തോംസൺ വില്ല
| തോംസൺ വില്ല | |
|---|---|
| സംവിധാനം | അബിൻ ജേക്കബ് |
| കഥ | ഡെന്നീസ് ജോസഫ് |
| തിരക്കഥ | ഡെന്നീസ് ജോസഫ് |
| നിർമ്മാണം | യുനൈറ്റഡ് മൂവി മേക്കേഴ്സ് യു.എസ് എ |
| അഭിനേതാക്കൾ | അനന്യ ഹേമന്ത് മേനോൻ സരയൂ ലെന ഇന്നസെന്റ് |
| ഛായാഗ്രഹണം | സന്തോഷ് ലാൽ |
| ചിത്രസംയോജനം | സജിത് ഉണ്ണികൃഷ്ണൻ |
| സംഗീതം | എസ്.പി. വെങ്കിടേഷ് |
| വിതരണം | മഹാദേവ ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
അബിൻ ജേക്കബ് സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്തോംസൺ വില്ല. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് ഡെന്നീസ് ജോസഫ് ആണ്.[1]അനന്യ,ഹേമന്ത് മേനോൻ,സരയൂ ,ലെന ,ഇന്നസെന്റ് തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ശ്രീ യുണൈറ്റഡ് മൂവി മേക്കേഴ്സ് യു എസ് എയുടെ ബാനറിൽ നിർമ്മിച്ചതാണ്.[2] ഓ എൻ വി എഴുതിയ വരികൾക്ക് എസ്.പി. വെങ്കിടേഷ് സംഗീതസംവിധാനം നിർവഹിച്ചു [3][4]
കഥാതന്തു
[തിരുത്തുക]വർഗ്ഗശുദ്ധിയുടെ പേരിൽ മനുഷൻ സ്വീകരിക്കുന്ന നിലപാടുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന മനോവ്യാപാരങ്ങൾ ആണ് ഈ മനോഹരചിത്രത്തിന്റെ കഥാബീജം. പെട്ടെന്ന് ദരിദ്രയാക്കപ്പെട്ട ജീലു പഠനത്തിനിടയിൽ ജോലി അന്വേഷിക്കുന്നു. അതി സമ്പന്നയായ ഷീലാ പോളീനെ പരിചയപ്പെടുന്നു. അവരുടെ കുരുത്തക്കേടുള്ള് മകനെ അടക്കിനിർത്തുന്ന ജോലി ജീലു ഏറ്റെടുക്കുന്നു. തമാശകളിലൂടെയും കുസൃതികളിലൂടെയും അവൾ അവനെ കയ്യിലെടുക്കുന്നു. തോമസ് വില്ലയിൽ താമസിക്കുന്ന ഷീലാപോളിന്റെയും ഭർത്താവിന്റെയും ആ കുഞ്ഞുമായുള്ള അകൽച്ച ജീലുവിനെ ഉത്സുകയാക്കുന്നു. ആ അന്വേഷണം വർഗ്ഗ ശുദ്ധിയിൽ എത്തിച്ചേരുന്നു. യവനരുടെ നേരിട്ടുള്ള പാരമ്പര്യം അവകാശപ്പെടുന്ന ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്നവരാണ് തോമസ് വില്ലക്കാർ. കുഞ്ഞുങ്ങളില്ലാത്ത ആ ദമ്പതികൾ ഒരു കുഞ്ഞിനെ ദത്തെടുത്തതായിരുന്നു. എന്നാൽ ഇപ്പോൽ ഷീല ഗർഭിണിയായതോടെ ആ തൊമ്മി അവർക്ക് അധികമാകുന്നു. അവരുടെ ജാതിക്കാർ അവനെ അനന്തരാവകാശിയാക്കില്ല. അവനെ ശാന്തനാക്കി അനാഥാലയത്തിലേക്ക് മടക്കലാണ് ജീലുവിന്റെ ജോലി. അവൾ വേദനയോടെയും കൗശലത്തോടെയും അത് നിർവ്വഹിക്കുന്നു.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | അനന്യ | ജിലു |
| 2 | ഹേമന്ത് മേനോൻ | സേവി |
| 3 | സരയു | അനു |
| 4 | ലെന | ഷീലാ പോൾ |
| 5 | ഇന്നസെന്റ് | ഫാദർ തോമസ് അമ്പലക്കാട് |
| 6 | ശ്രീലത നമ്പൂതിരി | അമ്മിണി ചേച്ചി |
| 7 | നന്ദു | സെക്യൂരിറ്റി എബ്രഹാം/അവറാച്ചൻ |
| 8 | ശാന്തകുമാരി | പ്രിൻസിപ്പൾ |
| 9 | സീമ ജി നായർ | ഡോ മാലതി മേനോൻ |
| 10 | മാസ്റ്റർ ഗൗരിശങ്കർ | തൊമ്മി / ടോം പോൾ |
| 11 | ബാലചന്ദ്രൻ ചുള്ളിക്കാട് | രാമസ്വാമി അയ്യങ്കാർ |
| 12 | ഗീത വിജയൻ | |
| 13 | കോട്ടയം പ്രദീപ് | |
| 14 | [[]] | |
| 15 | എം ബി പദ്മകുമാർ | പോൾ ആംബ്രോസ് |
ഗാനങ്ങൾ :ഓ എൻ വി
ഈണം :എസ്.പി. വെങ്കിടേഷ്
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | "മുക്കൂറ്റികൾ" | സുദീപ് കുമാർ, മഞ്ജരി | |
| 2 | "പാടി വാ നിലാക്കിളി" | കാർത്തിക് | |
| 3 | "പൂത്തുമ്പീ വാ " | മഞ്ജരി |
അവലംബം
[തിരുത്തുക]- ↑ "തോംസൺ വില്ല(2014)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 14 ജൂലൈ 2019.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "തോംസൺ വില്ല(2014)". www.malayalachalachithram.com. Retrieved 2019-07-14.
- ↑ "തോംസൺ വില്ല(2014)". malayalasangeetham.info. Archived from the original on 2020-09-30. Retrieved 2019-07-14.
- ↑ "തോംസൺ വില്ല(2014)". spicyonion.com. Archived from the original on 2019-07-16. Retrieved 2019-07-14.
- ↑ "തോംസൺ വില്ല(2014)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 ജൂലൈ 2019.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "തോംസൺ വില്ല(2014". മലയാളസംഗീതം ഇൻഫൊ.
{{cite web}}:|access-date=requires|url=(help);|archive-date=requires|archive-url=(help); Missing or empty|url=(help); Text "urlhttps://malayalasangeetham.info/m.php?7231" ignored (help)