തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്
11°08′23″N 75°53′25″E / 11.1397715°N 75.8901858°E / 11.1397715; 75.8901858
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 17.32ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 17 എണ്ണം
ജനസംഖ്യ 27270
ജനസാന്ദ്രത 1342/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കോഴിക്കോട് സർവ്വകലാശാല

മലപ്പുറം ജില്ലയുടെ വടക്കു പടിഞ്ഞാറേ ഭാഗത്തു തിരൂരങ്ങാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്. കോഴിക്കോട് സർവ്വകലാശാല ആസ്ഥാനം ഇവിടെയാണ്.

വാർഡുകൾ[1][തിരുത്തുക]

 1. കടക്കാട്ടുപാറ
 2. മണിക്കുളത്ത് പറമ്പ്
 3. ഇല്ലത്ത്
 4. എളമ്പുലാശ്ശേരി
 5. യൂണിവേഴ്സിറ്റി
 6. കോഹിനൂർ
 7. ദേവതീയാൽ
 8. നീരോൽപാലം
 9. ചുള്ളോട്ടുപറമ്പ്
 10. പാണമ്പ്ര
 11. നേതാജി
 12. ആലൂങ്ങൽ
 13. പാടാട്ടാൽ
 14. ചെനക്കലങ്ങാടി
 15. മാതാപുഴ
 16. കൊളത്തോട്
 17. അരീപ്പാറ

ഭൂമിശാസ്ത്രം[തിരുത്തുക]

തെഞ്ഞിപ്പലം പഞ്ചായത്ത് മലപ്പുറം ജില്ലയിൽ നിന്നും 35 കി. മി. മാറി വടക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. തെഞ്ഞിപ്പലത്ത് നിന്നും 11 കി. മി. അകലെയാണ് തിരൂരങ്ങാടി. ചേലേമ്പ്ര, പള്ളിക്കൽ, പെരുവള്ളൂർ പഞ്ചായത്തുകളുടെ ബോർഡറിലാണ് ചേളാരി എന്ന തേഞ്ഞിപ്പലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വള്ളിക്കുന്ന് പഞ്ചായത്തിനെ കടലുണ്ടിപ്പുഴ പടിഞ്ഞാറ് ഭാഗത്ത് വിഭജിക്കുന്നു. തെക്ക് ഭാഗത്ത് മൂണിയൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. കോഴിക്കോട് ടൗണിൽ നിന്നും 24 കി. മി. അകലെ മംഗലാപുരം ഇടപ്പള്ളി നാഷണൽ ഹൈവേ 17ലാണ് ചേളാരി സ്ഥിതി ചെയ്യുന്നത്.

ഗതാഗതം[തിരുത്തുക]

കോഴിക്കോട് നിന്നും തൃശൂർ ജില്ലയിലേക്ക് തേഞ്ഞിപ്പലം (ചേളാരി) നാഷണൽ ഹൈവേ 17 വഴിയാണ് ഗതാഗതം സൗകര്യം. കോഴിക്കോട് സർവ്വകലാശാല വഴിയാണ് ഈ റൂട്ടുകൾ പ്രവർത്തിക്കുന്നത്. കെ. എസ്. ആർ. ടി. സി. ബസ്സുകൾ കോഴിക്കോട് സിറ്റിയിൽ നിന്നും ചേളാരി വഴി മറ്റു ജില്ലകളിലേക്കും പോകുന്നുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 8.8 കിലോമീറ്റർ അകലെ ഉള്ള വള്ളിക്കുന്ന് സ്റ്റേഷൻ ആണ്.സമീപമുള്ള മറ്റു റെയിൽവേ സ്റ്റേഷനുകൾ 12 കി. മി. അകലെയുള്ള പരപ്പനങ്ങാടി സ്റ്റേഷനും 14 കി. മി. അകലെയുള്ള ഫറോക്ക് സ്റ്റേഷനുമാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ 24 കി. മി. അകലെയാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം തേഞ്ഞിപ്പലത്ത് നിന്നും 12 കി. മി. കിഴക്കുള്ള കരിപ്പൂരാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

 1. "LSGD Kerala | Govt of Kerala". lsgkerala.gov.in.