തോട്ടക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോട്ടക്കാട്
അപരനാമം: തോട്ടയ്ക്കാട്

തോട്ടക്കാട്
9°31′54″N 76°36′12″E / 9.531727°N 76.603405°E / 9.531727; 76.603405
ഭൂമിശാസ്ത്ര പ്രാധാന്യം ചെറുപട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ) വില്ലജ് ഓഫീസ് അമ്പലകവല
വില്ലജ് ഓഫീസർ വില്ലജ് ഓഫീസർ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15391
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686539
+91481246
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം

തെക്കനാട് വലിയ തോട്

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണു തോട്ടക്കാട്. കോട്ടയം പട്ടണത്തിൽ നിന്നും 14 കി.മീ. അകലെയായി ഇതു സ്ഥിതി ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം സ്ഥിതി ചെയുന്നത് തോട്ടയ്ക്കാട്ടാണ്.തെക്കുംകൂർ രാജാവിന്റെ പ്രതാപ കാലത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ഗ്രേഡ് 1പദവി നൽകിയിട്ടുള്ള ഈ ക്ഷേത്രത്തിൽ എല്ലാദിവസവും 3 പൂജകൾ നടക്കുന്നു.ഈ പ്രദേശത്തെ ഏറ്റവും വലിയ ഉത്സവആഘോഷവും നടക്കുന്നത് ഇവിടെ ആണ്.ഇവിടുത്തെ ശിവരാത്രി മഹോത്സവം ഈ നാട്ടിലെ നാനാജാതി മതസ്ഥരായ ആയിരക്കണക്കിന്ആ ആളുകളുടെ ഉത്സവാഘോഷവും കൂടിയാണ്

സ്ഥലനാമം[തിരുത്തുക]

തോട്ടക്കാടിന് ഈ പേര് കിട്ടിയതിനുപിന്നിൽ പല അഭിപ്രായങ്ങളും നിലനിൽക്കുന്നു.ഹിന്ദുക്കളും ക്രിസ്ത്യൻ വിഭാഗങ്ങളുമാണ് ജനസംഖ്യയിൽ ഏറെയും.

ആരാധനാലയങ്ങളും മറ്റു പ്രധാന സ്ഥലങ്ങളും[തിരുത്തുക]

ഗീവർഗീസ് പുണ്യവാളന്റെ നാമേധയത്തിലുള്ള ക്രിസ്ത്യൻ പളളിയും അനുബന്ധ കുരിശുപ്പള്ളികളും ഇവിടെ സ്ഥിതി ചെയ്യുന്നു. ധാരാളം ക്ഷേത്രങ്ങളും, ക്രിസ്ത്യൻ പളളികളും ഇവിടെ ഉണ്ട്. തോട്ടകാട് പള്ളി, ഊളക്കൽ പള്ളി,മാതാവിന്റെ നാമത്തിലുള്ള തോട്ടക്കാട് സെന്റ്‌ മേരീസ്‌ ബെതെലഹേം ഓർത്തഡോൿസ്‌ ചർച് , പുളിമൂട്ടിൽ പള്ളി, ഇരവുചിറ പള്ളി, രാജമറ്റം പള്ളി, തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി മഹാക്ഷേത്രം ,കുരുതികാമൻ കാവ് ക്ഷേത്രം,ഗുരുദേവ ക്ഷേത്രം എന്നിവയാണ് ഇവയിൽ പ്രധാനമായത്. [വിഷ്ണു സമേതനായ ശിവ പ്രതിഷ്ഠയാൽ പ്രസിദ്ധമായ ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തോട്ടയ്ക്കാട്ടാണ് ഇവിടുത്തെ പത്തുദിവസത്തെ ശിവരാത്രി മഹോത്സവം വിശ്വ പ്രസിദ്ധമാണ്. അന്യ നാടുകളിൽ നിന്നും അനേകം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്. തിരുവുത്സവ നാളുകളിൽ പതിനായിരക്കണക്കിന് ഭക്തരാണ് ഇവിടക്കക്ക് എത്തുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഇ ക്ഷേത്രം കോട്ടയം ജില്ലയിലെ മധ്യകേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളുടെ ഗണത്തിൽ പെടുന്നു]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • എംജി കോളേജ് തോട്ടയ്ക്കാട്
  • ഗവ.എച്ച്.എസ്സ്.സ്‌കൂൾ തോട്ടക്കാട്
  • ഇരവുചിറ UP സ്കൂൾ
  • ഗവ. എൽ.പി. സ്‌കൂൾ തോട്ടക്കാട്
  • സെന്റ് തോമസ്. എച്ച്.എസ്സ്. തോട്ടയ്ക്കാട്
  • സെന്റ്ഗിട്സ്, ഗിസാറ്റ് തുടങ്ങിയ പ്രമുഖ കോളേജ്കൾ തോട്ടയ്ക്കാടിൻറെ സമീപ ദേശങ്ങളിൽ ആണ്

ആശുപത്രികൾ[തിരുത്തുക]

തോട്ടയ്ക്കാട് ഗവണ്മെന്റ് ആശുപത്രി. 100 കിടക്കകൾ ഉള്ള 24 മണിക്കൂർ പ്രവർത്തിക്കുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആശുപത്രി തോട്ടയക്കാട്ടുണ്ട്, കോട്ടയം മെഡിക്കൽ കോളേജിന്റെ റഫർ ഹോസ്പിറ്റൽ ആയും നിലവിൽ പ്രവർത്തിക്കുന്നു..ഓപ്പറേഷൻ തീയേറ്റർ, കാഷ്യലിറ്റി,ലാബ്, പേ വാർഡ് ഡിപ്പാർട്മെന്റ് ഒ പി സെക്ഷൻ, ആംബുലൻസ്, തുടങ്ങിയവ ഉണ്ട്. പ്രതിദിനം ഒ പി യിൽ 750-800 ആളുകൾ എത്തുന്നു.കോട്ടയം പുനലൂർ ഹൈവേയിലെ പ്രധാന സർക്കാർ ആശുപത്രി ആണിത്. ആതുര ശുശ്രൂഷാ രംഗത്ത് സജീവമായ നിരവധി ആരോഗ്യചികിത്സാകേന്ദ്രങ്ങൾ ഇവിടെയുണ്ട് . ഇവയിൽ പ്രധാനമാണ് തോട്ടയ്ക്കാട് ഗവ. ആശുപത്രി

കൃഷി[തിരുത്തുക]

കേരളത്തിലെ മിക്ക ഗ്രാമങ്ങളിലേയും പോലെ തോട്ടയ്ക്കാട്ടും നെല്ല് പ്രധാന കൃഷി ആയിരുന്നു. തെങ്ങ്, വാഴ, ജാതി, ഗ്രാമ്പു, ഇഞ്ചി, മഞ്ഞൾ പച്ചകറികൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയും ഇവിടെ ധാരാളമായി കൃഷി ചെയ്തിരുന്നു. തൈപറമ്പ് തോടായിരുന്നു പ്രധാന ജലസ്രോതസ്സ്. കിഴക്കൻ മേഖലകളിലെ വയലുകൾ നികത്തുന്നതിനു വലിയതോതിൽ ഇവിടത്തെ മണ്ണ് എടുത്തുകൊണ്ടുപോവുകയും ഇവിടെത്തന്നെ യുള്ള വയലുകളും നീർത്തടങ്ങളും നികത്തുകയും ചെയ്തതോടെ റബ്ബർ ഒഴികെയുള്ള വിളകളുടെ കാര്യം കഷ്ടത്തിലായി. നെൽകൃഷി തീർത്തും നിലച്ചു.

അടുത്ത പ്രദേശങ്ങൾ[തിരുത്തുക]

എത്തിച്ചേരുവാനുള്ള വഴി[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തോട്ടക്കാട്&oldid=3937780" എന്ന താളിൽനിന്ന് ശേഖരിച്ചത്