തൊഴിൽതർക്ക നിയമം 1947

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വ്യവസായത്തർക്കങ്ങൾ അന്വേഷിക്കാനും മദ്ധ്യസ്ഥതവഴി സമവായം കണ്ടെത്താനുമുള്ള സംവിധാനങ്ങളും നടപടിക്രമങ്ങളും ലഭ്യമാക്കുക, അതുവഴി, വ്യാവസായിക രംഗത്ത് സമാധാനവും ഐക്യവും ഉറപ്പുവരുത്തക എന്നീ ലക്ഷ്യങ്ങളോടെയാണ് വ്യവസായ തർക്കപരിഹാര നിയമം 1947 നടപ്പാക്കിയത്.[1]

പണിമുടക്ക്, ലോക്കൌട്ട്, ലേ ഓഫ്, ജോലിഒഴിവാക്കൽ, തൊഴിലാളികളുടെ വെട്ടിക്കുറയ്കൽ, പിരിച്ചുവിടൽ, സ്ഥാപനം അടച്ചുപൂട്ടൽ തുടങ്ങി തൊഴിൽദായകരും തൊഴിലാളികളും കക്ഷികളാകുന്ന വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന വകുപ്പുകൾ ഈ നിയമത്തിൽ ഉൾച്ചേർത്തിരിക്കുന്നു. തൊഴിൽത്തർക്കങ്ങൾ സംബന്ധമായ അന്വേഷണം നടത്തി രമ്യമായ പരിഹാരം ഉണ്ടാക്കുവാനും മറ്റുമായിട്ടാണ് ഈ നിയമ നിർമ്മാണം നടത്തിയിട്ടുള്ളത്. [2]

വ്യവസായ ബന്ധവകുപ്പ് വഴി, കേന്ദ്രസർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിനാണ് ഈ നിയമം നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം. ചീഫ് ലേബർ കമ്മീഷണർ (സെൻട്രൽ) ഈ നിയമം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. വ്യാവസായികത്തൊഴിൽ തർക്കനിയമം - തനതു രൂപത്തിൽ (English - PDF)
  2. "ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ടിലെ നിയമ വശങ്ങൾ"
  3. ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട് ലീഗൽ ആസ്പെക്റ്റ്സ് : ബിസിനസ്സ്.ജിഒവി.ഐഎൻ, ശേഖരിച്ചത് 2012 ഡിസംബർ 21 Check date values in: |accessdate= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=തൊഴിൽതർക്ക_നിയമം_1947&oldid=1689584" എന്ന താളിൽനിന്ന് ശേഖരിച്ചത്