തോബ ജനത
Toba, Qom-lik, Qom-lek, Kom, Tova, Emok | |
---|---|
Total population | |
129,110 | |
Regions with significant populations | |
Argentina | 126,967[1] |
Paraguay | 2,057 |
Bolivia | 86[2] |
Languages | |
Toba-Qom | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Guaicurua |
അർജന്റീനയിലെ ഏറ്റവും വലിയ തദ്ദേശീയ സമൂഹങ്ങളിലൊന്നാണ് ഖ്വോം ജനത എന്നുകൂടി അറിയപ്പെടുന്ന തോബ ജനത. ഇന്നത്തെ മദ്ധ്യ ചാക്കോയിലെ പാമ്പാസ് എന്നറിയപ്പെടുന്ന പ്രദേശത്ത് ചരിത്രപരമായി ഈ ജനത അധിവസിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൽ, ഇന്നത്തെ വടക്കൻ അർജന്റീനയുടെ വലിയൊരു ഭാഗത്തായി ഖ്വോം ജനത അധിവസിച്ചിരുന്നു. നിലവിലെ പ്രവിശ്യകളായ സാൾട്ട, ചാക്കോ, സാന്റിയാഗോ ഡെൽ എസ്റ്റെറോ, ഫോർമോസ, ബൊളീവിയയിലെ തരിജ വകുപ്പിന്റെ തെക്കുകിഴക്ക് ഗ്രാൻ ചാക്കോ പ്രവിശ്യ (ഇവിടെ ഇരുപതാം നൂറ്റാണ്ട് മുതൽ ഖ്വോം ജനത താമസിക്കുന്നു) എന്നിവിടങ്ങൾ ഈ ജനതയുടെ അധിവാസമേഖലകളിൽ ഉൾപ്പെട്ടിരുന്നു. നിലവിൽ, പല തോബകളും തങ്ങളുടെ ഗ്രാമീണ പൂർവ്വിക പ്രദേശങ്ങളിലെ പീഡനങ്ങളെത്തുടർന്ന്, സാൻ റാമൻ ഡി ലാ ന്യൂവ ഒറാൻ, സാൾട്ട, ടാർട്ടാഗൽ, റെസിസ്റ്റൻസിയ, ചരത, ഫോർമോസ, റൊസാരിയോ, സാന്താ ഫെ, ഗ്രേറ്റർ ബ്യൂണസ് അയേഴ്സ് എന്നിവിടങ്ങളുടെ പ്രാന്തങ്ങളിൽ താമസിക്കുന്നു. 130,000 ത്തോളം ആളുകൾ നിലവിൽ സ്വയം തോബ അല്ലെങ്കിൽ ക്വോം വംശജരാണെന്ന് സ്വയം തിരിച്ചറിയുന്നു. അർജന്റീനയിൽ താമസിക്കുന്ന 120,000-ത്തിലധികംവരുന്ന ക്വോം സമൂഹം രാജ്യത്തെ ഏറ്റവും വലിയ തദ്ദേശീയ സമൂഹങ്ങളിലൊന്നായി തിരിച്ചറിയപ്പെട്ടിരിക്കുന്നു.
തെക്കേ അമേരിക്കയിലെ മിക്ക തദ്ദേശീയ ഗ്രൂപ്പുകളേയും പോലെ, സ്പെയിൻകാരുടെ വരവിനെത്തുടർന്ന് ഖ്വോമുകൾക്കും ഏറ്റുമുട്ടലുകളുടേയും യുദ്ധങ്ങളുടേയും ഒരു നീണ്ട ചരിത്രമുണ്ട്. കുതിരസവാരി പോലുള്ള യൂറോപ്യൻ സമൂഹത്തിന്റെ ചില സ്വഭാവവിശേഷതകൾ ക്വോമുകൾ തങ്ങളുടെ സംസ്കാരത്തിലും ഉൾപ്പെടുത്തിയിരുന്നെങ്കിലും രൂക്ഷമായ സംഘട്ടനങ്ങൾ അക്കാലത്ത് സർവ്വസാധാരണമായിരുന്നു. തോബാ ജനത, പ്രത്യേകിച്ചും, ക്രിസ്തുമതത്തിന്റെ ആശയങ്ങളെയും ജെസ്യൂട്ട് റിഡക്ഷനുകളിലെ ജീവിതകാലത്ത് ക്വോമുകളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട നിർബന്ധിത തൊഴിൽ സമ്പ്രദായങ്ങളെയും പല്ലും നഖവുമുപയോഗിച്ച് എതിർത്തിരുന്നു. ചില സന്ദർഭങ്ങളിൽ, തോബ ജനതയെ സ്പാനിഷ് സമൂഹത്തിലേക്ക് ലയിപ്പിക്കാനുള്ള ശ്രമങ്ങൾ ബലപ്രയോഗത്തിലൂടെ നടപ്പാക്കപ്പെടുകയും തദ്ദേശീയ സംഘത്തിൽ നിന്ന് പ്രതിരോധം നേരിട്ടതോടെ നാപാൽപി കൂട്ടക്കൊല പോലുള്ള കൂട്ടക്കൊലകൾക്ക് കാരണമായിത്തീരുകയും ചെയ്തു. സമൂഹത്തിൽ നിന്നുള്ള പിന്തുണയുടെ അസമത്വവും കാരണമായി സമീപകാല ചരിത്രത്തിൽ, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, വിവേചനം, ക്ഷയം തുടങ്ങിയ പ്രശ്നങ്ങളുമായി ക്വോം ജനത പോരാട്ടം നടത്തുന്നു.
പരമ്പരാഗതമായി തോബ ജനത അവകാശപ്പെടുന്ന സ്ഥലങ്ങളിൽ ഒരു സർവകലാശാല സ്ഥാപിക്കുമെന്നുള്ള സർക്കാരിന്റെ പ്രഖ്യാപനത്തോടെ 2010 ൽ, ഫോർമോസ പ്രവിശ്യയിൽ ഭൂമിയുടെ അവകാശങ്ങൾക്കായുള്ള ചരിത്രപരമായ ഒരു പ്രതിഷേധം ഈ ജനത വികസിപ്പിച്ചെടുത്തു. ദേശീയ റൂട്ട് 86 ലെ തോബകളുടെ റോഡ് ഉപരോധം അക്രമ പ്രവർത്തനങ്ങളിലേയ്ക്കു നീങ്ങുകയും ഒരു തോബ വംശജന്റേയും ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും മരണത്തിനും കാരണമായതോടെ ഈ പ്രതിഷേധം വിവാദത്തിനും ദേശീയശ്രദ്ധ പിടിച്ചുപറ്റുന്നതിനും കാരണമായി. ഖ്വോം ചീഫ് ഫെലിക്സ് ഡിയാസിന്റെ നേതൃത്വത്തിൽ, ഖ്വോം സമൂഹം, മറ്റ് തദ്ദേശീയ വംശജരുമായിച്ചേർന്ന്, ക്വോപിവിനി എന്ന സംഘടന ആരംഭിക്കുകയും പ്രതിഷേധം തുടരുന്നതിനും കൂടുതൽ തദ്ദേശീയരുടെ അവകാശങ്ങൾക്ക് അംഗീകാരം നേടുന്നതിനുമായി ബ്യൂണസ് അയേഴ്സ് നഗരത്തിന് നടുവിൽ ഒരു പാളയം പണിതുയർത്തുകയും ചെയ്തു. അതേസമയംതന്നെ പ്രതിഷേധക്കാർക്ക് ഗുസ്താവോ കോർഡെറയെപ്പോലുള്ള പ്രശസ്ത കലാകാരന്മാരിൽ നിന്നും ആംനസ്റ്റി ഇന്റർനാഷണൽ, ഇന്റർ-അമേരിക്കൻ കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിച്ചതോടെ ഭൂമിയുടെ അവകാശങ്ങൾക്കായുള്ള ഖ്വോം ജനതയുടെ പോരാട്ടവും ഫോർമോസ കേസും ഇപ്പോഴും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.
ചരിത്രം
[തിരുത്തുക]ആദ്യകാലചരിത്രം
[തിരുത്തുക]പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് പര്യവേക്ഷകർ ഈ പ്രദേശത്ത് എത്തുമ്പോൾ, ഖ്വോം സമൂഹം പ്രാഥമികമായി ഇന്ന് സാൾട്ട, താരിജ എന്നിങ്ങനെ അറിയപ്പെടുന്ന പ്രദേശങ്ങളിൽ അവരുടെ വാസമുറപ്പിക്കുകയും അവിടെ നിന്ന് ഈ സമൂഹം ബെർമെജോ നദിയും പിൽകോമയോ നദിയും കടന്ന് മറ്റ് തദ്ദേശീയ ജനങ്ങളുടെ ആവാസമേഖലകൾക്കപ്പുറത്തെയ്ക്കുവരെ വ്യാപിക്കുകയും ചെയ്തിരുന്നു. വിച്ചി ജനതയുടെ ജനസംഖ്യാപരമായ വളർച്ച ഖ്വോമുകളുടെമേൽ സമ്മർദ്ദം ചെലുത്തുകയും അവർ ഇന്ന് കൂടുതലായി താമസിക്കുന്നതായ വിദൂര കിഴക്കൻ പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. പരമ്പരാഗതമായി, ഖ്വോം, മൊക്കോവി ജനതകൾ പരസ്പരം സഖ്യകക്ഷികളായി കണക്കാക്കുമ്പോൾ അബിപോൺ ജനത സാധാരണഗതിയിൽ ഖ്വോം ജനതയെ ശത്രുക്കളായി കണക്കാക്കിയിരുന്നു.[3]
മറ്റ് ഗ്വായ്‌ക്കുറു ജനതകളെപ്പോലെ, 60 കുടുംബങ്ങൾ വരെ ഉൾക്കൊള്ളുന്ന ബാൻഡുകളായി ഖ്വോമുകൾ സ്വയം സംഘടിക്കുകയും അത് മറ്റ് ബാൻഡുകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. തോബ ജനതയിലെ പ്രധാന ഗ്രൂപ്പുകൾ വടക്കൻ മേഖല അല്ലെങ്കിൽ ഷെയു പ്രദേശത്ത് അധിവസിച്ചിരുന്ന ഷെയൂലെക്കുകൾ, പടിഞ്ഞാറൻ മേഖല അല്ലെങ്കിൽ ഡാപ്പിഗ്വെം പ്രദേശത്ത് അധിവസിച്ചിരുന്ന ഡാപ്പിഗ്വംലെക്കുകൾ, തെക്കുകിഴക്കൻ അല്ലെങ്കിൽ ലാനാഗ മേഖലയിൽ അധിവസിച്ചിരുന്ന ലഗാഗാഷെക്കുകൾ, കിഴക്കൻ അല്ലെങ്കിൽ ടാഗ്വേനി മേഖലയിൽ അധിവസിച്ചിരുന്ന ടാക്ഷിക്കുകൾ, ക്വൊല്ലാക്സ എന്നറിയപ്പെട്ടിരുന്ന ഏറ്റവും തെക്കുള്ള പ്രദേശങ്ങളിൽ അധിവസിച്ചിരുന്ന ക്വൊല്ലാക്സാലെക്കുകളുമായിരുന്നു.[4]
യൂറോപ്യൻ സംസർഗ്ഗം
[തിരുത്തുക]1700 കളുടെ തുടക്കത്തിൽ ഖ്വോം വംശജരുമായുള്ള സ്പാനിഷ് ആശയവിനിമയത്തിന്റെ ആദ്യത്തെ രേഖാമൂലമുള്ള രേഖകൾ കാണപ്പെടുന്നുവെങ്കിലും പടിഞ്ഞാറൻ അഥവാ ഡാപ്പിഗ്വെം മേഖലയിൽ ഏറ്റവും കുറഞ്ഞത് 4,000 തോബ വംശക്കാരെങ്കിലും അധിവസിക്കുന്നതായി സ്പാനിഷ് ഫ്രാൻസിസ്കൻ മിഷനറിയായ ഫാദർ ജോസ് കാർഡു കണക്കാക്കുന്നതുവരെ ക്വോം ജനതയെക്കുറിച്ച് ഔപചാരിക പഠനങ്ങളൊന്നുംതന്നെ നടന്നിട്ടില്ലായിരുന്നു. ഖ്വോം ജനതയുമായി സമ്പർക്കം പുലർത്തിയ ആദ്യകാല മിഷനറിമാർ അവരെ ഒരു കാർഷിക ജീവിതശൈലിയിലേക്ക് പരിവർത്തനം ചെയ്യാൻ ഉടനടി ശ്രമിച്ചില്ല, ഈ സമീപനം തദ്ദേശീയ ജനവിഭാഗങ്ങളെ "നാഗരികമാക്കുന്നതിന്" ലാറ്റിനമേരിക്കയിലെ മറ്റെല്ലാ ഭാഗങ്ങളിലും സ്വീകരിക്കപ്പെട്ടിരുന്നു. പകരം, പരിമിതമായ വിഭവങ്ങളും ചാക്കോയിലെ ദുർഘടമായ ഭൂപ്രകൃതിയിലെ ബുദ്ധിമുട്ടുകളും കാരണം ക്വോമുകളുടെ വേട്ടയാടൽ ജീവിതശൈലി നിലനിർത്താവുന്ന ഏക വഴിയായി അംഗീകരിക്കാൻ മിഷനറിമാർ നിർബന്ധിതരായി. സ്പെയിൻകാരുടെ സാന്നിധ്യം ഖ്വോം ജനതയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വിപ്ലവത്തിന് കാരണമായിത്തീർന്നു. കാരണം ഭാഗികമായി ഖ്വോമുകൾ പുതിയതും ശക്തവുമായ ഒരു ശത്രുവിനെ നേരിട്ടതോടൊപ്പം ഭാഗികമായി സ്പെയിൻകാരുടെ മേഖലയിലെ സാന്നിദ്ധ്യം സ്വമേധയാ ഖ്വോം ജനതയ്ക്ക് അവരുടെ സംസ്കാരത്തിന് വലിയ സംഭാവന നൽകുന്നതിനും കാരണമായി. പതിനേഴാം നൂറ്റാണ്ടിൽ കോം കുതിരകളെ ഉപയോഗപ്പെടുത്താൻ തുടങ്ങുകയും താമസിയാതെ ഗ്രാൻ ചാക്കോ മേഖലയുടെ മധ്യത്തിലും തെക്ക് ഭാഗത്തും ശക്തമായ ഒരു കുതിരസവാരി സമുച്ചയം വികസിപ്പിക്കപ്പെടുകയും ഇത് ചാക്കോ ഗ്വാളാംബ എന്നറിയപ്പെടുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Censo Nacional de Población, Hogares y Viviendas 2010 Censo del Bicentenario Resultados definitivos Serie B Nº 2. Tomo 1" (PDF). Instituto Nacional de Estadística y Censos de la Republica Argentina. p. 281.
- ↑ "Censo de Población y Vivienda 2012 Bolivia Características de la Población". Instituto Nacional de Estadística, República de Bolivia. p. 29. Archived from the original on 2021-08-01. Retrieved 2021-08-31.
- ↑ Saeger, J. (1999). Warfare, Reorganization, and Readaptation at the Margins of Spanish Rule – The Chaco and Paraguay (1573–1882). In F. Salomon & S. Schwartz (Eds.), The Cambridge History of the Native Peoples of the Americas (The Cambridge history of the Native Peoples of the Americas, pp. 257-286). Cambridge: Cambridge University Press. doi:10.1017/CHOL9780521630764.006
- ↑ Wright, P. (1983, 1984). Nota sobre gentilicios toba. Relaciones de la Sociedad Argentina de Antropología, 16, pp. 225-233.