Jump to content

ടോറാ ബോറാ

Coordinates: 34°07′00″N 70°13′00″E / 34.116667°N 70.216667°E / 34.116667; 70.216667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തോറ ബോറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

34°07′00″N 70°13′00″E / 34.116667°N 70.216667°E / 34.116667; 70.216667

ടോറാ ബോറാ

കിഴക്കൻ അഫ്ഗാനിസ്ഥാനും ഖൈബർ ചുരത്തിനും അടുത്തായി വെള്ളമലകൾ (സഫേദ് കോ)എന്ന ഉയർന്നപ്രദേശത്തുള്ള ധാരാളം പ്രകൃതിനിർമ്മിതമായ ഗുഹകൾ നിറഞ്ഞ മലഞ്ചെരിവുകളാണ്‌ ടോറാ ബോറാ. കറുത്ത പൊടി എന്നാണ്‌ പത്താൻ ഭാഷയിൽ ടോറാ ബോറാ എന്ന വാക്കിനർത്ഥം. ചുണ്ണാമ്പുപാറകൾക്കിടയിലൂടെ ജലം ഒഴുകിയിറങ്ങി രൂപപ്പെട്ട ഈ ഗുഹകൾ[1] സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാൻ അധിനിവേശസമയത്തു് താലിബാൻ സംഘടനയുടെ രഹസ്യത്താവളം എന്ന നിലയിൽ കുപ്രസിദ്ധി ആർജ്ജിച്ചിരുന്നു.

സഫേദ് കോ - ഒരു വിഹഗവീക്ഷണം. മുകളിൽ വലതുഭാഗത്തായാണു് ടോറാ ബോറാ ഗുഹാജാലം.

വാർത്തകളിൽ

[തിരുത്തുക]

2001 ൽ ന്യൂയോർക്കിലെ ഇരട്ടഗോപുരങ്ങളുടെ പതനത്തെത്തുടർന്നു് അഫ്ഗാനിസ്ഥാനിലുണ്ടായ അമേരിക്കൻ സൈനികമുന്നേറ്റത്തോടെ ടോറാ ബോറാ വീണ്ടും വാർത്തകളിൽ പ്രാമുഖ്യം നേടി. 2001 ഡിസംബറിൽ നടന്ന ടോറാ ബോറാ പോരാട്ടത്തോടെ അൽ ഖാഇദ ഭീകരസംഘടനയുടെ നേതാവായ ഒസാമ ബിൻ ലാദന്റെ ഒളിത്താവളമെന്ന നിലയിൽ ഈ പ്രദേശം കുപ്രസിദ്ധിയാർജ്ജിച്ചു. കടന്നുകയറാനാവാത്ത വിധം സുശക്തമായിരുന്ന ഒരു കോട്ടയാണു് ടോറാ ബോറാ എന്നു് പാശ്ചാത്യമാദ്ധ്യമങ്ങൾ വിളംബരം ചെയ്തുകൊണ്ടിരുന്നു. അവരുടെ വാർത്തകളനുസരിച്ച് ഈ രഹസ്യകേന്ദ്രത്തിൽ 2000 ആളുകൾക്കു് തങ്ങാൻ സൗകര്യമുള്ള വിധത്തിൽ ആശുപത്രി, ജലവൈദ്യുതനിലയം, ഹോട്ടൽ, ടാങ്കുകൾക്കുപോലും കടന്നുപോകാൻ പറ്റുന്ന ഗതാഗതസൗകര്യങ്ങൾ, ആയുധപ്പുരകൾ, വാതായനവ്യൂഹം തുടങ്ങിയവ സജ്ജമാക്കിയിരുന്നു.[2] അമേരിക്കൻ, ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ഈ സ്ഥലത്തിന്റെ വിശദമായ മാപ്പുകളും പ്ലാനുകളും ഊഹവാർത്തകളായി പ്രസിദ്ധീകരിച്ചു. അന്നത്തെ യു.എസ്. പ്രതിരോധസെക്രട്ടറി ഡൊണാൾഡ് റംസ്ഫീൽഡ് എൻ.ബി.സി. ചാനലുമായി നടത്തിയ ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞതു് ഇപ്രകാരമായിരുന്നു:"ഇതു് ഗൗരവതരമായ ഒരു കാര്യമാണു്; മാത്രമല്ല, ഇതുപോലെ ഒട്ടനവധി രഹസ്യകേന്ദ്രങ്ങൾ അവിടെയുണ്ടു്" [3][4]

ബിൻ ലാദനെ പിടികൂടാൻ വേണ്ടി നടത്തിയ സൈനികമുന്നേറ്റം

എന്നാൽ പിന്നീട് ഈ വസ്തുതകളെല്ലാം നിറം പിടിപ്പിച്ച അതിശയോക്തികളായിരുന്നുവെന്നു തെളിഞ്ഞു. ഒരു അമേരിക്കൻ പട്ടാളക്കാരൻ പി.ബി.എസ്. എന്ന അമേരിക്കൻ ചാനലുമായി നടത്തിയ അഭിമുഖസംഭാഷണത്തിൽ ഇപ്രകാരം പറഞ്ഞു: "അവ ആളുകൾ വിശ്വസിക്കുന്നതുപോലെ അത്ര ഗംഭീരമായ ഗുഹാശൃംഖലകളൊന്നുമായിരുന്നില്ല. മിക്കവാറും എല്ലാം പ്രകൃതിനിർമ്മിതമായിരുന്നു. ചില ഗുഹകൾ മരക്കഷ്ണങ്ങൾ കൊണ്ടു താങ്ങിനിർത്തി ഏകദേശം 10 x 24 അടി വലിപ്പമുള്ള മുറികൾ പോലെ ആക്കിയിട്ടുണ്ടായിരുന്നു. റിപ്പോർട്ടുകളിൽ പറയുന്ന പോലുള്ള നിർമ്മിതികൾ പ്രതീക്ഷിച്ചു ചെല്ലുമ്പോൾ ഞങ്ങൾ കാണുന്നതു് തീരെ ചെറിയ കുറച്ചു ബങ്കറുകളും മറ്റുമായിരുന്നു." (Again, with the caves, they weren't these crazy mazes or labyrinths of caves that they described. Most of them were natural caves. Some were supported with some pieces of wood maybe about the size of a 10-foot by 24-foot room, at the largest. They weren't real big. I know they made a spectacle out of that, and how are we going to be able to get into them? We worried about that too, because we see all these reports. Then it turns out, when you actually go up there, there's really just small bunkers, and a lot of different ammo storage is up there.)- Jeff, Staff Sgt. ODA 572[5]


2007-ൽ യൂറോപ്പിനും അമേരിക്കയ്ക്കുമെതിരേ ഒരു വൻആക്രമണം അഴിച്ചുവിടാൻ വേണ്ടി ഒസാമാ ബിൻ ലാഡൻ ഈ കേന്ദ്രത്തിൽ വെച്ച് അൽ ഖായ്ദ, താലിബാൻ നേതാക്കളുമായി ഗൂഢാലോചന നടത്തുന്നുവെന്നു് അമേരിക്കൻ രഹസ്യാന്വേഷണവകുപ്പ് സംശയിച്ചു. ഇതിനെത്തുടർന്നു് അവർ നടത്തിയ ഒരു ചാവേർ ആക്രമണത്തിൽ കുറേയേറെ തീവ്രവാദികൾ കൊല്ലപ്പെട്ടുവെങ്കിലും ഒസാമയെ പിടികൂടാനായില്ല.[6]

അവലംബം

[തിരുത്തുക]
  1. Robert Lee Hadden (2005). Adits, Caves, Karizi-Qanats, and Tunnels in Afghanistan: An Annotated Bibliography.
  2. സ്റ്റീവ് റോസ്, ബിൻ ലാദൻ വേട്ട - ടോറാ ബോറാ, guardian.co.uk {{citation}}: |access-date= requires |url= (help).
  3. ആദം കർട്ടിസ് (സംവിധായകൻ). പേക്കിനാവുകളുടെ ശക്തി: ഭീതിരാഷ്ട്രീയത്തിന്റെ ഉദയം (The Power of Nightmares: The Rise of the Politics of Fear) [TV documentary]. BBC Two. Retrieved on September 8, 2011.
  4. Steve Rose (May 4, 2011). "did Osama bin Laden build such a drab HQ?". Guardian. {{cite news}}: |access-date= requires |url= (help)
  5. Against Terror: Interview: U.S. Special Forces ODA 572, PBS {{citation}}: |access-date= requires |url= (help).
  6. Eric Schmitt & Thom Shanker (May 5, 2011), Long Pursuit of Bin Laden, the ’07 Raid, and Frustration, The New York Times {{citation}}: |access-date= requires |url= (help).
"https://ml.wikipedia.org/w/index.php?title=ടോറാ_ബോറാ&oldid=3932154" എന്ന താളിൽനിന്ന് ശേഖരിച്ചത്