ത്രോംബോപോയസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രക്തകോശങ്ങളിൽ രക്തം കട്ടപിടിപ്പിക്കുന്നതിന് സഹായിക്കുന്ന കോശങ്ങളാണ് പ്ലേറ്റലറ്റുകൾ അഥവാ ത്രോംബോസൈറ്റുകൾ. ഇവയുടെ ഉത്പാദനമാണ് ത്രോംബോപോയസിസ് എന്നറിയപ്പെടുന്നത്. ചുവന്ന അസ്ഥിമജ്ജയിലാണ് പ്ലേറ്റലറ്റുകൾ ഉണ്ടാകുന്നത്. മെഗാകാരിയോസൈറ്റ് എന്ന വലിയ കോശത്തിൽ നിന്നും ആയിരക്കണക്കിന് പ്ലേറ്റലറ്റുകൾ രൂപപ്പെടുന്നു.

മെഗാകാരിയോസൈറ്റ്[തിരുത്തുക]

മെഗാകാരിയോസൈറ്റ് കോശങ്ങളിൽ മർമ്മമുണ്ടെങ്കിലും മർമ്മകമില്ല. 100 മൈക്രോമീറ്റർ വ്യാസമാണിവയ്ക്കുള്ളത്. കോശദ്രവ്യത്തിൽ നീലയും ചുവപ്പും കലർന്ന തരികളുണ്ട്. പ്ലേറ്റലറ്റുകൾ ഉണ്ടാകുന്ന ആദ്യ കോശമാണ് മെഗാകാരിയോബ്ലാസ്റ്റ്. ഇവ പിന്നീട് പ്രോമെഗാകാരിയോസൈറ്റ് ആയും മെഗാകാരിയോസൈറ്റ് ആയും മാറുന്നു. [1]

നിയന്ത്രണം[തിരുത്തുക]

കരളും വൃക്കയും ഉത്പാദിപ്പിക്കുന്ന കോളനി സ്റ്റിമുലേറ്റിംഗ് ഫാക്ടർ (Thrombopoetin) എന്ന മാംസ്യമാണ് മെഗാകാരിയോസൈറ്റുകളുടെ വളർച്ചയെത്തലിനെ സ്വാധീനിക്കുന്നത്. പ്ലേറ്റലറ്റുകളിൽ നിന്ന് പുറപ്പെടുവിക്കപ്പെടുന്ന ട്രാൻസ്പോർമിംഗ് ഗ്രോത്ത് ഫാക്ടർ ബീറ്റാ എന്ന രാസരൂപത്തിന് ത്രോബോപോയസിസിനെ തടയാനുള്ള കഴിവുമുണ്ട്.

അവലംബം[തിരുത്തുക]

  1. Textbok of Medical Physiology, N. Geetha, PARAS Pub., 2010, page: 103-104
"https://ml.wikipedia.org/w/index.php?title=ത്രോംബോപോയസിസ്&oldid=1960363" എന്ന താളിൽനിന്ന് ശേഖരിച്ചത്