തേങ്ങാചമ്മന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേങ്ങാചമ്മന്തി
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംIndia
പ്രദേശം/രാജ്യംKarnataka, Kerala, Tamil Nadu, Andhra Pradesh, Telangana, Pondicherry
വിഭവത്തിന്റെ വിവരണം
CourseCondiment
ഒരു പാത്രത്തിൽ തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങാചമ്മന്തി

തെക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു ചമ്മന്തിയാണ് തേങ്ങാച്ചമ്മന്തി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണയായികാണപ്പെടുന്ന വിഭവമാണിത്. പച്ചമുളക്, മല്ലി[1] തുടങ്ങിയ മറ്റ് ചേരുവകൾക്കൊപ്പം തേങ്ങാ ചിരകിയത് ഉപയോഗിച്ചാണ് തേങ്ങാചമ്മന്തി ഉണ്ടാക്കുന്നത്. ദോശ, ഇഡ്ഡലി, വട എന്നിവയ്ക്കൊപ്പം സാധാരണയായി വിളമ്പുന്ന ചമ്മന്തി തരമാണ് ഇത്.[2]

രണ്ടുതരത്തിൽ തേങ്ങാചമ്മന്തി നിർമ്മിക്കാം. തേങ്ങചിരകിയത്, കറിവേപ്പില, പച്ചമുളക്, ഉപ്പ് തുടങ്ങിയ ചേരുവകൾ വെള്ളം ചേർത്ത് അരച്ചെടുക്കുന്നു. ഇത് വളരെ കട്ടിയായ തേങ്ങാചമ്മന്തിയാണ്. തുടർന്ന് ഒരു പാത്രത്തിൽ കടുക് പൊട്ടിക്കുകയും ഈ അരച്ച ചമ്മന്തി അതിലേക്ക് ചേർത്ത് കൂടുതൽ വെള്ളവും ചേർത്ത് കട്ടിയല്ലാത്ത, വെള്ളം കൂടുതലുള്ള ചമ്മന്തി തയ്യറാക്കുന്നു. ഇത് പ്രധാനമായും ഇഡ്ഡലി, ദോശ, ഉഴുന്നുവട എന്നിവയുടെ മേൽ ഒഴിച്ച് കഴിക്കാവുന്നതാണ്.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Wahhab, I.; Singh, V. (2016). The Cinnamon Club Cookbook. Bloomsbury Publishing. p. 160. ISBN 978-1-4729-3307-2. Retrieved October 26, 2017.
  2. Hingle, R. (2015). Vegan Richa's Indian Kitchen: Traditional and Creative Recipes for the Home Cook. Vegan Heritage Press. p. 471. ISBN 978-1-941252-10-9. Retrieved October 26, 2017.
"https://ml.wikipedia.org/w/index.php?title=തേങ്ങാചമ്മന്തി&oldid=3838873" എന്ന താളിൽനിന്ന് ശേഖരിച്ചത്