തോമസ് പാട്രിക് ഹ്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ പാകിസ്താൻ) പെഷവാറിലെ ചർച്ച് മിഷൻ സൊസൈറ്റിയിൽ (സിഎംഎസ്) മിഷനറി പ്രവർത്തകനായിരുന്നു തോമസ് പാട്രിക് ഹ്യൂസ്, (26 മാർച്ച് 1838 - ഓഗസ്റ്റ് 8, 1911).[1]

ഇസ്‌ലാമികവിശ്വാസത്തെപ്പറ്റി ആഴത്തിൽ പഠിച്ച അദ്ദേഹം എ ഡിക്ഷണറി ഓഫ് ഇസ്‌ലാം എന്ന പേരിൽ ബൃഹത്തായ ഒരു വിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയറിലെ ലുഡ്‌ലോയിൽ ജനിച്ച തോമസ് ഹ്യൂസ്[1], വിദ്യാഭ്യാസ ശേഷം ചർച്ച് മിഷനറി സൊസൈറ്റിയിൽ മിഷനറിയായി പ്രവർത്തിച്ചു.[2]

മിഷനറിയായി ചൈനയിലേക്കാണ് പോകേണ്ടിയിരുന്നതെങ്കിലും അത് അവിഭക്ത ഇന്ത്യയിലെ പെഷവാറിലേക്ക് മാറ്റപ്പെട്ടു. ഹ്യൂസും ഭാര്യയും ഇരുപത് വർഷത്തോളം അവിടെ തുടർന്നു[3][4].


രചനകൾ[തിരുത്തുക]

ഹ്യൂസ് നിരവധി ഗ്രന്ഥങ്ങൾ രചിച്ചു[5]. പഷ്തു ഭാഷക്കായി രചിക്കപ്പെട്ട പാഠപുസ്തകം ഗവണ്മെന്റ് വിദ്യാലയങ്ങളിൽ ഉപയോഗിക്കപ്പെട്ടു. എ ഡിക്ഷനറി ഓഫ് ഇസ്‌ലാം (A Dictionary of Islam: Being a Cyclopaedia of the Doctrines, Rites, Ceremonies, and Customs, Together with the Technical and Theological Terms, of the Muhammadan Religion. W. H. Allen. 1885. {{cite book}}: Invalid |ref=harv (help)) എന്ന വിജ്ഞാനകോശമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട രചന.

  • Some Account of the Afghans and of the Church Missionary Society’s Mission at Peshawar.
  • Notes on Muhammadanism, being Outlines of the Religious System of Islam.
  • All Saints' Memorial Church, in the City of Peshawar, Afghanistan.
  • Ruhainah: A Story of Afghan Life.
  • The Kalid-i-Afghani, Being Selections of Pushto Prose and Poetry for the Use of Students.
  • A Dictionary of Islam.


അവലംബം[തിരുത്തുക]

  1. 1.0 1.1 Hughes Clark, Elizabeth. "Thomas Patrick Hughes, A Missionary to British India: The Class Ceiling" (PDF). Retrieved 22 February 2011.
  2. Anderson, Gerald (1999). Biographical Dictionary of Christian Missions. Wm. B Eerdman's. p. 308.
  3. Hughes, Thomas Patrick. "Twenty Years on the Afghan Frontier". The Independent. Retrieved 22 February 2011.
  4. Jukes, Worthington Reminiscences of Missionary Work. Worthington Jukes, 1925, pp. 1–80.
  5. "Thomas Patrick Hughes". Project Canterbury. Retrieved 2016-05-05.
"https://ml.wikipedia.org/w/index.php?title=തോമസ്_പാട്രിക്_ഹ്യൂസ്&oldid=3530048" എന്ന താളിൽനിന്ന് ശേഖരിച്ചത്