തോമസ് ആൽ‌വ എഡിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തോമസ് ആൽ‌വാ എഡിസൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തോമസ് ആൽ‌വാ എഡിസൺ
Thomas Edison.jpg
"Genius is one percent inspiration, ninety-nine percent perspiration." - തോമസ് ആൽ‌വാ എഡിസൺ , ഹാർപർ മാഗസിൻ (September 1932)
ജനനം 1847 ഫെബ്രുവരി 11(1847-02-11)
മിലാൻ, ഓഹിയോ
മരണം 1931 ഒക്ടോബർ 18(1931-10-18) (പ്രായം 84)
വെസ്റ്റ് ഓറഞ്ജ്, ന്യൂ ജഴ്സി
തൊഴിൽ ഭൗതികശാസ്ത്രജ്ഞൻ
ജീവിത പങ്കാളി(കൾ) മേരി എഡിസൺ, മിന എഡിസൺ
ഒപ്പ്
Thomas Alva Edison Signature.svg
(ഇംഗ്ലീഷ്) A Day with Thomas Edison (1922)

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (ഫെബ്രുവരി 11 1847ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ടമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു. വൻ തോതിലുള്ള നിർമാണവും ധാരാളം പേരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനവും അദ്ദേഹം കണ്ടുപിടുത്തങ്ങളോട് സമന്വയിപ്പിക്കുകയുണ്ടായി. ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്.[1]

മഹാന്മാരായ കണ്ടുപിടിത്തക്കാരിൽ പ്രമുഖസ്ഥാനമാണ് എഡിസണ് ഉള്ളത്. 1,093 അമേരിക്കൻ പേറ്റന്റുകളും, കൂടാതെ യുണൈറ്റൈഡ കിണ്ടത്തിലേയും,ഫ്രാൻസിലേയും, ജെർമനിയിലേയും പേറ്റന്റുകൾ എഡിസന്റെ പേരിലുള്ളതാണ്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച ദ ഹൻഡ്രഡ് എന്ന പുസ്തകത്തിൽ എഡിസണ് 35ആം സ്ഥാനമാണുള്ളത്. ബഹുജന ആശയവിനിമയത്തിനുതകുന്ന ധാരാളം കണ്ടുപിടുത്തങ്ങളും അദ്ദേഹം നടത്തി. ഓഹരിവില പ്രദർശിപ്പിക്കുന്ന ടിക്കർ, യാന്ത്രികമായി സമ്മതിദാനം രേഖപ്പെടുത്തുന്ന സംവിധാനം, ഇലക്ട്രിക് കാറിലുപയോഗിക്കാവുന്ന ബാറ്ററി, വൈദ്യുത ഉത്പാദന-വിതരണസംവിധാനങ്ങൾ[2], റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്രങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ എന്നിവുയും എഡിസണിന്റെ കണ്ടുപിടുത്തങ്ങളിൽ പെടുന്നു.

ആദ്യകാലത്ത് ഒരു ടെലിഗ്രാഫ് ഓപറേറ്ററായിരുന്നത്, ഈ മേഖലയിൽ ധാരാ‌ളം കണ്ടുപിടുത്തങ്ങൾ നടത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. വൈദ്യുത ഉത്പാദനത്തിലെയും വിതരണത്തിലെയും എഡിസണിന്റെ കണ്ടുപിടുത്തങ്ങൾ ആധുനിക വ്യാവസായിക ലോകത്തിന്റെ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാൻഹാട്ടനിലെ പേൾ സ്ട്രീറ്റിലാണ് അദ്ദേഹം ആദ്യത്തെ വൈദ്യുതോൽപ്പാദനകേന്ദ്രം സ്ഥാപിക്കുന്നത്.[2]

ബാല്യം[തിരുത്തുക]

എഡിസൺ ജനിച്ച സ്ഥലം

മിലാനിലെ ഒരു സാധാരണ കുടുംബത്തിലാണ് എഡിസൺ ജനിച്ചത്. കാനഡയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു എഡിസൻറെ മാതാപിതാക്കൾ.പിതാവിൻറെ പേര് സാം എഡിസൺ. അദ്ദേഹം മിലാനിൽ മരക്കച്ചവടം നടത്തിവരികയായിരുന്നു. മാതാവ് നാൻസി എഡിസൺ[3]. നാൻസിയുടെയും സാമിൻറെയും ഏഴാമത്തെ മകനായി 1847 ഫെബ്രുവരി 11-നാണ് എഡിസൺ ജനിച്ചത്. എഡിസണ് എട്ട് വയസ്സുള്ളപ്പോൾ കുടുംബം പോർട്ട് ഹൂറണിലേക്ക് സ്ഥലം മാറി. മക്കെൻസി റെബലിയൺ എന്ന പരാജയപ്പെട്ട കലാപത്തിൽ പങ്കെടുത്തതിനാലാണ് അദ്ദേഹത്തിന്റെ അച്ഛന് നാടുവിടേണ്ടിവന്നത്.[4] ഡച്ച് പൈതൃകമാണ് തനിക്കുള്ളതെന്നാണ് എഡിസൺ അവകാശപ്പെട്ടത്.[5]

തോമസ് എഡിസൺ കുട്ടിയായിരുന്നപ്പോൾ.

ആ വർഷം തന്നെ എഡിസണെ വിദ്യാലയത്തിൽ ചേർത്തു. സ്കൂൾ വിദ്യാഭ്യാസ സമയത്ത് എഡിസൺ ശ്രദ്ധയുള്ള വിദ്യാർത്ഥിയായി കാണപ്പെട്ടിരുന്നില്ല. റെവറന്റ് എങ്കിൾ എന്ന അദ്ധ്യാപകൻ എഡിസണെ "പതറിയ ബുദ്ധിയുള്ളവൻ" എന്നുവിശേഷിപ്പിച്ചിട്ടുണ്ട്. മൂന്നു മാസത്തോടെ എഡിസൺ സ്കൂളിലേക്കുള്ള പോക്ക് നിർത്തി. വിദ്യാലയ പഠനം മുടങ്ങിയതിൽ പിന്നെ അമ്മതന്നെയായിരുന്നു എഡിസൻറെ അദ്ധ്യാപിക. എഡിസൻറെ കഴിവുകൾ പുറത്ത് കൊണ്ടു വരുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ച വ്യക്തി അദ്ദേഹത്തിൻറെ അമ്മതന്നെയാണ്. "എന്റെ അമ്മയാണെന്നെ ഞാനാക്കിയത്. അവർ എന്റെ കഴിവുകളിൽ ഉറച്ച വിശ്വാസമുള്ളവരും സത്യസന്ധയുമായിരുന്നു. എനിക്ക് ജീവിക്കാൻ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാൻ ഒരാളുണ്ടെന്നും തോന്നിയിരുന്നു" എന്നും എഡിസൺ പ്രസ്താവിക്കുകയുണ്ടായി.[6] ഇക്കാലത്താണ് നാൻസി എഡിസണ് ഒരു ശാസ്ത്രപുസ്തകം സമ്മാനിച്ചത്. 'സ്കൂൾ ഓഫ് നാച്വറൽ ഫിലോസഫി' (രചയിതാവ് ആർ. ജി. പാർക്കർ) എന്നതായിരുന്നു പുസ്തകത്തിൻറെ പേര്. എഡിസണ് കിട്ടിയ ആദ്യത്തെ ശാസ്ത്രപുസ്തകമാണിത്. വിവിധ ശാസ്ത്രപരീക്ഷണങ്ങളെക്കുറിച്ചാണ് അതിൽ പറഞ്ഞിരിക്കുന്നത്.

വിവാഹവും കുട്ടികളും[തിരുത്തുക]

1906-ൽ മിന എഡിസൺ

ഡിസംബർ 25 1871ൽ 24ആം വയസിൽ എഡിസൺ 16 വയസുള്ള മേരി സ്റ്റിൽ‌വെല്ലിനെ വിവാഹം കഴിച്ചു. മേരി എല്ലാ കാര്യത്തിലും എഡിസണിനെ സഹായിച്ചു. തന്റെ ഭർത്താവിന്റെ ബുദ്ധിസാമർത്ഥ്യത്തെ അവർ അംഗീകരിച്ചു. അവർക്ക് മൂന്ന് കുട്ടികൾ ആയിരുന്നു :

 • മരിയൻ എസ്റ്റെല്ലെ എഡിസൺ (1873–1965), ചെല്ലപ്പേര്: "ഡോട്ട്"
 • തോമസ് ആൽ‌വാ എഡിസൺ, ജൂനിയർ (1876–1935), ചെല്ലപ്പേര് "ഡാഷ്"
 • വില്യം ലെസ്ലീ എഡിസൺ (1878–1937)[7]

പക്ഷേ മേരി അധികനാൾ ജീവിച്ചില്ല. മൂന്നു കുട്ടികളേയും എഡിസണെ ഏല്പ്പിച്ചിട്ട് മേരി മരിച്ചു. മേരിയുടെ മരണം എഡിസന്റെ ജീവിതത്തിൽ ഏറെ ആഘാതമുണ്ടാക്കി.

പിന്നീട് 1886 ഫെബ്രുവരി 24-ന്,തന്റെ 39-ാം വയസ്സിൽ എഡിസൺ ഇരുപത്കാരിയായ മിന മില്ലറിനെ(1866 - 1947) വിവാഹം കഴിച്ചു.[8] ചാത്ത്വോക്കാ ഇൻസ്റ്റിറ്റൂഷന്റെ കോ-ഫൗണ്ടറും,ശാസ്ത്രജ്ഞനുമായിരുന്ന ലൂയിസ് മില്ലറിന്റെ മകളാണ് മിന.മിനയ്ക്കും മൂന്ന് മക്കളുണ്ടായി.

 • മദലീനി എഡിസൺ (1888-1979) ജോൺ ഇറെ സ്ലോയൈൻ -നെ വിവാഹം കഴിച്ചു.[9][10]
 • ചാൾസ് എഡിസൺ (1890 1969) ന്യൂ ജേഴ്സിയുടെ ഗവർണർ (1941 - 1944)

അച്ഛന്റെ മരണത്തിന് ശേഷം വ്യവസായങ്ങൾ ഏറ്റെടുത്തത് ചാൾസ് എഡിസണായിരുന്നു.[11]

 • തിയഡോർ മില്ലെർ എഡിസൺ (1898 - 1992) , (എം.ഐ.ടി. ഫിസിക്സ് 1923) 80-ഓളം പേറ്റന്റുകൾക്ക് ഉടമ.

തൊഴിൽ ആരംഭം[തിരുത്തുക]

തന്റെ ഫോണോഗ്രാഫുമായി എഡിസൺ ഇരിക്കുന്ന ചിത്രം. മാത്യൂ ബ്രാഡി 1877-ൽ എടുത്തത്.

പോർട്ട് ഹൂറണിലെ ഒരു റയിൽവേ നാട്ടുകാരുടെ ഏറെക്കാലത്തെ ഒരു സ്വപ്നമായിരുന്നു അത്. ആ സ്വപ്നം പൂവണിഞ്ഞത് 1859-ലായിരുന്നു. പോർട്ട് ഹൂറണിനെയും ഡെട്രോയിറ്റ് എന്ന തിരക്കേറിയ നഗരത്തെയും കൂട്ടിയോജിപ്പിച്ചായിരുന്നു തീവണ്ടിയാത്രാ. അന്ന് എഡിസണിനു 12 വയസ്സ്. റയിൽവേ വരുന്ന വാർത്താ എഡിസണിനെ വളരെയധികം സന്തോഷിപ്പിച്ചു. എന്തെങ്കിലും കച്ചവടംചെയ്ത് പണം ഉണ്ടാക്കാമല്ലോ.ആ പണം കൊണ്ട് പരീക്ഷണശാലയിലേക്ക് കുറച്ച് സാധനങ്ങളും വാങ്ങാം. കുറച്ചുപണം വീട്ടിലും കൊടുക്കാം ഇതായിരുന്നു ആ 12 കാരന്റെ ചിന്ത. അങ്ങനെ എഡിസൺ പത്രവില്പനക്കാരനായി റയിൽവേ സ്റ്റേഷനിൽ ജോലിക്കാരനായി.

മെൻലോ പാർക്ക്[തിരുത്തുക]

മിച്ചിഗനിൽ സ്ഥിതിചെയ്യുന്ന ഡിയർ ബോർണിലെ ഗ്രീൻ ഫീൽഡ് എന്ന ഗ്രാമത്തെ ഹെൻറി ഫോർഡ് മ്യൂസിയത്തിൽ പുനഃനിർമ്മാണം നടത്തിയ,എഡിസണിന്റെ മെൻലോ പാർക്കിലെ ലബോറട്ടറി.

എഡിസൺ നടത്തിയ പ്രാധാനപ്പെട്ട ഒരു മാറ്റം എന്നത്,മിഡിൽസെക്സ് രാജ്യമായ ന്യൂ ജേഴ്സിയിൽ സ്ഥിതിചെയ്യുന്ന രാരിറ്റൻ നഗരത്തിന് അടുത്തായുള്ള മെൻലോ പാർക്കിൽ പണിത ഇൻഡസ്റ്റ്രിയൽ റിസർച്ച് ലാബ് ആയിരുന്നു.ഈ ലാബ് എഡിസണിന്റെ മേലുള്ള ആദരവിന്റെ സൂചകമായി ഈ ലാബിന് എഡിസൺ എന്ന് നാമകരണം ചെയ്തു.ഇത് നിർമ്മിച്ചത് എഡിസന്റെ ക്വാഡറപ്ലെക്സ് ടെലെഗ്രാഫ് വിറ്റ് കിട്ടിയ പണം കൊണ്ടായിരുന്നു. ഈ ടെലഗ്രാഫിനെ ലോകത്തോട് പരിചയപ്പെടുത്തിയതിനുശേഷം, $4,000 മുതൽ $5,000 വരെ അതിന്റെ വില നിശ്ചയിക്കാമെന്ന അദ്ദേഹത്തിന്റെ തീരുമാനം ശരിയാണെന്ന് കരുതിയിരുന്നില്ല,അതുകൊണ്ടുതന്നെ എഡിസൺ വെസ്റ്റേൺ യൂണിയനോടുള്ള ഒരു കരാറിൽ ഒപ്പിട്ടു.അദ്ദേഹത്തെ തീർത്തും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആ ടെലഗ്രാഫിന് ഇന്നത്തെ $208,400 വിലവരുന്ന അന്നത്തെ $10,000 അത് വിൽക്കപ്പെട്ടു.അത് അദ്ദേഹം വളരെ സന്തോഷത്തോടെതന്നെ അംഗീകരിക്കുകയും ചെയ്തു.[12]ക്വാഡറപ്ലെക്സ് ടെലെഗ്രാഫ് തന്നെയായിരുന്നു എഡിസണിന്റെ ധനപരമായ ആദ്യത്തെ വിജയം,അതോടെതന്നെ മെൻലോ പാർക്ക്, സ്ഥിരമായ സാങ്കേതിക ശാസ്‌ത്ര സംബന്ധിയായ കണ്ടുപിടുത്തങ്ങൾക്കും, അതിന്റെ പരിപോഷണത്തിനുമായുള്ള ആദ്യത്തെ ഇൻസ്റ്റിറ്റൂഷനായി മാറി.മെൻലോ പാർക്കിൽ വച്ച് നിർമ്മിക്കപ്പെട്ട മിക്ക കണ്ടുപിടുത്തങ്ങൾക്കും നിയമപരമായി എഡിസൺ ആർഹനായിരുന്നു,എഡിസണിന്റെ നേതൃത്വത്തിൽ അങ്ങനെ ധാരാളം തൊഴിലാളികൾ കണ്ടുപിടുത്തങ്ങളും, അതിന്റേതായ റിസർച്ചുകളും നടത്തി.അവിടത്തെ തൊഴിലാളികൾ എഡിസണിന്റെ നേതൃത്വത്തിൽ നേതൃത്വം നടത്താനായി വിധിക്കപ്പെട്ടവരായിരുന്നു, കൂടാതെ അദ്ദേഹം അവരെ കണ്ടുപിടുത്തങ്ങളുടെ ഫലങ്ങൾ ലഭിക്കാനായി കൂടുതൽ ഊർജ്ജം നൽകുകയും ചെയ്തു.

ഉപദേശകനായ ഇലക്ട്രിക് എഞ്ചിനീയർ വില്ല്യം ജോസെഫ് ഹാമെർ 1879 ഡിസമ്പറിനാണ് എഡിസണിന്റെ കീഴെ ലബോറട്ടറി അസിസ്റ്റന്റായി ജോലി ആരംഭിച്ചത്.എഡിസണിന്റെ ടെലഫോൺ, ഫോണോഗ്രാഫ്, ഇലക്ട്രിക് റെയിൽവേ, അയേൺ ഒറെ സെപ്പറേറ്റർ,ഇലക്ട്രിക് ലൈറ്റിങ്ങ് എന്നിവയും കൂടാതെ മറ്റുപല കണ്ടുപിടുത്തങ്ങളിലും ജോസഫ് എഡിസണിനെ സഹായിച്ചു. എന്നിരുന്നാലും ഇൻകാന്റസെന്റ് ബൾബിന്റെ പ്രവർത്തനത്തിലും, അതിൽ നടത്തേണ്ടിയിരുന്ന പരീക്ഷണങ്ങളിലും, അതിന്റെ ഫലമായി രേഖപ്പെടുത്തേണ്ട രേഖകളിലും ജോസഫ് പ്രാഥമികമായ സഹായം മാത്രമേ ചെയ്തിരുന്നുള്ളൂ.തുടർന്ന് 1880 -ന് ജോസഫ് എഡിസൺ ലാമ്പ് വർക്കിന്റെ ചീഫ് എഞ്ചിനീയറായി നിയോഗിക്കപ്പെട്ടു.ജോസഫിന്റെ ആദ്യ വർഷങ്ങളിൽ, ജെനറൽ മാനേജറായ ഫ്രാൻസിസ് റോബിൻസ് അപ്പ്ട്ടോൺ -ന്റെ കീഴിലുണ്ടായിരുന്ന സൂത്രങ്ങൾ പിന്നീട് 50,000 ലാമ്പുകളായി മാറി.എഡിസണിന്റെ വാക്കുകളനുസരിച്ച് , ജോസഫ് ഹാമെർ " ഇൻകാന്റസെന്റ് ഇലക്ട്രിക് ലൈറ്റിങ്ങ് -ന്റെ ഒരു നിർമ്മാതാവാണ്".[13]1883 -ൽ, ഗണിതജ്ഞനാകാനുള്ള മികവുള്ളയാളും, നാവൽ ഓഫീസറും,ആയ ഫ്രാങ്ക് ജെ. സ്പ്രാഗ്വ എഡ്വാർഡ് എച്ച്. ജോൺസണിന്റെ നേതൃത്വത്തിൽ എഡിസൺ ഓർഗനൈസേഷനിൽ ചേർന്നു.മെൻലോ പാർക്കിലെ ലബോറട്ടിറിയുടെ ഗണിതപരമായ രീതികൾ മികച്ചതാക്കാൻ സ്പ്രാഗ്വായുടെ സംഭാവനകൾ സഹായിച്ചു.എന്നിരുന്നാലും, പൊതുവായി ജനങ്ങളുടെ വിശ്വാസം എഡിസൺ ഗണിതപരമായ രീതികൾ കൂടുതലായും ഉപയോഗിക്കാത്ത ആളാണെന്നാണ്,പക്ഷെ അദ്ദേഹത്തിന്റെ കുറിപ്പുകൾ നമ്മെ മനസ്സിലാക്കി തരുന്നത്, ഫ്രാൻസിസ് റോബിൻസ് അപ്പ്ട്ടോൺ പോലുള്ള എഡിസണിന്റെ അസിസ്റ്റന്റുകൾ സംഘടിപ്പിച്ച ഗണിത സംഗമങ്ങളിൽ എഡിസൺ സൂക്ഷ്മബുദ്ധിയോടെ ഗണിതത്തെ ഉപയോഗിച്ചിരുന്ന വ്യക്തിയായിരുന്നു എന്നാണ്, ഉദാഹരണത്തിന് ലാമ്പ് റെസിസ്റ്റൻസടങ്ങിയ ഇലക്ട്രിക് ലൈറ്റിങ്ങ് സിസ്റ്റങ്ങളിൽ അതിന്റെ അവസ്ഥ അറിയാനുള്ള ഘടകം ഓം നിയമവും, ജൂൾ നിയമവുമൊക്കെയാണല്ലോ.....[14]

എഡിസണിന്റെ പേറ്റന്റുകളെല്ലാം ആവശ്യവസ്ഥുക്കളുടെ പേറ്റന്റുകളായിരുന്നു, പ്രകൃതിയിലെ രാസവസ്തുക്കളും, മെക്കാനിക്കൽ ഉത്പന്നങ്ങളും, ഇലക്ട്രിക്കൽ വസ്തുക്കളുടെ പ്രവർത്തനവും, പുതിയ കണ്ടുപിടുത്തങ്ങളും അടങ്ങുന്ന ആ പേറ്റന്റുകളെല്ലാം അദ്ദേഹം 17 വർഷക്കാലത്തോളം സംരക്ഷിച്ചു.അതിൽ ഒരു ഡസനോളം ഡിസൈൻ പേറ്റന്റുകളായിരുന്നു, അവയെല്ലാം 14 വർഷക്കാലം സംരക്ഷിക്കപ്പെട്ടു.എല്ലാ പേറ്റന്റുകളേപോലേയും, എഡിസണിന്റെ കണ്ടുപിടുത്തങ്ങൾ വിശദീകരിക്കുന്നത് പ്രിയർ ആർട്ടിന്റെ സഹായത്തോടെയാണ്.എന്നാൽ ഫോണോഗ്രാഫ് പേറ്റന്റിൽ ശബ്ദത്തെ റെക്കോർഡ് ചെയ്യുകയും, പുറത്തുവിടുകയും, ചെയ്യുന്ന സാങ്കേതിക വിദ്യയെ വളരെ അത്ഭുതപൂർവ്വമായാണ് വിവരിക്കുന്നത്.[15]

ഏതാണ്ട് ഒരു ദശകം ആകുമ്പോഴേക്കും എഡിസണിന്റെ മെൻലോ പാർക്ക് ലബോറട്ടറി രണ്ട് ബ്ലോക്ക് നഗരങ്ങൾക്ക് ഉൾക്കൊള്ളാവുന്ന വിധം വലുതാക്കി കഴിഞ്ഞു.എഡിസൺ ആഗ്രഹിച്ചത് ഈ ലബോറട്ടറി "സങ്കൽപ്പിക്കാവുന്ന എല്ലാ അസംസ്കൃതവസ്ഥുക്കളുടേയും കലവറ ആയിരിക്കണം" എന്നായിരുന്നു.[16]1887 -ലെ ഒരു പത്രവാർത്ത ഇതിന്റെ ഗൗരവത്തെ എടുത്തു പറയുകയും, ആ ലാബിൽ 800-ഓളം രാസവസ്തുക്കളും, എല്ലാ തരത്തിലുള്ള സ്ക്രൂകളും, എല്ലാ അളവിലുമുള്ള നീഡിലുകളും, എല്ലാ ഇനത്തിലുമുള്ള ചരടുകളു, വയറുകളും, മനുഷ്യന്റെ മുടികളും, കുതിരകളും,പശുക്കളും, മുയലുകളും, ആടുകളും, ഒട്ടകങ്ങളും,ഇളക്കക്കാരികളും,സിൽക്കുകളും, ശലഭകോശങ്ങളും,കുളമ്പുകളും, തിമിംഗലത്തിന്റെ പല്ലുകളും, മാനിന്റെ കൊമ്പുകളും, ആമയുടെ പുറന്തോടും,കോർക്കുകളും, മരപ്പശകളും,മിനുക്കെണ്ണകളും, എണ്ണകളും, ഒട്ടകപക്ഷിയുടെ തൂവലുകളും, മയിലിന്റെ പീലികളും, ജെറ്റുകളും,കുന്തിരിക്കങ്ങളും, റബറുകളും, എല്ലാതരം ലഹരി വസ്ഥുക്കളും എല്ലാം അവിടെയുണ്ട്, ആ വസ്ഥുക്കളുടെ നിര അങ്ങനെ ...അങ്ങനെ പോകുന്നു.

എഡിസണിന്റെ പ്രസംഗ പീഠത്തിൽ സർ ജോഷുവ റെയ്നോൾഡ്സ് -ന്റെ പ്രശസ്തമായ വരികൾ എഴുതിയ ഒരു പ്ലക്കാർഡും വച്ചിട്ടുണ്ട്:"മനുഷ്യനിലെ യഥാർത്ഥ തൊഴിലിനെകുറിച്ചുള്ള ചിന്തയെ ഇല്ലാതാക്കാൻ ലോകത്ത് ഒരു ഉപകരണവുമില്ല."[17] ഈ വരികൾ ഇവിടെ മാത്രമല്ല, മറ്റു പല സ്ഥലങ്ങളിലും പ്രസിദ്ധമാണ്.

മെൻലോ പാർക്കിനോടൊപ്പംതന്നെ, എഡിസൺ കച്ചവടസംബന്ധമായതും,അതിലുള്ള ഉത്പന്നങ്ങൾവച്ച് അറിവിന്റെ നാനാപുറങ്ങൾ തുറക്കുന്നതുമായ ആദ്യത്തെ ലബോറട്ടറി നിർമ്മിക്കുയും ചെയ്തു.[18]

കാർബൺ ടെലിഫോൺ ട്രാൻസ്‌മിറ്റർ[തിരുത്തുക]

1877–78 സമയത്ത് എഡിസൺ കാർബൺ മൈക്രോഫോൺ നിർമിച്ചു. 1980-കൾ വരെ ബെൽ റിസീവറിനൊപ്പം ഇതുപയോഗിച്ചിരുന്നു. ഇതിന്റെ പേറ്റന്റിനെച്ചൊല്ലി ദീർഘനാൾ നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിൽ എമിൽ ബെർലിനറല്ല, എഡിസണാണ് ഇതിന്റെ പേറ്റന്റവകാശം എന്ന് 1892-ൽ ഫെഡറൽ കോടതി വിധിച്ചു. 1920-കളിൽ റേഡിയോ സംപ്രേക്ഷണത്തിനും പൊതുയോഗങ്ങളിലും മറ്റും കാർബൺ മൈക്രോഫോൺ ഉപയോഗിച്ചിരുന്നു.

വൈദ്യുത പ്രകാശം[തിരുത്തുക]

എഡിസണിന്റെ ആദ്യത്തെ വിജയകരമായ വൈദ്യുത ലാമ്പ്,ഡിസമ്പർ 1879 -ന് മെൻലോ പാർക്കിലെ പൊതു പ്രദർശനത്തിന് വച്ചു.

1878 -കളിൽ എഡിസൺ വൈദ്യുതപ്രാകശത്തിന്റെ ഒരു സിസ്റ്റത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ആ പ്രകാശം ഗാസുകൊണ്ടും, എണ്ണകൊണ്ടും നിർമ്മിക്കാമെന്ന് അദ്ദേഹം കരുതി.[19]നീണ്ടുനിൽക്കുന്ന ഒരു ഇൻകാന്റസെന്റെ ലാമ്പ് ഉണ്ടാക്കുന്നതിന്റെ പ്രശ്നപരിഹാരങ്ങൾ അദ്ദേഹം ഉപകരണസാമഗ്രികൾ ശേഖരിച്ചുകൊണ്ട് തുടങ്ങി, എന്നാൽ കുറച്ചെണ്ണം അതിന്റകത്തെ നിർമ്മാണത്തിന് ആവശ്യമായിരുന്നു. ധാരാളം പഴയ കണ്ടുപിടുത്തക്കാർ ഇൻകാന്റസെന്റ് ലാമ്പ് നിർമ്മിച്ചിരുന്നു, അലസ്സാൻഡ്രോ വോൾട്ടയുടെ 1800കളിലെ തിളങ്ങുന്ന വയറിന്റെ നിർമ്മാമഴും, ഹെൻറി വുഡ് വാർഡിന്റേയും, മാത്യു എവൻസിന്റേയും കണ്ടുപിടുത്തങ്ങളും അതിനുദാരഹണങ്ങളാണ്.കൂടാതെ നേരത്തേ തന്നെ നിർമ്മിക്കപ്പെട്ട എന്നാൽ അപ്പ്രായോഗികമായ ഇൻകാന്റസെന്റ് ലാമ്പിന്റെ നിർമ്മാണം നടത്തിയവരിൽ , ഹംഫ്രി ഡേവി, ജെയിംസ് ബൗമാൻ ലിന്റ്സെ, മോസെസ് ജി. ഫാർമർ, വില്ല്യം ഇ. സോയെർ, ജോസെഫ് സ്വാൻ പിന്നെ ഹെയിൻറിച്ച് ഗോബെൽ എന്നിവരും ഉൾപ്പെടുന്നു.[20]ഇതുപോലുള്ള ആദ്യകാല ബൾബുകൾ, ചെറിയ കാലയളവുമാത്രം ജീവിതശേഷിയുള്ളതും, നിർമ്മിക്കാൻ ചിലവ് കൂടിയവയും, ഉയർന്നതോതിലുള്ള കറന്റ് വലിച്ചെടുക്കുകയും, ചെയ്യുന്നതുകൊണ്ടുതന്നെ അവയെ വലിയ സംവിധാനങ്ങളിൽ ഘടിപ്പിക്കുന്നത് പ്രായോഗികമായി ദുഷ്കരമാണ്.[21]:217–218കോപ്പർ വയറിന്റെ കട്ടി ഒരു നിശിത അളവിൽ സ്ഥിരമാക്കി വയ്ക്കാനായി,മാറ്റികൊണ്ടിരിക്കാവുന്ന വലിപ്പത്തിൽ, വൈദ്യുത ബൾബുകൾ ശ്രേണീ രീതിയിൽ ഘടിപ്പിക്കണമെന്നും, അതുമൂലം ബൾബ് കുറവ് കറന്റ് മാത്രമേ വലിച്ചെടുക്കുകയുള്ളൂ എന്നും എഡിസൺ മനസ്സിലാക്കി.അതായത് ലാമ്പുകൾ, ഉയർന്ന പ്രതിരോധത്തിലും, കുറഞ്ഞ വോൾട്ടതയിലും(110 വോൾട്ടിന് താഴെ) പ്രവർത്തിക്കണം.[22]

വിവിധ പരീക്ഷങ്ങൾക്കുശേഷം, കാർബൺ ഫിലമെന്റുിൽ തുടങ്ങി, പ്ലാറ്റിനവും, മറ്റു ലോഹങ്ങളിലും പരീക്ഷിച്ച എഡിസൺ വീണ്ടും തിരിച്ച് കാർബണിലേക്കുതന്നെ തിരിച്ചെത്തി.[23]1879 ഒക്ടോബർ 22 നായിരുന്നു ആദ്യത്തെ വിജയകരമായ പരീക്ഷണം;[21]:186അത് 13.5 മണിക്കൂർ നീണ്ടുനിന്നപരീക്ഷണമായിരുന്നു. [24]എഡിസൺ തന്റെ ഡിസൈൻ വിപൂലീകരിക്കുകയും, 1879 നവമ്പർ 4-ന് യു.എസ് പേറ്റന്റിലേക്ക് പേര് രേഖപ്പെടുത്തുകയും ജനുവരി 27-ന് പ്ലാറ്റിന കോണ്ടാക്റ്റ് വയറിലേക്ക് ഘടിപ്പിച്ചിട്ടുള്ള കാർബൺ ഫിലമെന്റുകൊണ്ടുള്ള ഇലക്ട്രിക ലാമ്പ് നിർമ്മിച്ചതിന് അത് അംഗീകരിക്കുകയും ചെയ്തു.[25]ഇതായിരുന്നു ആദ്യത്തെ വാണിജ്യപരമായ ഇൻകാന്റസെന്റ് ലാമ്പ്.[26]

എന്നിരുന്നാലും ഈ ലാമ്പ് കോട്ടണും, നൂലും, മരവും, കടലാസ്സുമൊക്കെ ഉപയോഗിച്ചും വ്യത്യസ്ഥ രീതിയിൽ ജനങ്ങളിലേക്ക് പരിചയപ്പെടുത്തുിക്കൊടുത്തിട്ടുണ്ട്,[25]ഇത് നടക്കുന്നത് എഡിസണ് പേറ്റന്റ് അംഗീകരിച്ചതിനുശേഷമോ, മാസങ്ങൾക്കുമുമ്പോ ഒന്നുമല്ല്, എഡിസണും സംഘവും, കാർബണൈസഡ് ബാമ്പു ഫിലമെന്റ് നിർമ്മിച്ചതിന് 1,200 മണിക്കൂറിന് ശേഷമായിരുന്നു.ഈ പരുക്കനായ സാധനം ഇവിടെ ഉപയോഗിക്കാമെന്ന് എഡിസണ് മനസ്സിലായത് അദ്ദേഹത്തിന്റെ വയോമിങ്ങിൽ വച്ചുള്ള ബാറ്റിൽ ലേക്കിനിലടുത്തെ വിശ്രമത്തിനിടയിലെ മുളയുടെ ചീളുകളെടുത്ത് മീൻ പിടിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ്,ഇവിടെവച്ചാണ് അദ്ദേഹവും വലിയ ശാസ്ത്ര സംഘവും കൂടി പോയ യാത്രയിൽ, കോണ്ടിനെന്റൽ ഡിവൈഡിൽ വച്ച്, 1878 ജൂലൈ 29 -ന് വച്ച് നടന്ന സൂര്യന്റെ പൂർണ ഗ്രഹണം കാണാൻ കഴിയുന്നത്. [27]

യു.എസ് പേറ്റന്റ് #223898: ഇലക്ട്രിക് ലാമ്പ്.1880 ജനുവരി 27 -ന് പുറത്തിറക്കി.

1878 ന് അദ്ദേഹവും,വെന്റെർബിറ്റ് കുടുംബത്തിലെ അംഗമായ ജെ.പി. മോർഗനും ഉൾപ്പെടുന്ന ധനവിനിയോഗകാര്യവിദഗ്‌ദ്ധന്മാരും ചേർന്ന് ന്യയോർക്ക് നഗരത്തിൽ എഡിസൺ ഇലക്ട്രിക് ലൈറ്റ് കമ്പനി നിർമ്മിച്ചു.1879 ഡിസമ്പർ 31-ന് എഡിസൺ മെൻലോ പാർക്കിൽ വച്ച്, തന്റെ ഇൻകാന്റസെന്റ് ബൾബ് പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തിക്കൊടുത്തു.ഈ സമയത്ത് അദ്ദേഹം പറഞ്ഞതിതാണ്, "ഞങ്ങൾ കുറഞ്ഞ ചിലവിൽ വൈദ്യുതിയുണ്ടാക്കൂം, പക്ഷെ സമ്പന്നർ മാത്രം അതുപയോഗിച്ച് മെഴുകുതിരികൾ കത്തിക്കും."[28]

The ഒറിഗോൺ റെയിൽറോഡ് ആന്റ് നാവിഗേഷൻ്‍ കമ്പനിയുടെ പുതിയ, ആവിയിൽ ഓടുന്ന കപ്പലായ, കൊളമ്പിയ യാണ് 1880 കളിൽ എഡിസണിന്റെ ഇൻകാന്റസെന്റ് ലൈറ്റ് ബൾബിന്റെ വാണിജ്യ വിഷയപരമായ സാധ്യതകൾ തുറന്നുകാട്ടിയത്.

ഒറിഗോൺ റെയിൽറോഡ് ആന്റ് നാവിഗേഷൻ കമ്പനിയുടെ പ്രെസിഡന്റായ ഹെൻറി വില്ലാർഡ് 1879-ലെ എഡിസണിന്റെ ആ പൊതു പരിചയപ്പെടുത്തലിൽ പങ്കെടുത്തിരുന്നു.അത് കണ്ട അത്ഭുതപ്പെട്ട വില്ലാർഡ് ഉടൻ തന്നെ എഡിസണോട്, തന്റെ കമ്പനിയുടെ പുതിയ, ആവിയിൽ ഓടുന്ന കപ്പലിൽ ഇൻകാന്റസെന്റ് ബൾബ് ഘടിപ്പിക്കണമെന്ന് എന്ന് അഭ്യർത്ഥിച്ചു.എന്നിരുന്നാലും ആദ്യം ശങ്കിച്ചുനിൽക്കുകയും,എഡിസൺ അത് അംഗീകരിക്കുയും ചെയ്തു.തുടർന്ന് കപ്പലിന്റെ എല്ലാ ഒരുക്കങ്ങൾക്കുശേഷം 1880 -ന് കൊളമ്പിയ ന്യൂയോർക്കിലേക്ക് അയക്കപ്പെട്ടു, ഇവിടെവച്ചാണ് എഡിസണും,ജോലിക്കാരും കപ്പലിന്റെ പുതിയ പ്രകാശ സംവിധാനം ഘടിപ്പിക്കുന്നത്.ഇതിന്റെ ഫലമായി കൊളമ്പിയ, എഡിസണിന്റെ ഇൻകാന്റസെന്റ് ലൈറ്റ് ബൾബിന്റെ വാണിജ്യ വിഷയപരമായ സാധ്യതകൾ തുറന്നുകാട്ടിയ ആദ്യത്തെ കപ്പലായി മാറി.എന്നാൽ അവസാനമായി എഡിസണിന്റെ സാങ്കേതികവിദ്യ കൊളമ്പിയയിൽ നിന്ന് നീക്കംചെയ്യപ്പെട്ടു. [29][30][31][32]

1884 -നാണ് ലൂവിസ് ലാറ്റിമെർ എഡിസൺ ഇലക്ട്രിക് ലൈറ്റ് കമ്പനി യിൽ ചേരുന്നത്.അദ്ദേഹം കാർബൺ ഫിലമെന്റിന്റെ വിപുലീകരണത്തിന് 1881 ജനുവരിക്ക് ഒരു പേറ്റന്റിന് അവകാശിയായി.ലാറ്റിമെർ ഒരു എഞ്ചിനീയറായും, ചിത്രമെഴുത്തുകാരനായും,വൈദ്യുത പ്രകാശ പേറ്റന്റിന്റെ നിയമ വ്യവഹാരത്തിൽ ഒരു വിദ്ക്ദ്ധനായ ദൃക്സാക്ഷിയായും,പ്രവർത്തിച്ചു. [33]

എഡിസണിന്റെ വൈദ്യുത ലാമ്പിന്റെ വില താഴ്ത്താനും, അതിന്റെ ഉപയോഗം കുറയ്ക്കാനുമായി ജോർജ് വെസ്റ്റിങ്ങ്ഹൗസ് കമ്പനി ഫിലിപ്പ് ഡൈൽസിന്റെ ഇൻഡക്ഷൻ ലാമ്പ് നിർമ്മിക്കുകയും, 1882-ൽ 25,000 രൂപയുടെ പേറ്റന്റവകാശം സ്വന്തമാക്കുകയും ചെയ്തു.[34]

1883 ഒക്ടോബർ 8-ന് യു.എസ് പേറ്റന്റ് ഓഫീസ് എഡിസണിന്റെ പേറ്റന്റ്, വില്ല്യം സോവർ നിർമ്മിച്ച ഒന്നിന്റെ അടിസ്ഥാത്തിലാണെന്ന് വിധിയെഴുതി.നിയമ വ്യവഹാരങ്ങൾ അടുത്ത അഞ്ച് വർഷം തുടർന്നു, അവസാനം 1889 ഒക്ടോബർ 6ന് എഡിസണിന്റെ വൈദ്യുത ലാമ്പിന്റെ മെച്ചപ്പെടുത്തിയ രൂപമായ "ഉയർന്ന പ്രതിരോധത്തോടുകൂടിയ കാർബണിന്റെ ഫിലമെന്റ്" -ന്റെ ഉപയോഗം അംഗീകരിക്കുകയും ചെയ്തു.[35]എഡിസൺ പേറ്റന്റവകാശം ലഭിക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് പേറ്റന്റ് ലഭിച്ച വില്ല്യം സോവനുമായുള്ള കോടതി തർക്കങ്ങൾ വീണ്ടും തുടരാതിരിക്കാൻ എഡിസണും, സോവനും ചേർന്ന് ബ്രിട്ടനിൽ സാധനങ്ങൾ ഉണ്ടാക്കിവിൽക്കാനുള്ള ഒരു കമ്പനി എഡിസ്വാൻ എന്ന പേരിൽ തുടങ്ങി.

ബ്രണോ -യിൽവച്ച് 1882 -ൽ തുറക്കപ്പെട്ട മേഹെൻ തിയേറ്റ -റാണ് എഡിസൺ ലാമ്പ് ഉപയോഗിച്ച ആദ്യത്തെ പൊതു കെട്ടിടം, അതിലെ ലാമ്പുകളുടെ സജ്ജീകരണം നടത്തിയത് ലാമ്പ് നിർമ്മിച്ച അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഫ്രാൻസിസ് ജെൽ ആയിരുന്നു.[36]പിന്നീട് 2010 സെപ്റ്റമ്പറിന് ഈ തിയേറ്ററിനുമുമ്പായി മൂന്ന് ഭീമാകാരമായ ബൾബുകളുടെ ശിൽപ്പം വയ്ക്കപ്പെട്ടു. [37]

വൈദ്യുത പ്രകാശ ബൾബ്[തിരുത്തുക]

Edison in 1878

വൈദ്യുതി വിതരണം[തിരുത്തുക]

1879, ഒക്ടോബർ 21-ന് ആസൂത്രിതമായ ഒരു വൈദ്യുത പ്രകാശ ബൾബ് ഉണ്ടാക്കിയതിനുശേഷം,നിലവിലുള്ള ഗ്യാസുകൊണ്ട് കത്തുന്ന ഉപപോഭങ്ങൾക്കെതിരായി മത്സരിക്കുവാൻ വേണ്ടി,എഡിസൺ ഒരു വൈദ്യുത ഉപഭോഗസമിതി രൂപീകരിച്ചു.1889 -ന് അദ്ദേഹം വൈദ്യുത വിതരണത്തിന് പേറ്റന്റ് ലഭിക്കുകയും,1880 ഡിസംബർ 17-ന് എഡിസണ്ർ ഇല്ല്യൂമിനേറ്റിങ്ങ് കമ്പനി സ്ഥാപിക്കുകയും ചെയ്തു.ന്യൂയോർക്ക് നഗരത്തിലെ പേൾ സ്റ്റ്രീറ്റ് സ്റ്റേഷനിൽ 1882-ന് ആ കമ്പനി ഇലക്ട്രിക് വിതരണം സ്വന്തമാക്കുകയും, അതിനായി പണം ചെലവഴിക്കുകയും ചെയ്തു.1882 സെപ്റ്റമ്പർ 4-നാണ് എഡിസൺ പേൾ സ്റ്റ്രീറ്റിൽ വൈദ്യുത വിതരണം ആരംഭിച്ചത്, മാൻഹാറ്റണിലെ 59 അഥിതികൾക്കോരോർത്തർക്കുമായി 110 വോൾട്ടാണ് അദ്ദേഹം വിതരണം ചെയ്തത്. [38]

ഈ വർഷത്തിന് മുമ്പ് 1882 ജനുവരിയിൽ എഡിസൺ ലണ്ടണിലെ ഹോൾബോൺ വയഡക്റ്റിൽ അദ്ദേഹം നൽകികൊണ്ടിരുന്ന വൈദ്യുത വിതരണം നിർത്തലാക്കി.എഡിസൺ നൽകിയ വൈദ്യുതിയിലൂടെ ആ നഗരത്തിന്റെ തെരുവുവിളക്കുകൾ എന്നും പ്രകാശിച്ചിരുന്നു.പിന്നീട് 1883 ജനുവരി 19 -ന് ആദ്യത്തെ ഗുണനിലവാരമുള്ള ഇൻകാന്റസെന്റ് വൈദ്യുത പ്രകാശപ്രവർത്തനം ഓവർഹെ‍ഡ് വയറുകൾ വഴി ന്യൂജേഴ്സിയിലെ,റോസ്സെല്ലയിൽ സേവനം ആരംഭിച്ചുതുടങ്ങി.

ധാരായുദ്ധം[തിരുത്തുക]

Extravagant displays of electric lights quickly became a feature of public events, as this picture from the 1897 Tennessee Centennial Exposition shows.

ഫ്ലൂറോസ്കോപ്പി[തിരുത്തുക]

തൊഴിൽ ബന്ധങ്ങൾ[തിരുത്തുക]

അവസാന വർഷങ്ങൾ[തിരുത്തുക]

Edison celebrates his 82nd birthday with President-elect Herbert Hoover, Henry Ford, and Harvey Firestone. Ft. Myers, Florida, February 11, 1929.

മരണം[തിരുത്തുക]

1931-ൽ എഡിസണിന് 84 വയസ്സായി. പ്രമേഹം, വൃക്കരോഗങ്ങൾ, അൾസർ തുടങ്ങിയവ അദ്ദേഹത്തെ അലട്ടിയിരുന്നു.എല്ലാ പ്രയാസങ്ങളെയും അതിജീവിച്ച് മണിക്കൂറുകളോളം എഡിസൺ പരീക്ഷണ ശാലയിൽ കഴിച്ചു കൂട്ടി. 1931 ഒക്ടോബർ 18നു എഡിസൺ പരീക്ഷണ ശാലയിൽ കുഴഞ്ഞുവീണു മരിച്ചു.

Seminole Lodge

രാജ്യതന്ത്രം, മതം, അതിഭൗതികം എന്നിവയെപ്പറ്റിയുള്ള ദർശനങ്ങൾ[തിരുത്തുക]

ജീവിതം-ഒറ്റനോട്ടത്തിൽ[തിരുത്തുക]

 • 1847 ഫെബ്രുവരി 11: അമേരിക്കയിലെ മിലാൻ എന്ന പട്ടണത്തിൽ ജനനം.
 • 1854 :മിച്ചിഗണിലുള്ള പോർട്ട് ഹൂറണിലേക്ക് കുടുംബം മാറിത്താമസിക്കുന്നു. കേൾവിക്കുറവിനു കാരണമായി എന്നു കരുതുന്ന കടുത്ത പനി എഡിസണിനു പിടിപ്പെടുന്നതും ഇതേ വർഷം തന്നെ.
 • 1859 :ഡെട്രോയിറ്റ്-ഹൂറൺ റയിൽവേസ്റ്റേഷനിൽ പത്രം വിൽപ്പനക്കാരൻ പയ്യനാകുന്നു.
 • 1862 :അമേരിക്കൻ ആഭ്യന്തരയുദ്ധം മുറുകിയതോടെ കൂടുതൽ പത്രം വിൽക്കാനായി എഡിസൺ ടെലിഗ്രാഫിൻറെ സഹായം തേടുന്നു.
 • 1863 :എഡിസൺ ടെലിഗ്രാഫ് ഓഫീസിൽ ജോലിക്കാരനാകുന്നു.
 • 1868 :എഡിസൺ ബോസ്റ്റണിലെത്തി വെസ്റ്റേൺ യൂണിയൻ ടെലിഗ്രാഫ് കമ്പനിയിൽ ഉദ്യോഗസ്ഥാനാകുന്നു. വോട്ടിങ്ങ് യന്ത്രത്തിന് വേണ്ടി ആദ്യമായി പേറ്റൻറിന് അപേക്ഷിക്കുന്നതും ഇവിടെ നിന്നാണ്. പേറ്റന്റിനു വേണ്ടിയുള്ള എഡിസണിന്റെ ആദ്യത്തെ അപേക്ഷ ആയിരുന്നു ഇത്.
 • 1869 :വിപണിയിൽ വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തുന്ന സ്റ്റോക്ക് ടിക്കർ യന്ത്രത്തിനായി പേറ്റൻറിനപേക്ഷിക്കുന്നു.
 • 1871 :ന്യൂ ജേഴ്സിയിലെ നെവാർക്കിൽ സ്വന്തം ഫാക്ടറി നിർമ്മിക്കുന്നു. ഡിസംബറിൽ മേരി സ്റ്റിൽവെല്ലുമായുള്ള വിവാഹം.
 • 1874 :ഒരേ സമയം രണ്ടു സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന പുതിയൊരു ടെലിഗ്രാഫ് യന്ത്രം കണ്ടു പിടിക്കുന്നു.
 • 1876 :മെൻലോ പാർക്കിൽ പുതിയ ഗവേഷണശാല സ്ഥാപിക്കുന്നു.
 • 1877 :ടെലിഫോൺ ട്രാൻസ്മിറ്ററിനുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നു.
 • 1877 :ഡിസംബർ : ഫോണോഗ്രാഫ് നിർമ്മിച്ചു.
 • 1878 :ഇലക്ട്രിക്ക് ബൾബിനായും വൈദ്യുതിവിതരണയന്ത്രത്തിനുമായുമുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നു. അനേകം മണിക്കൂർ അടുപ്പിച്ച് കത്തുന്ന ഫിലമെന്റ് നിർമ്മിക്കുന്നതിൽ വിജയം.
 • 1879 : മെൻലോ പാർക്കിൽ ഇലക്ട്രിക് റയിൽവേ നിർമ്മിക്കുന്നു.
 • 1881 : മെൻലോ പാർക്ക് വിട്ട് ന്യൂയോർക്കിലേക്ക് മാറുന്നു.
 • 1882 : വ്യാവസായികാടിസ്ഥാനത്തിൽ വൈദ്യുതിവിതരണം നടത്തുന്ന വൈദ്യുതിനിലയം ആരംഭിച്ചു.
 • 1884 : ഭാര്യ മേരിയുടെ മരണം.
 • 1886 : മിന മില്ലറിനെ വിവാഹം ചെയ്ത എഡിസൺ ന്യൂ ജേഴ്സിയിലെ ഓറഞ്ച് വാലിയിലേക്ക് താമസം മാറുന്നു.
 • 1887 : ഫോണോഗ്രാഫ് പരിഷ്കരിക്കാൻ ശ്രമിക്കുന്നു. വേസ്റ്റ് ഓറഞ്ചിൽ വലിയൊരു ഗവേഷണശാല സ്ഥാപിച്ചു.
 • 1888 : ഇരുമ്പഴിയിൽ നിന്നും ഇരുമ്പ് വേർതിരിച്ചെടുക്കാനുള്ള ഒരു കമ്പനി ന്യൂ ജേഴ്സിയിൽ ആരംഭിച്ചു.
 • 1891 : കൈനറ്റോസ്കോപ്പൊനു പേറ്റന്റ് ലഭിച്ചു.
 • 1899 : ഇലക്ട്രിക്ക് കാറിനു വേണ്ടി ബാറ്ററി നിർമ്മിക്കാനുള്ള ഗവേഷണങ്ങളിൽ മുഴുകുന്നു.
 • 1902 : സിമന്റ് ഫാക്ടറി ആരംഭിച്ചു.
 • 1912 : ഹെൻറി ഫോർഡിന്റെ മോഡൽ-ടി കാറിനു വേണ്ടി ഒരു ഇലക്ട്രിക്ക് സെൽഫ് സ്റ്റാർട്ടർ രൂപകല്പന ചെയ്യുന്നു.
 • 1914-1918 : ഒന്നാം ലോകമഹായുദ്ധകാലം. അമേരിക്കൻ നാവികസേനക്കു വേണ്ടി ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുന്നു.
 • 1927 : റബറിന്റെ വ്യാവസായികസാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി ഫ്ലോറിഡയിൽ ഒരു ലബോറട്ടറി സ്ഥാപിക്കുന്നു.
 • 1931 : ഒക്ടോബർ 18-നു എൺപത്തിനാലാം വയസ്സിൽ മരണം.

ഒക്ടോബർ 21 : അമേരിക്ക സകല ദീപങ്ങളും അണച്ച് എഡിസണോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു.

ജീവചരിത്രങ്ങൾ[തിരുത്തുക]

 • "A Streak of Luck," by Robert Conot, Seaview Books, New York, 1979, ISBN 0-87223-521-1
 • "Edison: The man who made the future," by Ronald W. Clark, ISBN 0-354-04093-6
 • "Edison" by Matthew Josephson. McGraw Hill, New York, 1959, ISBN 0-07-033046-8
 • "Edison: Inventing the Century" by Neil Baldwin, University of Chicago Press, 2001, ISBN 0-226-03571-9
 • "Edison and the Electric Chair" Mark Essig, ISBN 0-7509-3680-0
 • "Working at Inventing: Thomas A. Edison and the Menlo Park Experience," edited by William S. Pretzer, Henry Ford Museum & Greenfield Village, Dearborn, Michigan, 1989, ISBN 0-933728-33-6 (cloth) ISBN 0-933728-34-4 (paper)
 • Ernst Angel: Edison. Sein Leben und Erfinden. Berlin: Ernst Angel Verlag, 1926.
 • Mark Essig: Edison & the Electric Chair: A Story of Light and Death. New York: Walker & Company, 2003. ISBN 0-8027-1406-4
 • Jill Jonnes, Empires of Light: Edison, Tesla, Westinghouse, and the Race to Electrify the World. New York: Random House, 2003. ISBN 0-375-50739-6
 • "The Wizard of Menlo Park: How Thomas Alva Edison Invented the Modern World", by Randall E. Stross. Crown (March 13, 2007), ISBN 1-400-04762-5
 • "The Search for Thomas Edison's Boyhood Home" by Glen J. Adams. 2004, ISBN 978-1-4116-1361-4

അവ‌ലം‌ബം[തിരുത്തുക]

 1. Walsh, Bryan. "The Electrifying Edison." Web: Time July 5, 2010
 2. 2.0 2.1 "Con Edison: A Brief History of Con Edison - electricity". Coned.com. January 1, 1998. ശേഖരിച്ചത് October 11, 2012. 
 3. National Historic Landmarks Program (NHL)
 4. http://www.nps.gov/edis/historyculture/samuel-and-nancy-elliott-edison.htm
 5. Baldwin, Neal (1995). Edison: Inventing the Century. Hyperion. pp. 3–5. ഐ.എസ്.ബി.എൻ. 978-0-7868-6041-8. 
 6. "Edison Family Album". US National Park Service. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: December 6, 2010. ശേഖരിച്ചത് March 11, 2006. 
 7. "Older Son To Sue To Void Edison Will; William, Second Child Of The Inventor's First Marriage, Sees Leaning To Younger Sons. Charges Undue Influence Attacks Power Of Executors, Holding Father Was Failing When Codicil Was Made. Older Son To Sue To Void Edison Will W.L. Edison An Inventor. Charles Confers With Counsel.". New York Times. October 31, 1931. "The will of Thomas A. Edison, filed in Newark last Thursday, which leaves the bulk of the inventor's $12 million estate to the sons of his second wife, was attacked as unfair yesterday by William L. Edison, second son of the first wife, who announced at the same time that he would sue to break it."  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം);
 8. "Thomas Edison's Children". IEEE Global History Network. IEEE. December 16, 2010. ശേഖരിച്ചത് June 30, 2011. 
 9. "Madeleine Edison a Bride. Inventor's Daughter Married to J. E. Sloan by Mgr. Brann". New York Times. June 18, 1914. 
 10. "Mrs. John Eyre Sloane Has a Son at the Harbor Sanitarium Here". New York Times. January 10, 1931. 
 11. "Charles Edison, 78, Ex-Governor Of Jersey and U.S. Aide, Is Dead". New York Times. August 1969. 
 12. Trollinger, Vernon (February 11, 2013). "Happy Birthday, Thomas Edison!". Bounce Energy. ശേഖരിച്ചത് February 24, 2013. 
 13. Biographiq (2008). Thomas Edison: Life of an Electrifying Man. Filiquarian Publishing, LLC. p. 9. ഐ.എസ്.ബി.എൻ. 9781599862163. 
 14. "The Thomas A. Edison Papers". Edison.rutgers.edu. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: July 22, 2007. ശേഖരിച്ചത് January 29, 2009. 
 15. Evans, Harold, "They Made America." Little, Brown and Company, New York, 2004. ISBN 978-0-316-27766-2. p. 152.
 16. Wilson, Wendell E. "Thomas Alva Edison (1847-1931)". The Mineralogical Record. ശേഖരിച്ചത് February 24, 2013. 
 17. "AERONAUTICS: Real Labor". TIME Magazine. December 8, 1930. ശേഖരിച്ചത് January 10, 2008. 
 18. Israel, Paul. "Edison's Laboratory". The Gilder Lehrman Institute of American History. ശേഖരിച്ചത് February 24, 2013. 
 19. Howard B. Rockman, Intellectual Property Law for Engineers and Scientists, John Wiley & Sons - 2004, page 131
 20. "Moses G. Farmer, Eliot's Inventor". യഥാർത്ഥ സൈറ്റിൽ നിന്ന് June 19, 2006-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 11, 2006. 
 21. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Israel എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 22. Jill Jonnes, Empires Of Light: Edison, Tesla, Westinghouse, And The Race To Electrify The World, Random House - 2004, page 60
 23. Burns, Elmer Ellsworth (1910). The story of great inventions. Harper & Brothers. ശേഖരിച്ചത് September 12, 2013. 
 24. "Thomas Edison, Original Letters and Primary Source Documents". Shapell Manuscript Foundation. 
 25. 25.0 25.1 യു.എസ്. പേറ്റന്റ് 02,23,898
 26. "In Our Time Archive: Thomas Edison". BBC Radio 4. 
 27. Flannery, L. G. (Pat) (1960). John Hunton's Diary, Volume 3. pp. 68, 69. 
 28. "Keynote Address – Second International ALN1 Conference (PDF)". ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: December 6, 2010. 
 29. Jehl, Francis Menlo Park reminiscences : written in Edison's restored Menlo Park laboratory, Henry Ford Museum and Greenfield Village, Whitefish, Mass, Kessinger Publishing, 1 July 2002, page 564
 30. Dalton, Anthony A long, dangerous coastline: shipwreck tales from Alaska to California Heritage House Publishing Company, 1 Feb 2011 - 128 pages
 31. Swann, p. 242.
 32. "Lighting A Revolution: 19th Century Promotion". Smithsonian Institution. ശേഖരിച്ചത് 23 July 2013. 
 33. "Lewis Howard Latimer". National Park Service. ശേഖരിച്ചത് June 10, 2007. 
 34. name="EDJ1929">"Diehl's Lamp Hit Edison Monopoly," Elizabeth Daily Journal, Friday Evening, October 25, 1929
 35. Biographiq (2008). Thomas Edison: Life of an Electrifying Man. Filiquarian Publishing, LLC. p. 15. ഐ.എസ്.ബി.എൻ. 9781599862163. 
 36. "About the Memory of a Theatre". National Theatre Brno. യഥാർത്ഥ സൈറ്റിൽ നിന്ന് January 19, 2008-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 30, 2007. 
 37. Michal Kašpárek (September 8, 2010). "Sculpture of three giant light bulbs: in memory of Thomas Alva Edison". Brnonow.com. ശേഖരിച്ചത് December 31, 2013. 
 38. "A brief history of Con Edison:"Electricity"". Coned.com. January 1, 1998. ശേഖരിച്ചത് December 31, 2013. 


ബാഹ്യകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ തോമസ് ആൽ‌വ എഡിസൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Commons:Category
വിക്കിമീഡിയ കോമൺസിലെ Thomas Alva Edison എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
ജീവചരി‌ത്രങ്ങൾ
ചരിത്രസംബന്ധിയായ സൈറ്റുകൾ
ആർക്കൈവുകൾ
Persondata
NAME Edison, Thomas Alva
ALTERNATIVE NAMES
SHORT DESCRIPTION American inventor and businessman
DATE OF BIRTH 1847-02-11
PLACE OF BIRTH Milan, Ohio, United States
DATE OF DEATH 1931-10-18
PLACE OF DEATH West Orange, New Jersey, United States
"https://ml.wikipedia.org/w/index.php?title=തോമസ്_ആൽ‌വ_എഡിസൺ&oldid=2268437" എന്ന താളിൽനിന്നു ശേഖരിച്ചത്