Jump to content

തോമസ് കൈലാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോമസ് കൈലാത്ത്
തോമസ് കൈലാത്തും ഭാര്യ സാറയും 2007ലെ IEEE മെഡൽ ഓഫ് ഹോണർ ചടങ്ങിനിടെ
ജനനം (1935-06-07) ജൂൺ 7, 1935  (89 വയസ്സ്)
ദേശീയതഅമേരിക്കൻ പൗരൻ
കലാലയംമസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
കോളേജ് ഓഫ് എഞ്ജിനീയറിങ്ങ്, പൂണെ
പുരസ്കാരങ്ങൾIEEE James H. Mulligan, Jr. Education Medal (1995)
Claude E. Shannon Award (2000)
IEEE Medal of Honor (2007)
Padma Bhushan (2009)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകണ്ട്രോൾ തിയറി
സ്ഥാപനങ്ങൾസ്റ്റാൻഫോർഡ് സർവ്വകലാശാല

ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും വിവരവിനിമയശാസ്ത്രതത്വജ്ഞനും കണ്ട്രോൾ എഞ്ചീനീയറും സംരംഭകനും ഹിറ്റാച്ചിയിലെ പ്രശസ്ത എഞ്ചിനീയറും സ്റ്റാൻഫോഡ് സർവകലാശാലയിലെ എമരിറ്റസ് പ്രൊഫസ്സറും ആണ് തോമസ് കൈലാത്ത് (ജനനം: 1935 ജൂൺ 7നു മഹാരാഷ്ട്രയിലെ പൂനയിൽ). അദ്ദേഹം അനേകം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അതിൽ വ്യാപകമായി വായിക്കപ്പെടുന്നതും പ്രശസ്തവുമായ കൃതി "ലീനിയർ സിസ്റ്റം" എന്ന പുസ്തകം ആണ്. ഇത് ശാസ്ത്രലോകത്ത് ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ട ഗ്രന്ഥമാണ്.[1]

ജീവചരിത്രം

[തിരുത്തുക]

തോമസ് കൈലാത്തിന്റെ മാതാപിതാക്കൾ മലയാളികളായ ചെങ്ങന്നൂർക്കാരായ സിറിയൻ ക്രിസ്ത്യാനികളായിരുന്നു.[2] അദ്ദേഹം പൂനെയിലെ സെന്റ് വിൻസെന്റ് ഹൈസ്കൂളിൽ പ്രാദമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പൂനെ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും 1956ൽ എഞ്ചിനീയറിങ്ങ് ബിരുദം കരസ്ഥമാക്കി. 1959ൽ ബിരുദാനന്ദബിരുദം നേടി. തുടർന്ന് മസ്സാച്ച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഡോക്ടറേറ്റു നേടുമ്പോൾ അദ്ദേഹമായിരുന്നു ഇത്തരത്തിൽ എം.ഐ.ടി.യിൽ നിന്നും ഡോക്ടറെറ്റു നേടുന്ന ആദ്യ ഇന്ത്യക്കാരൻ.[3]

സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസ്സർ എമെറിറ്റസ് ആയിരുന്നപ്പോൾ 80 ഓളം ഗവേഷണങ്ങൾക്ക് ഇദ്ദേഹം നേതൃത്വം വഹിച്ചു.

അവലംബം

[തിരുത്തുക]
  1. Thomson ISI. "Kailath, Thomas, ISI Highly Cited Researchers". Retrieved 2009-06-20.
  2. Kulthe, Bhagyashree (dec 19th 2009) "2 Institutions bring Kailath to Pune", in DNA: Daily News & Analysis newspaper http://www.highbeam.com/doc/1P3-1924660891.html[പ്രവർത്തിക്കാത്ത കണ്ണി]
  3. Perry, Tekla S. (May 2007). "Medal of Honor: Thomas Kailath". IEEE Spectrum. Vol. 44, no. 5. pp. 44–47. doi:10.1109/MSPEC.2007.352532.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തോമസ്_കൈലാത്ത്&oldid=4092864" എന്ന താളിൽനിന്ന് ശേഖരിച്ചത്