തേജി ബച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Teji Suri Bachchan
ജനനം12 August 1914
Lyallpur, Punjab, British India
(now in Punjab, Pakistan)
മരണം2007 ഡിസംബർ 21 (aged 93)
Mumbai, Maharashtra, India
ജീവിത പങ്കാളി(കൾ)Harivansh Rai Bachchan (1941–2003; his death)
കുട്ടി(കൾ)
ബന്ധുക്കൾBachchan family

തേജി ബച്ചൻ (പഞ്ചാബി: ਤੇਜੀ ਬਚੱਨ (ഗുരുമുഖി), تیجی بچن (ഷാമുഖി); ഹിന്ദി: तेजी बच्चन) (ജീവിതകാലം:12 ആഗസ്റ്റ് 1914 – 21 ഡിസംബർ 2007) (ജന്മനാമം: തേജി സൂരി) ഒരു സാമൂഹ്യപ്രവർത്തകയും പ്രശസ്ത ഹിന്ദി കവിയായിരുന്ന ഹരിവംശ്റായ് ബച്ചൻറെ പത്നിയുമായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ഉറ്റ ആത്മബന്ധമുണ്ടായിരുന്നു അവർക്ക്.[1]

ആദ്യകാലജീവിതം[തിരുത്തുക]

ബ്രിട്ടീഷ്‍ ഇന്ത്യയിലുൾപ്പെട്ടിരുന്ന പഞ്ചാബിലെ ല്യാൽപൂരിലുള്ള (ഇപ്പോൾ ഫൈസലാബാദിൽ) ഒരു പഞ്ചാബി ഖത്രി[2] കുടുംബത്തിലാണ് തേജി സൂരി ജനിച്ചത്.

അലഹബാദ് യൂണിവേഴ്സിറ്റിയിൽ ഒരു ഇംഗ്ലീഷ് അദ്ധ്യാപകനായിരിക്കവേയാണ് പ്രശസ്ത കവിയായിരുന്ന ഹരിവംശ്റായ് ബച്ചനുമായി അവർ കണ്ടുമുട്ടുന്നത്. അക്കാലത്ത് തേജി ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറിലുള്ള (ഇപ്പോൾ പാകിസ്താനിൽ) ഖൂബ് ചന്ദ് ഡിഗ്രി കോളജിൽ സൈക്കോളജി അദ്ധ്യാപികയായിരുന്നു. 1941 ൽ അവർ വിവാഹിതരായി.

അവലംബം[തിരുത്തുക]

  1. "Teji Bachchan: Indira's friend". Sify. ശേഖരിച്ചത് 21 July 2011.
  2. India, Frontier (13 January 2011). "Amitabh Bachchan reminisenses his mothers lohri festival stories". in.com. p. 1. ശേഖരിച്ചത് 10 February 2011.
"https://ml.wikipedia.org/w/index.php?title=തേജി_ബച്ചൻ&oldid=2583364" എന്ന താളിൽനിന്ന് ശേഖരിച്ചത്