തെസ്സാലോനിക്കയിലെ ജെയ്സൺ

'തെസ്സാലോനിക്കയിലെ ജെയ്സൻ, ക്രിസ്തീയ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ (പുതിയ നിയമത്തിൽ) പരാമർശിക്കുന്നപ്പെടുന്ന യഹൂദമതത്തിൽ നിന്നും പരിവർത്തനം ചെയ്ത ആദ്യകാല ക്രിസ്ത്യൻ വിശ്വാസി ആയിരുന്നു. തെസ്സാലോനിക്കയിലെ ജെയ്സനെ പറ്റിയുള്ള കൂടുതൽ സൂചനങ്ങൾ അപ്പൊ. പ്രവൃത്തികൾ 17:5–9ലും, റോമാ. 16:21ലും കാണുവാൻ സാധിക്കും.
റോമൻ കത്തോലിക്കാ, ഓർത്തഡോക്സ് പാരമ്പര്യങ്ങളിൽ ജെയ്സനെ വിശുദ്ധനായി ആദരിക്കുന്നു. പ്രേത്യേകമായും റോമൻ കത്തോലിക്കാ സഭയിൽ ജൂലൈ 12നും, സ്ലാവിക് ക്രിസ്ത്യൻ പാരമ്പര്യത്തിൽ ഏപ്രിൽ 28നും, ഗ്രീക്ക് ക്രിസ്ത്യൻ പാരമ്പര്യത്തിൽ ഏപ്രിൽ 29നും ഇദ്ദേഹത്തിന്റെ തിരുനാൾ ദിനങ്ങളായി ആചരിച്ചു പോരുന്നു.
ബൈബിളിൽ
[തിരുത്തുക]അപ്പോസ്‌തോല പ്രേവർത്തനങ്ങളിൽ (ബൈബിളിലിലെ ഒരു പുസ്തകം), തെസ്സാലോനിക്കയിലെ ജെയ്സന്റെ ഭവനം പോൾ, സിലാസ്, തിമോതി എന്നിവർക്ക് അഭയകേദ്രമായി പ്രവർത്തിച്ചു. തെസ്സാലോനിക്കയിലെ ചില യെഹുദാ വിശ്വാസികൾ പോൾ തങ്ങളുടെ സിനഗോഗുകളിൽ (പ്രാത്ഥനകേന്ദ്രം) പഠിപ്പിക്കുന്നത് ഇഷ്ടപ്പെട്ടില്ല, അവർ പോളിനെയും സിലാസിനെയും അന്വേഷിച്ചു കണ്ടെത്തതത് മൂലം, ജെയ്സനെ ഇവർ വലിച്ചിഴച്ച് അധികാരികളുടെ മുൻപിൽ എത്തിച്ചു, അപോസ്‌തോലന്മാരെ സ്വീകരിച്ച പേരിൽ അദ്ദേഹത്തിന് അവർ പിഴ ചുമത്തി വിട്ടയച്ചു.[1]
റോമ.(ബൈബിലെ ഒരു പുസ്തകം)യിൽ പൗലോസ്; ജെയ്സൺ, ലൂസിയസ്സ്, സോസിപറ്റർ എന്നിവരെ തന്റെ നാട്ടുകാരായി പരാമർശിക്കുന്നുണ്ട്. ഇതു കൊണ്ട് കൂടിയാണ് ജെയ്സനെ, തെസ്സാലോനിക്കയിലെ ജെയ്സൻ എന്നതിന് പുറമെ തർസുസിലെ ജെയ്സൺ എന്നും വിളിക്കുന്നത്. ചരിത്രകാരന്മാർ ഈ സുചനകളിലെ ജെയ്സൻ മുൻ സുചനകളിലെ വ്യക്തിയും ഒന്നു തന്നെയാണെന്ന് ഉറപിച്ചു പറയുന്നു.[2]
ജീവിതം
[തിരുത്തുക]ക്രിസ്തീയ ആദ്യകാല വിശുദ്ധരിൽ പ്രധാനിയായ ജെയ്സൻ, ക്രിസ്തുവിനാൽ സുവിശേഷ പ്രവർത്തനങ്ങളിൽ അയയ്കപ്പെടാൻ തിരഞ്ഞെടുകപ്പെട്ട 17 ശിഷ്യന്മാരിൽ ഒരാളണെന്ന് ചില ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ജെയ്സന്റെ ജനനം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും രേഖകളിലെ ചരിത്രം സൂചിപ്പിക്കുന്നത് ക്രിസ്തുവിന്റെ ജീവിതകാലത്തോട് അടുതാണ് എന്നതാണ്.
ജെയ്സൻ ജനിച്ചത് താർസസിലാണ്, ഇത് ഇന്നത്തെ തുർക്കി ഉൾപ്പെടുന്ന പ്രദേശത്തിലാണ്. അപ്പസ്ത്തോലനായ പോൾ ജെയ്സനെ തർസസിലെ ബിഷപ്പായി പിന്നീട് മാറ്റുന്നു. തന്റെ ജീവിതകാലത്ത് തന്നെ അപ്പസ്ത്തോലനായ സോസിപറ്ററിനോട് കുടി കോർഫു എന്ന പ്രേദേശത്തേക്ക് യാത്രചെയ്തു. അവിടെ ആയ്യിരിക്കുമ്പോൾ തന്നെ അപ്പസ്ത്തോലൻ സ്റ്റീഫന്റെ ബഹുമാനർത്ഥം ഒരു ദേവാലയം സ്ഥാപിക്കുകയും, ആ പ്രേദേശങ്ങളിലെ ജനങ്ങളെ ക്രിസ്തു വിശ്വാസത്തിലേക് കൊണ്ടുവരുക്കയും ചെയ്തു.
കോർഫുയിലെ പ്രേഘോഷണങ്ങൾക്കിടെ അവിടുത്തെ രാജാവിന്റെ മകളെയും ക്രിസ്ത്യൻ വിശ്വാസത്തിലേക് അവർ നയിച്ചു, ഇത്തറിഞ്ഞ അധികാരികൾ പെൺകുട്ടിയെ തടവറയിൽ അടച്ചു, തുടർന്നുണ്ടായ തീ പിടുത്തത്തിൽ തടവറ പൂർണമായി നശിച്ചെങ്കിലും പെൺകുട്ടി കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു, ഇതു ഒരു ആദ്‍ഭുതമായി കണ്ട ജനങ്ങൾ കൂടുതലായി ക്രിസ്ത്യാനികൾ ആക്കുവാൻ ആഗ്രഹം പ്രേകടിപ്പിച്ചു.
ഇത് അറിഞ്ഞ അധികാരികൾ പെൺകുട്ടിയെ അമ്പെയ്ത് കൊലപെടുത്തി, കൂടുതൽ ക്രിസ്ത്യാനികൾ പെരുകുന്നത് മനസ്സിലാക്കിയ രാജാവ് ഇവരെയെല്ലാം പിടികൂടി വധിക്കുവാൻ പുറപ്പെട്ടുവെങ്കിലും, ഒരു കപ്പൽ അപകടത്തിൽ അദ്ദേഹം മരണം വരിച്ചു. തൊട്ടടുത്ത പുതിയ രാജാവ് ക്രിസ്തുമതം സ്വികരിക്കുകയും മരണം വരെ ക്രിസ്ത്യാനിയായി ജീവിക്കുകയും ചെയ്തതായി കഥകൾ പറയുന്നു.[3]