a Multilingual Empire: Translations of the Kanun-ı Esasi and Other Official Texts into Minority Languages". എന്നതിൽ Herzog, Christoph; Malek Sharif (eds.). The First Ottoman Experiment in Democracy. Wurzburg: Orient-Institut Istanbul. pp. 21–51.
  2. Cleveland & Bunton 2012, p. 82.