തെലുഗു ലിപി
ദൃശ്യരൂപം
| തെലുങ്ക് ലിപി తెలుగు లిపి | |
|---|---|
| ലിപി മാതൃകകൾ | |
| തരം | |
| ഭാഷകൾ | തെലുങ്ക് ലംബാടി ഗോണ്ടി കോയ കൊണ്ട സംസ്കൃതം സൗരാഷ്ട്ര |
കാലയളവ് | c. 1300 CE–മുതൽ[1] |
| ദിശ | ഇടത്തുനിന്ന് വലത്തോട്ട് |
| ബന്ധപ്പെട്ട ലിപികൾ | |
മാതൃലിപികൾ | |
സഹോദരലിപികൾ | കന്നഡ |
| ഭൂമിശാസ്ത്രപരമായ വിതരണം | |
ഭൂരിപക്ഷം ആളുകളും തെലുങ്ക് സംസാരിക്കുന്നു ഗണ്യമായ ഒരു ന്യൂനപക്ഷം കന്നഡ സംസാരിക്കുന്നു, അല്ലെങ്കിൽ മറ്റു ഭാഷകൾക്കൊപ്പം തെലുങ്കും സംസാരിക്കപ്പെടുന്നു. | |
| ISO | |
| ഐ.എസ്.ഒ. 15924 | Telu, 340 |
| യൂണികോഡ് | |
യൂണികോഡ് അപരനാമം | Telugu |
| U+0C00–U+0C7F | |
| ഭാരതീയ ലിപികൾ |
|---|
| ബ്രാഹ്മി ലിപിയും അതിൽ നിന്ന് ഉത്ഭവിച്ച ലിപികളും |
ദ്രാവിഡ ഭാഷാസമൂഹത്തിൽ പെട്ട തെലുങ്ക് ഭാഷ എഴുതാനായി ഉപയോഗിക്കുന്ന പുരാതനമായ ഒരു ഭാരതീയ ലിപിയാണ് തെലുങ്ക് ലിപി (തെലുങ്ക്: తెలుగు లిపి)
ബ്രാഹ്മി ലിപികുടുംബത്തിൽപ്പെട്ട ഒരു അബുഗിഡയാണ്. ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും അയൽ സംസ്ഥാനങ്ങളിലും സംസാരിക്കുന്ന ദ്രാവിഡ ഭാഷയായ തെലുങ്ക് എഴുതാനാണ് പ്രധാനമായും ഈ ലിപി ഉപയോഗിക്കുന്നത്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ലിപികളിലൊന്നാണിത്. സംസ്കൃത ഗ്രന്ഥങ്ങൾ എഴുതുന്നതിനും ഒരു പരിധിവരെ ഗോണ്ടി ഭാഷ എഴുതാനും തെലുങ്ക് ലിപി വ്യാപകമായി ഉപയോഗിച്ചുവരുന്നു. വേങ്കി ചാലൂക്യർ എന്നും അറിയപ്പെടുന്ന പൂർവ്വ ചാലൂക്യരുടെ കാലത്താണ് ഈ ലിപിക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. ഈ ലിപിക്ക് കന്നഡ ലിപിയുമായി വളരെ വലിയ സാമ്യമുണ്ട്.
കുറിപ്പുകൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ Indian Epigraphy: A Guide to the Study of Inscriptions in the Indo-Aryan Languages, by Richard Solomon, Oxford University Press, 1998, pp. 35, 40–41, ISBN 0-19-509984-2
- ↑ History and Culture of the Andhras (in ഇംഗ്ലീഷ്). Komarraju Venkata Lakshmana Rau Vijnana Sarvaswa Sakha, Telugu University. 1995. p. 157. ISBN 978-81-86073-07-0.
- ↑ "Evolution of Telugu Character Graphs". Archived from the original on 2009-09-23. Retrieved 2013-07-22.
- ↑ "chart". Archived from the original on 2020-07-24. Retrieved 2020-06-15.


