തെള്ളിയൂർ വൃശ്ചിക വാണിഭം
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡിന്റെ കീഴിലുള്ള മേജർ തെള്ളിയൂർക്കാവ് ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ കാർഷികമേളയാണ് തെള്ളിയൂർ വൃശ്ചിക വാണിഭം.[1]മണ്ഡലവ്രതാരംഭദിനം മുതൽ ഒരാഴ്ചയാണ് മേള.[2] കാർഷിക വിളകളും ആയുധങ്ങളും പരമ്പരാഗത വീട്ടുപകരണങ്ങളും ആണ് തെള്ളിയൂർ വാണിഭത്തിൽ പ്രധാനമായി എത്തുന്നത്. ക്ഷേത്രത്തിന് സമീപം ഉണക്കസ്രാവ് വില്പനയെന്ന കൗതുക കാഴ്ചയും ഇവിടെയുണ്ട്. ആധുനിക ഗൃഹോപകരണങ്ങളും മേളയിൽ ഇടം പിടിക്കുന്നു.[3] ഉപഭോക്തൃ സംസ്‌കാരത്തിന്റെ വേഗതക്കിടയിലും , പൗരാണിക ആചാരങ്ങളുടെ ഓർമ്മകളുണർത്തി പഴമയുടെയും പെരുമയുടെയും ആചാരത്തിന്റെയും പിന്തുടർച്ചയാണ് തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം . അന്യം നിന്നുപോകുന്ന കാർഷിള ഉൽപ്പന്നങ്ങളുടെ പ്രദർശിനവും വിൽപ്പനയും നടക്കുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം സമീപ പ്രദേശങ്ങളിലെ ഏറ്റവും വലിയ പാരമ്പര്യ വ്യാപാരമേളയാണ്. പരമ്പരാഗത കാർഷികായുധങ്ങളും ഗൃഹോപകരണങ്ങളും മുതൽ ആധുനിക വസ്തുക്കൾ വരെ കുറഞ്ഞ വിലക്ക് ലഭിക്കുമെന്നതാണ് തെള്ളിയൂർ മേളയെ ജനകീയമാക്കുന്നത്.. മെതിയടിയും സരസ്വതീപീഠവും തുടങ്ങി തടിയിലും കല്ലിലും ലോഹത്തിലും തീര്ത്തപ നിരവധി ഉൽപ്പന്നങ്ങൾ വരെ വിൽപ്പനക്ക് എത്തും. ഉപ്പ് തൊട്ട് കർപ്പൂരം വരെ കിട്ടുന്ന പ്രശസ്തമായ ഈ മേളയിൽ വിലപേശി വാങ്ങാമെന്ന സൗകര്യവുമുണ്ട്. പാരമ്പര്യത്തിന്റെ ഓർമ്മതപ്പെടുത്തലുമായി എത്തുന്ന മേള ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയാണ് വിളംബരം ചെയ്യുന്നത്. തെള്ളിയൂർ മേളക്ക് ഇന്നും സന്ദർശകർ വർദ്ധിച്ചുവരുന്നു എന്നത് ഈ മേള അത്രമാത്രം ഗ്രാമീണ ജീവിതവുമായി ഇഴുകിചേർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഗ്രാമീണ കേരളത്തിന്റെ വിഭവങ്ങളുടെ കാഴ്ചയൊരുക്കമാണ് വൃശ്ചികവാണിഭം സമ്മാനിക്കുന്നത്.
ചരിത്രം[തിരുത്തുക]
ആചാര അനുഷ്ഠാനങ്ങളുടെ വ്രതശുദ്ധിയോടെ തെള്ളിയൂരമ്മയുടെ തിരുനടയിൽ വൃശ്ചികം ഒന്നിന് ഭക്തർ കാഴ്ചകളുമായുത്തുന്നുവെന്നാണ് മേളയുടെ ഐതിഹ്യപെരുമ. ഭക്തർ തങ്ങളുടെ വിളവിന്റെ ഒരുഭാഗം കാഴ്ചയായി അർപ്പിച്ചിരുന്നു. നാണയങ്ങൾ നിലവിൽ വരുംമുൻപ് സാധനങ്ങൾ പരസ്പരം കൈമാറുകയും ചെയ്തിരുന്നു. തങ്ങളുടെ ഇഷ്ടദേവതയായ തെള്ളിയൂര്ക്കാതവ് ഭഗവതിക്ക് നേര്ച്ച യും കാഴ്ചയും അര്പ്പിൂക്കാൻ ക്ഷേത്രത്തിനോടു ചേർന്നുള്ള ആൽത്തറ മൈതാനിയിൽ അധ്വാനഫലങ്ങളുമായി ആണ്ടുതോറും ധാരാളംപേർ വൃശ്ചികം ഒന്നിന് എത്തിയിരുന്നു.വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ഭക്തർ അവരുടെ കുലത്തൊഴിലുമായി ബദ്ധപ്പെട്ട് ഉൽപ്പന്നങ്ങലും കാർഷിക വിഭവങ്ങളും ദേവിക്ക് കാഴ്ചയായി സമർപ്പിക്കും. അരയ സമുദായത്തില്പ്പെ ട്ടവർ ഉണക്കസ്രാവുകളാണ് ദേവിക്ക് സമര്പ്പി ച്ചിരുന്നത്. ഇതിന്റെ സ്മരണ നിലനിര്ത്തി ഇന്നും ഉണക്കസ്രാവ് വില്പന പതിവുതെറ്റിക്കാതെ തെള്ളിയൂരിൽ നടക്കുന്നുണ്ട്. പഴയ ആചാരത്തിന്റെ സ്മരണക്കായി ഇന്നും ധാരാളമാളുകൾ വൃശ്ചികം ഒന്നിന് പുലര്ച്ചെ തെള്ളിയൂരമ്മയുടെ നടയിലെത്തി പ്രത്യേക പീഠമുണ്ടാക്കി തങ്ങളുടെ കഴിവിനൊത്ത കാര്ഷിശക വിളകൾ, കോഴി, ധാന്യങ്ങൾ, പണം മുതലായവ വഴപാടായി അര്പ്പിിക്കും.. പാരമ്പര്യത്തിന്റെയും പഴമയുടെയും പരിശുദ്ധികാക്കാൻ വാണിഭത്തിനെത്തുന്ന ഭൂരിഭാഗം ആളുകളും ഉണക്കസ്രാവുമായാണ് മടങ്ങുന്നത്. കേരള പാരമ്പര്യം വിളിച്ചോതുന്ന ഗൃഹാ കാർഷീക ഉപകരണങ്ങളും മേളയുടെ പ്രത്യേകതയാണ്. മുറം, പറ, നാഴി, ചങ്ങഴി തുടങ്ങിയ അളവ് ഉപകരണങ്ങൾക്ക് ഇപ്പോൾ ഉപയോഗമില്ലെങ്കിലും ഇവ കാഴ്ചവസ്തുക്കളായി സൂക്ഷിക്കുന്നതിന് വാങ്ങാൻ എത്തുന്നവർ ഒട്ടേറെയാണ്. തെള്ളിയൂർക്കാവിലെ ആല്ത്തരറ മൈതാനിയിൽ നടക്കുന്ന മേളയിലേക്ക് നാടിന്റെ നാനാഭാഗത്തുനിന്നും ജാതിമത ഭേദമെന്യേയാണ് ആളുകളെത്തുന്നത്.
വാണിഭ സാധനങ്ങൾ[തിരുത്തുക]
ഇഷ്ടമുള്ള സാധനങ്ങൾ വിലപേശി വാങ്ങാമെന്ന പ്രത്യേകതയും വൃശ്ചിക മേളയ്ക്കുണ്ട്. ഇരുമ്പ്, മരം, കല്ല് എന്നിവയിൽ തീർത്ത ഉത്പന്നങ്ങൾ വില്പനയ്‌ക്കെത്തും. അലങ്കാരപ്പറയും സരസ്വതീ പീഠവും മെതിയടിയും പോലെ പൗരാണികമായ വസ്തുക്കളും ലഭിക്കും. മൺപാത്രങ്ങൾ, കൽഭരണി, ചിരട്ടത്തവി, പുൽപ്പായ, കറിക്കത്തി, ചിരവ, വെട്ടുകത്തി, അരിവാൾ, തൂമ്പ, മൺവെട്ടി, കോടാലി, തൂമ്പാക്കൈ തുടങ്ങിയവയ്ക്ക് പുറമെ ഫർണിച്ചർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വൃക്ഷത്തൈകൾ, പുസ്തകങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾക്ക് പ്രത്യേകം സ്റ്റാളുകൾ മേളയിൽ കാണാം.
അവലംബം[തിരുത്തുക]
- ↑ http://www.keralabhooshanam.com/?p=114154
- ↑ http://www.mathrubhumi.com/pathanamthitta/news/1256044-local_news-mallappalli-%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF.html
- ↑ http://www.mathrubhumi.com/pathanamthitta/news/1256044-local_news-mallappalli-%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF.html