തോമസ് മൺറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തോമസ് മൻറോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സർ തോമസ് മൺറോ, ബാരനറ്റ്

Sir Thomas Munro, 1st Baronet.jpg
മദ്രാസിന്റെ ഗവർണർ
ഔദ്യോഗിക കാലം
1814 സെപ്റ്റംബർ 16 – 1827 ജൂലൈ 6
ഗവർണ്ണർ-ജനറൽഫ്രാൻസിസ് റാഡൻ ഹേസ്റ്റിങ്സ്
വില്ല്യം ആംഹേഴ്സ്റ്റ്
മുൻഗാമിജോർജ്ജ് ബാർലോ
പിൻഗാമിസ്റ്റീഫൻ റംബോൾഡ് ലഷിങ്ടൺ
വ്യക്തിഗത വിവരണം
ജനനം1761 മേയ് 27
ഗ്ലാസ്ഗോ, സ്കോട്ട്ലൻഡ്
മരണം6 ജൂലൈ 1827(1827-07-06) (പ്രായം 65)
അടിയറവച്ച ജില്ലകൾ, ബ്രിട്ടീഷ് ഇന്ത്യ
രാജ്യംബ്രിട്ടീഷുകാരൻ
Alma materഗ്ലാസ്ഗോ സർവകലാശാല
പുരസ്കാരങ്ങൾകെ.സി.ബി.
Military service
AllegianceUnited Kingdom യു.കെ.
Branch/serviceമദ്രാസ് സേന
Years of service1779-1827
Rankമേജർ ജെനറൽ
Battles/warsരണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം
മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം
മൂന്നാം ആംഗ്ലോ-മറാഠ യുദ്ധം

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ പ്രശസ്തനായ ഒരു സൈന്യാധിപനും ഭരണകർത്താവുമായിരുന്നു തോമസ് മൺറോ (ഇംഗ്ലീഷ്: Thomas Munro, ജീവിതകാലം: 1761 മേയ് 27 – 1827 ജൂലൈ 6). 1814 മുതൽ മരണം വരെ മദ്രാസ് പ്രെസിഡൻസിയുടെ ഗവർണർ സ്ഥാനം വഹിച്ചിട്ടുണ്ട്.

1792-ലെ ശ്രീരംഗപട്ടണം യുദ്ധസമയത്ത് ബ്രിട്ടീഷ് സൈന്യത്തിലെ ജൂനിയർ ക്യാപ്റ്റനായിരുന്ന ഇദ്ദേഹം പടിപടിയായി ഉയർന്ന് മദ്രാസിന്റെ ഗവർണർ സ്ഥാനത്തേക്കെത്തി. "റ്യോത്‌വാരി" എന്ന നികുതിസമ്പ്രദായം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ഇടനിലക്കാരെ ഒഴിവാക്കി, കൃഷിക്കാരനിൽനിന്ന് നേരിട്ട് നികുതി സ്വീകരിക്കുന്ന രീതിയായിരുന്നു ഇത്.[1]

ഒന്നാം ആംഗ്ലോ-ബർമ്മീസ് യുദ്ധകാലത്തെ ഇദ്ദേഹത്തിന്റെ നയതന്ത്രപരവും സൈനികവുമായ നടപടികളാണ് യുദ്ധം വിജയിക്കാൻ ബ്രിട്ടീഷ് സേനയെ സഹായിച്ച പ്രധാനഘടകം എന്ന് വിലയിരുത്തപ്പെടുന്നു.[2][3]

അവലംബം[തിരുത്തുക]

  1. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "ഇൻട്രൊഡക്ഷൻ". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 4. ISBN 019579415 X. ശേഖരിച്ചത് 2012 നവംബർ 17. Check date values in: |accessdate= and |year= (help)
  2. "എക്സ്പാൻഷൻ ഓഫ് ദ ബ്രിട്ടീഷ് ഡൊമിനിയൻ ബിയോണ്ട് ദ ബ്രഹ്മപുത്ര ആൻഡ് സത്ലുജ്, 1824-1856". ഓൾഇന്ത്യൻഹിസ്റ്ററി.കോം. ശേഖരിച്ചത് 26 നവംബർ 2012.
  3. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 40. ISBN 019579415 X. ശേഖരിച്ചത് 2012 നവംബർ 17. Check date values in: |accessdate= and |year= (help)
"https://ml.wikipedia.org/w/index.php?title=തോമസ്_മൺറോ&oldid=1721889" എന്ന താളിൽനിന്ന് ശേഖരിച്ചത്