തെർമോബാറിക് ബോംബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആക്രമിക്കപ്പെടുന്ന പ്രദേശത്തെ താപനിലയുടെയും മർദത്തിന്റെയും സ്വാധീനം ഉപയോഗിച്ചാണ് തെർമോബാറിക് ആയുധങ്ങൾ ഉപയോഗിക്കുക.വാക്വം ബോംബിൽ ഒരു പുതിയ തരം വെടിമരുന്നാണ് പ്രയോഗിക്കുന്നത്.ചുറ്റുമുള്ള വായുവിൽ നിന്ന് ഓക്‌സിജൻ വലിച്ചെടുത്ത് ഉയർന്ന ഊഷ്മാവിലാകും സ്‌ഫോടനം നടത്തുക.

ഇതിലൂടെ സാധാരണ സ്‌ഫോടനാത്മകതയേക്കാൾ ശക്തിയുള്ള ഒരു സ്‌ഫോടന തരംഗം സൃഷ്ടിക്കാൻ സാധിക്കും. സ്‌ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യും. 1960കളിൽ വിയറ്റ്നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെർമൊബാറിക് ബോംബുകൾ വികസിപ്പിക്കുന്നത്. തുടർന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകൾ തുടർന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകൾ വികസിപ്പിച്ചെടുത്തു. സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെർമോബാറിക്‌ ബോംബുകൾ ഉപയോഗിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=തെർമോബാറിക്_ബോംബ്&oldid=3720014" എന്ന താളിൽനിന്ന് ശേഖരിച്ചത്