തോമസ് ബ്ലാകിസ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Thomas Wright Blakiston
ThomasBlakiston.jpg
ജനനം(1832-12-27)ഡിസംബർ 27, 1832
Lymington, Hampshire, England
മരണംഒക്ടോബർ 15, 1891(1891-10-15) (പ്രായം 58)
ശവകുടീരംGreenlawn Cemetery, Columbus, Ohio
ദേശീയതBritish
തൊഴിൽNaturalist and explorer

തോമസ് ബ്ലാകിസ്റ്റൺ (27 December 1832 – 15 October 1891) ഇംഗ്ലിഷുകാരനായ പ്രകൃതിശാസ്ത്രജ്ഞനും പര്യവേഷകനും ആയിരുന്നു. ഇംഗ്ലണ്ടിലെ ഹാംഷയറിലെ ലൈമിങ്ടണിൽ ജനിച്ചു. മേജർ ജോൺ ബ്ലാകിസ്റ്റണിന്റെ മകനായിരുന്നു. അമ്മ, ജെയിൻ. കാനഡ, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ പര്യവേക്ഷണം നടത്തി. 1885ൽ അമേരിക്കയിലേയ്ക്ക് താമസം മാറി. ന്യൂമോണിയ ബാധിച്ച് 1891ൽ 58ആം വയസ്സിൽ മരിച്ചു.

ജപ്പാന്റെ ഉത്തര ദ്വീപായ ഹൊക്കൈഡോയിലെ ജന്തുജാലങ്ങൾ ഉത്തര ഏഷ്യൻ ജന്തുജാലങ്ങളുമായി ബന്ധമുള്ളവയാണെന്നും ജപ്പാന്റെ ദക്ഷിണ ദ്വീപായ ഹോൺഷുവിലെ ജന്തുജാലങ്ങൾ ദക്ഷിണേഷ്യയിലെ ജന്തുജാലങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് ആദ്യമായി കണ്ടെത്തിയത് ബ്ലാകിസ്റ്റൺ ആണ്. ഈ രണ്ടു ദ്വീപുകൾക്കിടയിലുള്ള സമുദ്ര ഇടനാഴിയായ സുഗാരു ജലപാതം ജന്തുഭൗമശാസ്ത്ര അതിർ ആണെന്നു കണക്കാക്കി. ബ്ലാകിസ്റ്റൺന്റെ രേഖ എന്നാണിത് അറിയപ്പെടുന്നത്.

ബ്ലാകിസ്റ്റൺ 1883ൽ ജപ്പാനിലെ ഹൊക്കൊഡാറ്റെയിൽ നിന്ന് ഒരു മൂങ്ങയുടെ സ്പെസിമെൻ ശേഖരിക്കുകയുണ്ടായി. ഇതിനെ ഹെന്റി സീബോം ബ്ലാകിസ്റ്റൺന്റെ മീന്മൂങ്ങ എന്നു നാമകരണം ചെയ്തു.

1885ൽ ആൻമേരിയെ ബ്ലാകിസ്റ്റൺ വിവാഹം കഴിച്ചു. അവർക്ക് ഒരു മകനും മകളുമുണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  •  Sidney Lee, ed. (1901). "Blakiston, Thomas Wright" . Dictionary of National Biography, 1901 supplement​. London: Smith, Elder & Co.CS1 maint: extra punctuation (link)
"https://ml.wikipedia.org/w/index.php?title=തോമസ്_ബ്ലാകിസ്റ്റൺ&oldid=2387443" എന്ന താളിൽനിന്ന് ശേഖരിച്ചത്