തൊപ്പിക്കുട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു കാലത്ത് ഇന്നത്തെപ്പോലെ ശീലക്കുട അപൂർവ്വമായി മാത്രം നിലവിലുള്ള കാലത്തും അതിനു മുന്നേയും,ആളുകൾ മഴ വെയിൽ ഇവയിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ഒരു തരം പനമ്പട്ട ഉപയോഗിച്ച് ഉണ്ടാക്കിയിരുന്ന കുടയാണ് തൊപ്പിക്കുട എന്നറിയപ്പെട്ടിരുന്നത്. ഇതുണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പനമ്പട്ട എടുത്തിരുന്ന പനക്ക് തന്നെ പേര് കുടപ്പന എന്നായിരുന്നു.

കുടപ്പനയുടെ പട്ട വെട്ടിയിട്ട് വെയിലത്തിട്ടു ഉണക്കും.ഒന്ന് വാടിക്കഴിഞ്ഞാൽ പാകത്തിന് വട്ടത്തിൽ വെട്ടി അതിനു മുളയുടെ അലകും വെച്ച് നടുക്ക് ഒരു കുഴലൻതൊപ്പിയും തുന്നിപ്പിടിപ്പിക്കും.ഇതെല്ലാം തുന്നിപ്പിടിപ്പിക്കുന്നത് മുളനാരുകൊണ്ടാണ്. ഇത് സൌകര്യത്തിനനുസരിച്ചു ഉണ്ടാക്കാൻ നേരത്തെത്തന്നെ പറഞ്ഞു എൽപ്പിക്കാറാണ് പതിവ്. മുളകൊണ്ടും ഓലകൊണ്ടും കുട്ട വട്ടി പരമ്പ് മുറം തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ മുൻകൂട്ടി എൽപ്പിച്ചതനുസരിച്ചും അല്ലാതെയും ഉണ്ടാക്കി ജീവിച്ചു വന്നിരുന്ന പറയ വിഭാഗത്തിൽപ്പെട്ടവരാണ് തൊപ്പിക്കുടയും ഉണ്ടാക്കിയിരുന്നത്. ഇത് കൂടാതെ കുണ്ടൻകുടയും കാൽക്കുടയും (തൊപ്പിക്കു പകരം മുളയുടെ കാലാണ് കാൽക്കുടക്ക് വെച്ചിരുന്നത്.) ഇതുകൊണ്ട് ഉണ്ടാക്കിയിരുന്നു. കുണ്ടൻകുട ഞാറുനടൽ തുടങ്ങിയ സമയങ്ങളിൽ സ്ത്രീകളാണ് അധികവും ഉപയോഗിച്ചിരുന്നത്.കൂർമ്പൻ തൊപ്പിയുടെ ഒരു വലിയ രൂപം ആണ് കുണ്ടൻകുടക്ക്.

പിന്നീട് ശീലക്കുടയും, പിന്നീട് ക്രമാതീതമായി പ്ലാസ്റ്റിക്കും വന്നതോടെ ഈ ഓലക്കുടകൾ ഇല്ലാതായി. ഇതിൻറെയും മുളകൊണ്ടുള്ള മുൻപറഞ്ഞ വസ്തുക്കളുടെയും മറ്റും നിർമ്മാണം തൊഴിലായി സ്വീകരിച്ചിരുന്നവരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=തൊപ്പിക്കുട&oldid=1936588" എന്ന താളിൽനിന്ന് ശേഖരിച്ചത്