ത്രിദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ത്രിദേവി
സൃഷ്ടി സ്ഥിതി സംഹാര ദേവതകൾ
Supreme form durga.jpg
ത്രിദേവികളായ ലക്ഷ്മി (ഇടത്), പാർവ്വതി (നടുക്ക്) സരസ്വതി (വലത്) എന്നിവർ
Devanagariत्रिदेवी
Sanskrit transliterationtridevī
Affiliation
Abode
Mantraഓം ത്രിദേവിഭ്യായ നമ:
Mount
Consortത്രിമൂർത്തി, പ്രത്യേകമായി

ത്രിമൂർത്തികളുടെ സ്ത്രീലിംഗ പതിപ്പായി അല്ലെങ്കിൽ ഒരു പുരുഷ ത്രിമൂർത്തിയുടെ ഭാര്യമാരായി കരുതപ്പെടുന്ന ഭഗവതിയുടെ ത്രയം എന്ന ഹിന്ദുമതത്തിലെ ഒരു ആശയമാണ് ത്രിദേവി (സംസ്കൃതം : त्रिदेवी). ഈ ത്രയം സാധാരണയായി ഹിന്ദു ദേവതകളായ സരസ്വതി (ബ്രഹ്മാവുമായി ചേർന്ന് വരുന്നു), ലക്ഷ്മി (മഹാവിഷ്ണുവുമായി ചേർന്ന് വരുന്നു), പാർവ്വതി (പരമശിവനുമായി ചേർന്ന് വരുന്നു) എന്നിവർ ചേർന്നതാണ്.[1] ശാക്തേയ വിശ്വാസത്തിൽ ഈ ത്രിമൂർത്തികൾ മൂലപ്രകൃതിയുടെ അല്ലെങ്കിൽ ദേവി ആദി പരാശക്തിയുടെ അവതാരങ്ങളാണ്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരാണിത്. ഈ മൂന്ന് ഭാവങ്ങളും ദുർഗ്ഗയിൽ കുടികൊള്ളുന്നു. ചോറ്റാനിക്കരയിൽ മൂന്ന് നേരവും മൂന്ന് തരത്തിലുള്ള പൂജ വരുന്നത് തൃദേവി സങ്കല്പത്തിലാണ്.[2]

സ്ത്രീ ത്രിമൂർത്തികളായി[തിരുത്തുക]

മഹാകാളി (ഇടത്), മഹാലക്ഷ്മി (നടുക്ക്), മഹാസരസ്വതി (വലത്)

ഹിന്ദുമതത്തിലെ കേന്ദ്രീകൃത വിഭാഗങ്ങളിൽ സ്ത്രീ ത്രിദേവി ദേവതകളെ കൂടുതൽ പ്രമുഖരായ ത്രിമൂർത്തി ദേവന്മാരുടെ ഭാര്യമാരായും അവർക്ക് കീഴിലെ ഉപദേവതകളായും കരുതപ്പെടുന്നു, എന്നാൽ ശാക്തേയ വിശ്വാസത്തിൽ സ്ത്രീ ത്രിദേവികൾ സൃഷ്ടി (മഹാസരസ്വതി), സ്ഥിതി (മഹാലക്ഷ്മി), സംഹാരം (മഹാകാളി) എന്നിവയുടെ ദേവതകളായി കരുതുകയും പുരുഷ ത്രിമൂർത്തി ദേവന്മാർ ഈ ത്രിദേവികൾക്കു കീഴിലെ ഉപദേവതകളായി കരുതപ്പെടുകയും ചെയ്യുന്നു. ആദിപരാശക്തി അഥവാ ഭുവനേശ്വരിയുടെ മൂർത്തരൂപങ്ങൾ ആണ് ഇവ ഓരോന്നും.

ത്രിമൂർത്തികളുടെ ഭാര്യമാരായി[തിരുത്തുക]

സരസ്വതി പഠനത്തിന്റെയും കലകളുടെയും സാംസ്കാരിക പൂർത്തീകരണത്തിന്റെയും ദേവതയാണ്, കൂടാതെ സരസ്വതീ ദേവി സ്രഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയുമാണ്. ബ്രഹ്മാവിനെപ്പോലെ, സരസ്വതിയെയും പലപ്പോഴും ഒരു വെളുത്ത ഹംസത്തിന്റെ പുറത്ത് ഇരിക്കുന്നതായി ആണ് ചിത്രീകരിക്കുന്നത്.[1] ഹൈന്ദവ വിശ്വാസപ്രകാരം വെളുപ്പ് വിശുദ്ധിയുടെ പ്രതീകമാണ്. ചിലപ്പോൾ സരസ്വതിയെ ഒരു കല്ലിൽ ഇരിക്കുന്നതായും ചിത്രീകരിക്കപ്പെടുന്നു, അറിവ് തേടൽ ഒരു കല്ല് പോലെ കഠിനമായിരിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.[1]

സരസ്വതിയുടെ നാല് കൈകൾ, പഠനത്തിന്റെ നാല് വശങ്ങളായ മനസ്സ്, ബുദ്ധി, ജാഗ്രത, അഹം എന്നിവയെ പ്രതിനിധീകരിക്കുന്നു.[3] ഒരു കൈയിലുള്ള പുസ്തകം അറിവിനെ സൂചിപ്പിക്കുന്നു;  മറ്റൊരു കയ്യിൽ ഉള്ള പളുങ്ക് ജപ മാല ധ്യാനത്തിന്റെയും ആത്മീയതയുടെയും പ്രതീകമാണ്, ഒരു കയ്യിൽ പിടിച്ചിരിക്കുന്ന വീണ കലകളെ സൂചിപ്പിക്കുന്നു; നാലാമത്തെ കയ്യിലുള്ള ജലപാത്രം ശുദ്ധീകരണത്തിൻ്റെ പ്രതീകമാണ്.[3]

സമ്പത്ത്, ഫലഭൂയിഷ്ഠത, ഐശ്വര്യം എന്നിവയുടെ ദേവതയാണ് ലക്ഷ്മി, അതോടൊപ്പം ലക്ഷ്മീദേവി പരിപാലകനും സംരക്ഷകനും ആയ വിഷ്ണുവിന്റെ ഭാര്യയുമാണ്. എന്നിരുന്നാലും, ലക്ഷ്മി സൂചിപ്പിക്കുന്നത് കേവലം ഭൗതിക സമ്പത്തല്ല, മറിച്ച് മഹത്വം, സന്തോഷം, ഉയർച്ച, തുടങ്ങിയ അമൂർത്തമായ അഭിവൃദ്ധിയെയാണ്. ഒരു ഹിന്ദുവിന്റെ ജീവിതത്തിന്റെ നാല് ലക്ഷ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാല് കൈകളുള്ള തരത്തിൽ ലക്ഷ്മിയെ ചിത്രീകരിക്കുന്നു. ധർമ്മം (അല്ലെങ്കിൽ നല്ല പെരുമാറ്റം), കാമം (ആഗ്രഹം), അർത്ഥം (നിയമപരമായി പണം സമ്പാദിക്കൽ), മോക്ഷം (ജനന മരണത്തിൽ നിന്നുള്ള മോചനം) എന്നിവയാണ് ആ നാല് ലക്ഷ്യങ്ങൾ.[1]

കാളി, പാർവ്വതി ദുർഗ്ഗ അല്ലെങ്കിൽ ശക്തി, യുദ്ധം, സൗന്ദര്യം, സ്നേഹം എന്നിവയൂടെ പ്രതീകമാണ് അതുപോലെ പാർവ്വതീദേവി തിന്മയുടെ അല്ലെങ്കിൽ സംഹാര കാരകനായ ശിവന്റെ ഭാര്യയാണ്. ശിവനും ശക്തിയും പരസ്പരം ആശ്രയിച്ചിരിക്കുന്നു. ഒന്നിന് മറ്റൊന്നില്ലാതെ പൂർണ്ണമായി നിലനിൽക്കാനാവില്ല, അവ ഒരു ബ്രഹ്മന്റെ ഇരട്ട സവിശേഷതകളാണ്.[1]

നവരാത്രി ആരാധനയിൽ[തിരുത്തുക]

നവരാത്രി ആരാധനയിൽ പരാശക്തിയുടെ മൂന്ന് പ്രധാന വശങ്ങൾ ആയ ത്രിദേവികളെയാണ് ആരാധിക്കുന്നത്. പാർവ്വതിയുടെ മറ്റൊരു ഭാവമായ ദുർഗ്ഗക്ക് സമർപ്പിക്കുന്ന ആദ്യത്തെ മൂന്ന് ദിവസം തമോ ഗുണത്തെ പ്രതിനിധീകരിക്കുന്നു.[4] രജോഗുണ പ്രധാനമായ രണ്ടാമത്തെ മൂന്ന് ദിവസങ്ങൾ ഭൗതികതയുടെ ഭാവമുള്ള ലക്ഷ്മിക്ക് സമർപ്പിക്കുന്നു.[4] അവസാനത്തെ മൂന്ന് ദിവസങ്ങൾ സത്വഗുണ പ്രധാനമാണ്, അത് അറിവിന്റെ ദേവതയായ സരസ്വതിക്ക് സമർപ്പിച്ചിരിക്കുന്നു.[4] പത്താം ദിവസം, വിജയദശമിയിൽ തമസ്സിനെതിരെയുള്ള വിജയദിനം ആഘോഷിക്കുന്നു.

ഇന്ത്യക്ക് പുറത്ത്[തിരുത്തുക]

ബുദ്ധമതവും ജാപ്പനീസ് ഷിന്റോ ദേവതകളുമായുള്ള സമന്വയവും വഴിയാണ് ത്രിദേവി സങ്കൽപ്പത്തിലുള്ള ദേവതകളായ ബെൻസെയ്‌തെന്നിയോ 弁財天女 (സരസ്വതി), കിഷൗട്ടെന്യോ 吉祥天女 (ലക്ഷ്മി), ഡൈക്കോകുട്ടേന്യോ 大黒天女 (മഹാകാളി) എന്നീ ദേവതകൾ ജാപ്പനീസ് പുരാണങ്ങളിൽ പ്രവേശിച്ചത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "Female Hindu deities – the Tridevi - Nature of Ultimate Reality in Hinduism - GCSE Religious Studies Revision - Edexcel". BBC Bitesize.
  2. "Tridevi - the three supreme Goddess in Hinduism". Hindu FAQS | Get answers for all the questions related to hinduism, the greatest religion!. 18 March 2015.
  3. 3.0 3.1 "Tridevi of Saraswati, Lakshmi, Parvati – The Gold Scales". ശേഖരിച്ചത് 2021-09-14.
  4. 4.0 4.1 4.2 "Isha.sadhguru.org | Triveni – From Sadhguru and Sounds of Isha". ശേഖരിച്ചത് 2021-09-14.

പുറം കണ്ണികൾ[തിരുത്തുക]

മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ ത്രിദേവി പ്രതിമകൾ

"https://ml.wikipedia.org/w/index.php?title=ത്രിദേവി&oldid=3680314" എന്ന താളിൽനിന്ന് ശേഖരിച്ചത്