തോട്ടയ്ക്കാട്ട് ഇക്കാവമ്മ
ദൃശ്യരൂപം
മലയാളത്തിലെ കവയിത്രിയും ആദ്യകാലനാടകരചയിതാക്കളിൽ ഒരാളുമാണ് തോട്ടയ്ക്കാട്ട് ഇക്കാവമ്മ. സുഭദ്രാർജ്ജുനം നാടകമാണ് ഇക്കാവമ്മയുടെ പ്രധാനപ്പെട്ട രചന.
1864 മേയ് 3-ന് എറണാകുളത്ത് ജനിച്ചു[1]. 1916-ൽ മരണം[2]. 1892-ൽ തൃശ്ശൂരിൽ ടി.സി. അച്ചുതമേനോന്റെ സംഗീതനൈഷധത്തിന്റെ അവതരണത്തിൽ നളനായി അഭിനയിക്കുകകൂടി ചെയ്തിരുന്നു ഇക്കാവമ്മ[3] , ആദ്യമായി മലയാളനാടകത്തിൽ അഭിനയിച്ച സ്ത്രീ എന്നും അറിയപ്പെടുന്നു. കൊച്ചി നിയമസഭയിലെ ആദ്യ വനിതാ അംഗവും മന്നത്ത് പത്മനാഭന്റെ ഭാര്യയുമായിരുന്ന തോട്ടക്കാട്ട് മാധവിയമ്മ തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ മകളാണ്.
കൃതികൾ
[തിരുത്തുക] ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ സുഭദ്രാർജ്ജുനം (ഭാഷാനാടകം) എന്ന താളിലുണ്ട്.
- 1891 സുഭദ്രാർജ്ജുനം (നാടകം)[4]
- നളചരിതം (നാടകം)
- സന്മാർഗ്ഗോപദേശം (ഓട്ടൻതുള്ളൽ)
- രാസക്രീഡ (കുറത്തിപ്പാട്ട്)
- കൽക്കി പുരാണം (കിളിപ്പാട്ട്)
- ആര്യാശതകം
- പുരാണശ്രവണ മാഹാത്മ്യം (കിളിപ്പാട്ട്)
പുറം കണ്ണികൾ
[തിരുത്തുക]- കല്ലുസ്ലേറ്റ് - കവിത എഴുതിയ കന്യാസ്ത്രീയും മലയാളത്തിലെ എഴുത്തുകാരികളും
- മലയാളനാടകചരിത്രത്തിലെ പുതിയ വായനകൾ - ഡോ. മഹേഷ് മംഗലാട്ട് Archived 2013-09-22 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "തോട്ടക്കാട്ട് ഇക്കാവമ്മ - പെണ്ണെഴുത്തിൻറെ ശക്തി". വെബ്‌ദുനിയ. Retrieved 2013 നവംബർ 23.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://keralavips.com/clientvipdetails.asp?Id=465[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മഠത്തിൽ, സജിത. "മലയാള നാടകചരിത്രത്തിലെ ആദ്യനാളുകൾ: സ്ത്രീപക്ഷവായന". Archived from the original on 2013-09-22. Retrieved 2013 നവംബർ 23.
{{cite web}}
: Check date values in:|accessdate=
(help) - ↑ Western Influence on Malayalam Language and Literature. Sahitya Akademi. 1972. p. 147. ISBN 9788126004133.
{{cite book}}
:|first=
missing|last=
(help)