തേവാടി ടി.കെ. നാരായണക്കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തേവാടി ടി.കെ. നാരായണക്കുറുപ്പ്
Thevadi.png
തേവാടി ടി.കെ. നാരായണക്കുറുപ്പ്
ജനനം
കൊല്ലം
മരണം
കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽകവി, ഭിഷഗ്വരൻ, പത്രാധിപർ
അറിയപ്പെടുന്നത്മലയാളത്തിലെ ആദ്യ ഗദ്യ കവിതാ സമാഹാരം., ടാഗോർ മാസിക
അറിയപ്പെടുന്ന കൃതി
ആത്മഗീതം

കവി, ഭിഷഗ്വരൻ, പത്രാധിപർ, ധീരനായ പൊതുപ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു തേവാടി ടി കെ നാരായണക്കുറുപ്പ്.(1908 - 1964 )

ജീവിതരേഖ[തിരുത്തുക]

കൊല്ലത്ത് 1908 ൽ ജനിച്ചു. അച്ഛൻ പടിഞ്ഞാറെ കല്ലടയിൽ പെരുമ്പുറത്തു വീട്ടിൽ വേലുപ്പിള്ള. അമ്മ പടിഞ്ഞാറെ കൊല്ലം (കാവനാട്) തേവാടി കുടുംബത്തിൽ ഗൗരിയമ്മ. പ്രാഥമിക വിദ്യാഭ്യാസം കല്ലടയിൽ. പ്രശസ്തമായ പുന്നശ്ശേരി ഇല്ലത്ത് നമ്പി നീലകണ്ഠശർമ്മയിൽ നിന്നും സംസ്കൃത പഠനം. പ്രശസ്ത ഭിഷഗ്വരൻ ഒ.എൻ. കൃഷ്ണക്കുറുപ്പിന്റെ (ഒ.എൻ.വി യുടെ പിതാവ്) കീഴിൽ ആയുർവ്വേദ പഠനവും പരിശീലനവും. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മഹാഭിഷഗ്വരൻ എന്ന പ്രശസ്തി നേടി. 1935-ൽ “ആത്മഗീതം' പുറത്തുവന്നു. മലയാളത്തിലെ ആദ്യ ഗദ്യ കവിതാ സമാഹാരമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. 1945 മുതൽ കൊല്ലത്തു നിന്ന് "ടാഗോർ' എന്ന മാസിക പ്രസിദ്ധീകരിച്ചു. അധിക കാലം മാസിക തുടർന്നു നടത്താനായില്ല. മലയാളത്തിലെ ലിറ്റിൽ മാസികകളുടെ തുടക്കം എന്ന് ടാഗോർ മാസികയെ വിശേഷിപ്പിക്കാം. പി. കുഞ്ഞിരാമൻ നായർ, ലളിതാംബികാ അന്തർജ്ജനം മുതൽ ഉള്ളൂരും വള്ളത്തോളും വരെ ടാഗോർ മാസികയിൽ എഴുത്തുകാരായിരുന്നു. ജി. കുമാരപിള്ളയും ഓംചേരിയും ആനന്ദക്കുട്ടനുമൊക്കെ എഴുതിത്തുടങ്ങുന്നതും ഈ മാസികയിലായിരുന്നു. [1]

ആത്മഗീതം[തിരുത്തുക]

തേവാടി ടി. കെ. നാരായണക്കുറുപ്പിന്റെ ആത്മഗീതം എന്ന ഗദ്യകവിതാസമാഹാരം പുറത്തുവരുന്നത്‌ 1935- ൽ ആണ്‌. പേരിടാത്ത ഗദ്യകവിതകളും മുക്തകങ്ങൾ എന്നു പേരിട്ട ഗദ്യഖണ്ഡങ്ങളും ചേർന്നതാണ്‌ ടി. കെ. നാരായണക്കുറുപ്പിന്റെ ആത്മഗീതം എന്ന സമാഹാരം. അതിൽ മുക്തകങ്ങളിൽ മൂന്നാമത്തേതായി ചേർത്തിരിക്കുന്ന കവിത

നിശ്ചലമായ തടാകത്തിൽ മഴത്തുള്ളി വരച്ച ചെറിയ വൃത്തത്തെ മായ്ച്ചു മായ്ച്ച്‌ വലുതാക്കിക്കൊണ്ടിരിക്കുന്ന ആ അദൃശ്യകരങ്ങൾ എന്റെ ഹൃദയമാകുന്ന ചെറിയ വൃത്തത്തെ വലുതാക്കി വലുതാക്കി പ്രപഞ്ചത്തിന്റെ അതിർത്തിരേഖയാക്കുന്നതെന്നായിരിക്കും?.

സമാഹാരം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ മലയാളം ബിരുദാനന്തരബിരുദത്തിനു പഠിക്കാനുണ്ട്. സമാഹാരത്തിൽ ആകെ മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. ആദ്യകവിത എട്ട് ഭാഗങ്ങളുള്ള ആത്മഗീതമാണ്. അദ്ദേഹം ആത്മഗീതത്തിൽ എഴുതുന്നു,

തുടർന്ന് 87 മുക്തകങ്ങൾ ചേർത്തിരിക്കുന്നു.

അവസാനകവിത 'ഞാൻ ' അദ്ദേഹത്തിന്റെ അവസാനരചനകളിൽ പെടുന്നതായ് കരുതുന്നു,

കൃതികൾ[തിരുത്തുക]

  • ആത്മഗീതം

അവലംബം[തിരുത്തുക]

  1. തേവാടിയുടെ ആത്മഗീതം, ഷാനവാസ് പോങ്ങനാട്, കലാപൂർണ മാസിക, ഡിസംബർ 2019

പുറം കണ്ണികൾ[തിരുത്തുക]