ത്രൈത സിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1829 ൽ ജർമൻ ശാസ്ത്രജ്ഞനായ ജെ.ഡബ്ല്യു.ഡൊബറൈനർ സമാന ഗുണങ്ങളുള്ള മൂലകങ്ങളെ മൂന്നു വീതമുള്ള ഗ്രൂപ്പുകളായി വർഗീകരിച്ചു. ഈ ഗ്രൂപ്പുകൾ ത്രികങ്ങൾ എന്നറിയെപ്പടുന്നു. ഇവയിൽ ഒന്നാമതും മൂന്നാമതും വരുന്ന മൂലകങ്ങളുടെ അറ്റോമിക മാസിന്റെ ഏകദേശം ശരാശരിയാണ് രണ്ടാമതു വരുന്ന മൂലകത്തിന്റേതെന്ന സവിശേഷതയുണ്ടായിരുന്നു. ഗുണങ്ങളിലും ഈ പ്രത്യേകത ദർശിക്കാനായി. എന്നാൽ എല്ലാ മൂലകങ്ങളെയും ഇതേ രീതിയിൽ വർഗീകരിക്കാൻ കഴിഞ്ഞില്ല.

"https://ml.wikipedia.org/w/index.php?title=ത്രൈത_സിദ്ധാന്തം&oldid=2866911" എന്ന താളിൽനിന്ന് ശേഖരിച്ചത്