തോർ: ലവ് ആൻഡ് തണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തോർ: ലവ് ആൻഡ് തണ്ടർ, മാർവൽ കോമിക്‌സിലെ തോർ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ്. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്‌ചേഴ്‌സ് വിതരണം ചെയ്ത ഈ ചിത്രം തോർ: റാഗ്നറോക്ക് (2017) ന്റെ തുടർച്ചയും മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ (MCU) 29-ാമത്തെ ചിത്രവുമാണിത്. ജെന്നിഫർ കെയ്‌റ്റിൻ റോബിൻസണിനൊപ്പം തിരക്കഥയെഴുതിക്കൊണ്ട് ടായ്ക വൈറ്റിറ്റി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ക്രിസ്റ്റ്യൻ ബെയ്ൽ, ടെസ്സ തോംസൺ, ജെയ്മി അലക്സാണ്ടർ, വൈറ്റിറ്റി, റസ്സൽ ക്രോ, നതാലി പോർട്ട്മാൻ എന്നിവർക്കൊപ്പം ക്രിസ് ഹെംസ്വർത്ത് തോർ എന്ന കഥാപാത്രമായി അഭിനയിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തോർ:_ലവ്_ആൻഡ്_തണ്ടർ&oldid=3828235" എന്ന താളിൽനിന്ന് ശേഖരിച്ചത്