തൊഴിൽ കേന്ദ്രത്തിലേക്ക് (നാടകം)
വി.ടി.യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ തുടർച്ചയോ വളർച്ചയോയായി കാണാവുന്ന നാടകമാണു തൊഴിൽ കേന്ദ്രത്തിലേക്ക്. [1]1948 ൽ പുരോഗമന മനസ്സുള്ള ഒരു കൂട്ടം വനിതകൾ അന്തർജന സമാജത്തിന്റെ നേതൃത്വത്തിൽ ഈ നാടകം അവതരിപ്പിച്ചത്.[2] രചനയും നിർമ്മാണവും അഭിനയവും തൊട്ട് നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങളെല്ലാം സ്ത്രീകൾ മാത്രം നടത്തിയ കേരളചരിത്രത്തിലെ സ്ത്രീനവോത്ഥാന കാൽവയ്പ്പായിരുന്നു ഇത്.[3] നമ്പൂതിരി സ്ത്രീ സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ശക്തമായ ഒരാവിഷ്ക്കാക്കാരമാണ് ഈ നാടകം.കാവും കോട് ഭാർഗവിയുടെ ജീവിതം ആസ്‌പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്.
ഇതിവൃത്തം
[തിരുത്തുക]കർണാടകയിലെ ഏതോ ഉൾനാടൻഗ്രാമത്തിലേക്ക് കാശിനുവേണ്ടി വിവാഹമെന്ന പേരിൽ വിൽക്കുവാൻ തീരുമാനിച്ചപ്പോൾ കാവുങ്കര ദേവസേന എന്ന സ്ത്രീ വീടുവിട്ടിറങ്ങുകയും തൊഴിൽ കേന്ദ്രം അവർക്ക് അഭയം നൽകുകയും ചെയ്യുന്നതാണ് ഇതിവൃത്തം.
പശ്ചാത്തലം
[തിരുത്തുക]1946ൽ ലക്കിടി ചെറമംഗലത്ത് മനയിൽ സ്ത്രീകളുടെ കമ്യൂണായ തൊഴിൽ കേന്ദ്രം രൂപീകൃതമായി. 1948ൽ തൊഴിൽകേന്ദ്രത്തിലേക്ക് എന്ന സ്ത്രീ നാടകം അവതരിപ്പിക്കുകയും ചെയ്തു. ആര്യാ പള്ളവും വേറെ രണ്ടു മൂന്ന് അന്തർജ്ജനങ്ങളുമായിരുന്നു മുഖ്യ രചയിതാക്കൾ.
സംഘാടകർ
[തിരുത്തുക]കിള്ളിമംഗലം കൽപ്പകശ്ശേരി ഇല്ലത്ത് പരേതനായ ശങ്കരൻ മൂസ്സതിന്റെ ഭാര്യ ഗംഗാദേവി അന്തർജനം, പ്രിയാദത്ത് കല്ലാട്ട് തുടങ്ങിയവർ നാടക സംഘാടനത്തിന് നേതൃത്ത്വം നൽകി.[4]
അവലംബം
[തിരുത്തുക]- ↑ "www.pusthakakada.com". 28 November 2020. Archived from the original on 2020-12-08. Retrieved 28 November 2020.
- ↑ http://www.deshabhimani.com/women/women-in-progressive-literary-movement/603318
- ↑ https://www.janmabhumidaily.com/news135973[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഗംഗാദേവി അന്തർജനം അന്തരിച്ചു". മാതൃഭൂമി. 7 November 2020. Archived from the original on 2020-12-01. Retrieved 28 November 2020.